കള്ള പരാതിയുടെ പേരിൽ പോലീസ് പീഡിപ്പിക്കുന്നു; ഗൃഹനാഥനും കുടുംബവും ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി

കള്ള പരാതിയുടെ പേരിൽ പോലീസ് പീഡിപ്പിക്കുന്നു; ഗൃഹനാഥനും കുടുംബവും ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി

Spread the love

 

സ്വന്തം ലേഖകൻ

കോട്ടയം: കള്ളപരാതിയുടെ പേരിലുള്ള പോലീസ്​ പീഡനത്തെ തുടർന്ന് ഗൃഹനാഥനും കുടുംബവും കോട്ടയം ജില്ല പോലീസ്​ മേധാവിക്ക്​ പരാതി നൽകി. ചങ്ങനാശ്ശേരി കുരിശുംമൂട് സ്വദേശി സണ്ണി മാത്യുവാണ് എസ്​.പിക്ക്​ പരാതി നൽകിത്​.  പരാതിയെത്തുടർന്ന്​ വീട്ടിലെത്തിയ പൊലീസ്​ ഉദ്യോഗസ്ഥർ ഭാര്യയോടും ഭാര്യാ സഹോദരിയോടും മോശമായി സംസാരിക്കുകയും ഇത്​ ​ചോദ്യം ചെയ്​തതിന്​ ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. ഇടനിലക്കാരനായ ഷാഹുല്‍ ഹമീദ് മുഖേന ഫ്ലാറ്റ്​ വാങ്ങുന്നതിന്​ 36 ലക്ഷം ഉടമക്ക്​ കൈമാറിയിരുന്നു. ഫ്ലാറ്റ്​ തിരികെ ലഭിക്കാതിരുന്നതിനെത്തുടർന്ന്​ പണം തിരികെ ആവശ്യ​പ്പെടുകയുണ്ടായി. അതുമായി ബന്ധപ്പെട്ട തർക്കമാണ്​ പരാതിക്ക്​ ഇടയാക്കിയത്​. വീട്ടിൽനിന്ന്​ ബലംപ്രയോഗിച്ച്​ ഉച്ചക്ക്​ സ്​റ്റേഷനില്‍ കൊണ്ടുപോയിട്ട് രാത്രി എട്ടിനാണ്​ മടക്കി അയച്ചത്. ഇതുമായി ബന്ധപ്പെട്ട്​ കഴിഞ്ഞദിവസം പൊലീസ്​  ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി സ്​റ്റേഷനിൽ പോയപ്പോൾ സി.​ഐ തടഞ്ഞുവെച്ച്​ മോശമായി പെരുമാക്കുകയായിരുന്നു. പിന്നീട്​ ഡിവൈ.എസ്​.പി ഇടപെട്ടാണ്​ വിട്ടയച്ചത്​. മടങ്ങുന്നതിനിടെ സിഐ ഭാര്യയെ അനുഭവിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇൗ സാഹചര്യത്തിൽ സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ്​ സണ്ണി മാത്യു പരാതി നൽകിത്​.