സോളാർ: ഉമ്മൻ ചാണ്ടിയുടെ ഹർജിക്കെതിരെ സർക്കാരിന്റെ തടസവാദം

സോളാർ: ഉമ്മൻ ചാണ്ടിയുടെ ഹർജിക്കെതിരെ സർക്കാരിന്റെ തടസവാദം

Spread the love

 

സ്വന്തം ലേഖകൻ

 

കൊച്ചി: സരിത എസ്.നായർ പ്രതിയായ സോളാർ തട്ടിപ്പ് കേസിൽ പുനന്വേഷണം വേണമെന്ന മല്ലേലിൽ ശ്രീധരൻ നായരുടെ ഹർജിയിൽ കക്ഷി ചേരാൻ അനുമതി തേടി ഉമ്മൻ ചാണ്ടി സമർപ്പിച്ച ഹർജിക്കെതിരെ സർക്കാരിന്റെ തടസ്സവാദം. സോളാർ സ്ഥാപിക്കുന്നതിനായി നാല്പത്തിയഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പുനരന്വേഷണം ആവശ്യപ്പെട്ടാണ് ശ്രീധരൻ നായർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഉമ്മൻ ചാണ്ടി കേസിൽ സാക്ഷിയോ പ്രതിയോ അല്ലന്നും അതുകൊണ്ട് തന്നെ കക്ഷി ചേരാൻ അനുവാദം നൽകരുതെന്നാണ് സർക്കാരിന്റെ തടസവാദം. എന്നാൽ ശ്രീധരൻ നായരുടെ ഹർജിയിൽ ഉമ്മൻ ചാണ്ടിയെക്കുറിച്ച് പരമർശമുണ്ട്. ശ്രീധരൻ നായരുടെ പരാതിയിൽ പോലീസ് അന്വേഷണം പൂർത്തിയാക്കിയിരുന്നു. സരിത എസ്.നായർ, ബിജു രാധാകൃഷ്ണൻ, ഉമ്മൻ ചാണ്ടിയുടെ മുൻ പി.എ ടെന്നി ജോപ്പൻ എന്നിവർ പ്രതികളാണ്.