യുവനടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു, തിരക്കഥ ആളൂർ.ഡിജിപിയായി ദിലീപ്

യുവനടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു, തിരക്കഥ ആളൂർ.ഡിജിപിയായി ദിലീപ്

 

സ്വന്തം ലേഖകൻ

തൃശ്ശൂർ: വിവാദമായ ക്രിമിനൽ കേസുകളിലൂടെ ശ്രദ്ധേയനായ അഡ്വ.ആളൂർ കഥയും തിരക്കഥയും എഴുതുന്ന സിനിമ അവാസ്തവം ഉടൻ ചിത്രീകരണം ആരംഭിക്കും. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവമാണ് ഇതിവൃത്തം. ഷാജി കൈലാസിന്റെ സംവിധാന സഹായിയായ സലീം ഇന്ത്യയാണ് സംവിധാനം.ചിത്രത്തിൽ പ്രതിഭാഗം അഭിഭാഷകനായി സ്വന്തം പേരിൽ തന്നെ അഡ്വ.ആളൂർ അഭിനയിക്കുന്നു.

പത്തുകോടി ചിലവ് പ്രതീക്ഷിക്കുന്ന ചിത്രം ഐഡിയൽ ക്രിയേഷൻസ് ആണ് നിർമ്മിക്കുന്നത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ സ്വതന്ത്രമായ ആവിഷ്കാരമാണ് ലക്ഷ്യമെന്ന് ആളൂർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ആരുടെയും പക്ഷം പിടിക്കാതെ സംഭവങ്ങൾ യഥാർത്ഥമായി ചിത്രീകരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിലീപ് ജയിൽ മോചിതനാകുന്നതുവരെയുള്ള സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ദിലീപിനെയും ആളൂരിനെയും കൂടാതെ മമ്മൂട്ടി ഗസ്റ്റ് റോളിലും എത്തും. വരലക്ഷ്മി,സലീംകുമാർ, ശോഭാ പണിക്കർ, ഇന്ദ്രൻസ്, കെ.പി.എസ്.സി ലളിത,മാമുക്കോയ തുടങ്ങിയ വൻ താരനിരയാകും ചിത്രത്തിൽ ഉണ്ടാവുക.