എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ കോടതിയില്‍ ഹാജരാക്കി.

  ഡൽഹി:മദ്യനയ അഴിമതിക്കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ കോടതിയില്‍ ഹാജരാക്കി. വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് ഇ.ഡി കെജ്രിവാളിനെ ഡല്‍ഹിയിലെ റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയത്. ഏഴു ദിവസം കൂടി കസ്റ്റഡി നീട്ടണമെന്നാണ് ഇ.ഡിയുടെ ആവശ്യം. കെജ്രിവാളിന്റെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന പൊതുതാല്‍പര്യ ഹർജി ഡല്‍ഹി ഹൈകോടതി തള്ളിയിരുന്നു. മാർച്ച്‌ 28 വരെയാണ് കോടതി കെജരിവാളിനെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടത്. ഇത് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ന് കോടതിയില്‍ ഹാജരാക്കിയത്. മദ്യനയം സംബന്ധിച്ച്‌ കോടതിയില്‍ […]

സപ്ലൈകോയിൽ ഈസ്റ്റർ, റംസാൻ, വിഷു ചന്തകൾ ഇന്ന് മുതൽ

  തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിണം. മുൻ കണ്ട് സപ്ലൈകോയിൽ ഈസ്റ്റർ, റംസാൻ, വിഷു ചന്തകൾ ഇന്ന് മുതൽ ആരംഭിക്കും. താലൂക്കില്‍ ഒരു സപ്ലൈകോ സൂപ്പർമാർക്കറ്റിലാണ് ചന്ത. മാവേലിസ്റ്റോറുകള്‍, സൂപ്പർമാർക്കറ്റുകള്‍, പീപ്പിള്‍സ്‌ ബസാറുകള്‍, ഹൈപ്പർ മാർക്കറ്റുകള്‍, അപ്‌ന ബസാറുകള്‍ തുടങ്ങി സപ്ലൈകോയുടെ 1630 വില്‍പ്പനശാലകളിലും വിലക്കുറവിൽ സാധനങ്ങള്‍ ലഭ്യമാകും. സംസ്ഥാനത്തെ 83 താലൂക്കുകളിലും ചന്ത ഉണ്ട് . ഇന്ന് മുതൽ ഏപ്രിൽ 13 വരെ ചന്തകൾ പ്രവർത്തിക്കും  

ആടുജീവിതത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചു മലയാളക്കര. ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങൾ പുറത്ത്.

കോട്ടയം : ആടുജീവിതം എന്ന ബെന്യാമിന്റെ ഇതിഹാസ നോവലിനെ ആസ്പദമാക്കി ബ്ലസി സംവിധാനം ചെയ്ത ആടുജീവിതം തിയേറ്ററിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിൻറെ ആദ്യ മണിക്കൂറിലെ പ്രതികരണങ്ങൾ ഇപ്പോൾ പുറത്തായിരിക്കുകയാണ്. ചിത്രത്തിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് മലയാളക്കര.റിലീസ് ചെയ്ത എല്ലാ തിയേറ്ററുകളിൽ നിന്നും വമ്പിച്ച പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.സിനിമയുടെ എല്ലാ മേഖലയിലും ഇതുവരെ കാണാൻ സാധിക്കാത്ത പുതുമയാർന്ന രീതിയിലുള്ള അവതരണം ആണ് സിനിമയെ വ്യത്യസ്തമാക്കുന്നത് എന്നാണ് ജനങ്ങൾ പറയുന്നത്. കഥയിലെ നായകനായ നജീബായി പൃഥ്വിരാജിന്റെ പ്രകടനം അവിസ്മരണീയമായിരുന്നു എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.നജീബായി പൃഥ്വിരാജ് ജീവിച്ചു എന്നാണ് ആരാധകർ […]

കണ്ണൂർ പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതികുടിയിരങ്ങളിൽ കരിയോയിൽ ഒഴിച്ച നിലയിൽ

കണ്ണൂർ : സിപിഎം നേതാക്കളായ നായനാർ,കോടിയേരി ബാലകൃഷ്ണൻ ചടയൻ ഗോവിന്ദൻ.തുടങ്ങിയവരുടെ കണ്ണൂർ പയ്യാമ്പലത്തുള്ള സ്മൃതി കൂടിയങ്ങളിലാണ് കരിയോയിൽ ഒഴിക്കപ്പെട്ട നിലയിൽ ശ്രദ്ധിക്കപ്പെട്ടത്. ഇന്ന് 11:30 ഓടുകൂടിയാണ് കരിയോയിൽ ഒഴിക്കപ്പെട്ട നിലയിൽ നേതാക്കളുടെ ശ്രദ്ധയിൽപ്പെടുന്നത് ധാരാളം സ്മൃതി കുടിയരങ്ങൾ ഉള്ള സ്ഥലമാണ് പയ്യാമ്പലം. എന്നാൽ സിപിഎം നേതാക്കളുടെ സ്മൃതികുടിയിരങ്ങളിൽ മാത്രമാണ് കരിയോയിൽ കണ്ടെത്തിയത്. മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത രീതിയിൽ അത്യന്തം നീചമായ ചെയ്തിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് എന്ന് മുൻ എംപിയും സിപിഎം പ്രവർത്തകയുമായ പി കെ ശ്രീമതി ടീച്ചർ പ്രതികരിച്ചു.

പടവാളിന്റെ മൂർച്ചയുള്ള തിരക്കഥകൾ രചിച്ചത് ടി.ദാമോദരൻ: പ്രേക്ഷക ഹൃദയങ്ങളെ ത്രസിപ്പിക്കുന്ന വിധത്തിൽ ദൃശ്യരൂപം നൽകിയത് ഐ.വി.ശശി: 1980-കളിലെ സിനിമ ഇങ്ങനെ

  കോടയം: 1980 – കളാണ് മലയാളത്തിലെ രാഷ്ട്രീയ സിനിമകളുടെ സുവർണ്ണകാലമായി അറിയപ്പെടുന്നത് . പത്രങ്ങളിലൂടെ വായിച്ചും ടി വി ചാനലുകളിലൂടെ കണ്ടും നമ്മുടെ മനസ്സിൽ അമർഷവും നൊമ്പരവും പ്രതിഷേധവും സൃഷ്ടിച്ച രാഷ്ട്രീയ നാടകങ്ങൾക്കും സമകാലിക സംഭവങ്ങൾക്കും ചലച്ചിത്ര ഭാഷ്യങ്ങൾ ആവിഷ്ക്കരിക്കപ്പെട്ടപ്പോൾ അവ പ്രേക്ഷകർ രണ്ടു കൈകളും നീട്ടി സ്വീകരിച്ചു. അധികാരത്തിലെത്താനുള്ള രാഷ്ട്രീയനേതാക്കളുടെ കുതന്ത്രങ്ങളും അധികാരം നിലനിർത്താനുള്ള നെട്ടോട്ടവും അധികാരത്തിലെത്തിയാലുള്ള അവരുടെ അഴിമതികളും സ്വജനപക്ഷപാതവും തുടങ്ങി രാഷ്ട്രീയത്തിലെ കള്ളക്കളികളുടെ അടിവേരുകൾ തേടിയുള്ള അന്വേഷണാത്മക കഥകൾക്ക് ഊടും പാവും നൽകി തിയേറ്ററുകളിൽ വെടിക്കെട്ട് തീർത്ത ജനപ്രിയ […]

മാർച്ച് 30 31 തീയതികളിൽ അവധി നിഷേധിച്ചതിനെ തുടർന്ന് മണിപ്പൂരിൽ വൻ പ്രതിഷേധം

മണിപൂർ:  അവധി ദിനങ്ങൾ ആകേണ്ടിയിരുന്ന മാർച്ച് 30 31 തീയതികളിലെ അവധി നിഷേധിച്ചുകൊണ്ട് ഗവർണർ അനുസൂയ ഉയ്കെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാരിന് കീഴിലുള്ള സൊസൈറ്റികള്‍ തുടങ്ങിയവയ്ക്ക് ഉത്തരവ് ബാധകമായിരിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.ഏപ്രിൽ ഒന്നാം തീയതി അടുത്ത സാമ്പത്തിക വർഷത്തിന്റെ തുടക്കമായതിനാലാണ് ഇത്തരത്തിൽ ഉത്തരവിറക്കിയിരിക്കുന്നത് എന്നാണ് ഗവർണർ വിശദീകരിച്ചിരുന്നത്. എന്നാൽ ഇതിനെതിരെ മണിപ്പൂരിൽ ഇപ്പോൾ വലിയ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്.അവധി നിഷേധിച്ചതിനെതിരെ കുക്കി സംഘടനകളും മറ്റു സംഘടനകളും ഇപ്പോ രംഗത്ത് എത്തിയിരിക്കുകയാണ്.ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം […]

കുമരകം ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സിൽ മികവുത്സവം നടത്തി

  സ്വന്തം ലേഖകൻ കുമരകം : 2023-24 അദ്ധ്യയന വർഷത്തെ മികവുകളുടെ പ്രദർശനം – മികവുത്സവം 2024 കുമരകം ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സിൽ അദ്ധ്യയന വർഷാവസാന ദിനം ആഘോഷിച്ചു. പി.റ്റി.എ പ്രസിഡൻ്റ വി.എസ് സുഗേഷിൻ്റെ അധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന യോഗം ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സെക്രട്ടറി ജോജി കൂട്ടുമ്മേൽ ഉദ്ഘാടനം ചെയ്തു. പ്രതികരണ ശേഷിയും ഉത്തരവാദിത്വബോധവുമുള്ളവരായി കുട്ടികൾ വളർന്നു വരുന്നതിന് സർക്കാർ വിദ്യാലയങ്ങൾ മുഖ്യ പങ്ക് വഹിക്കുന്നുണ്ടെന്നും, ചോദ്യങ്ങൾ ചോദിക്കാനും ഉത്തരം കണ്ടെത്താനുമുള്ള കഴിവാണ് പുതിയ തലമുറയ്ക്കുണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഹെഡ്മിസ്ട്രസ് സുനിത സ്വാഗതം ആശംസിച്ചു. […]

ബൈസ്റ്റാൻഡർ ഇല്ലാത്തതുകൊണ്ട് ആംബുലൻസിൽ കയറ്റിയില്ല : നഷ്ടമായത് എഴുപതുകാരന്റെ ജീവൻ.

ഇടുക്കി : കഞ്ഞിക്കുഴിയിൽ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു എഴുപത് ൽകാരനായ കഞ്ഞിക്കുഴി നാലുകമ്പ് സ്വദേശി അരീക്കൽ പീറ്റർ.ഭക്ഷണം കഴിച്ചതിനുശേഷം വാഷ് ബെയ്സനിൽ കൈ കഴുകഴുകുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ വേഗം തന്നെ ഇദ്ദേഹത്തെ ഹോസ്പിറ്റലിൽ എത്തിച്ചു.എന്നാൽ ഹോസ്പിറ്റലിൽ ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഡോക്ടർ ഇദ്ദേഹത്തെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശം നൽകുകയായിരുന്നു. അടുത്തുണ്ടായിരുന്ന ആംബുലൻസ് ഡ്രൈവറോട് ചോദിച്ചപ്പോൾ കൂടെ ബൈസ്റ്റാൻഡർ ഇല്ലാത്തതിനാൽ കൊണ്ടുപോകാൻ സാധിക്കുകയില്ല എന്നായിരുന്നു അയാൾ പറഞ്ഞത്.അവസാനം നാട്ടുകാർ ചേർന്ന് ഒരു ഓട്ടോറിക്ഷയിൽ അദ്ദേഹത്തെ മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ ജീവൻ […]

നെല്ലിയാമ്പതിയിൽ കാട്ടാനയ്ക്ക് പുറമെ ജനവാസ മേഖലയിൽ പുലി ഇറങ്ങി

  നെല്ലിയാമ്പതി: നെല്ലിയാമ്പതിയിലെ ജനവാസ മേഖലയിൽ പുലി ഇറങ്ങി. പോബ്സൺ എസ്റ്റേറ്റിൽ വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് പുലിയെ കണ്ടത്. എസ്റ്റേറ്റിനുള്ളിലൂടെ വന്ന പുലി ഫാക്ടറിക്കുസമീപംവരെ എത്തി. പിന്നീട് കാട്ടിലേക്കു തിരികെപോയി. നാട്ടുകാർ മൊബൈൽ ഫോണിൽ പകർത്തിയ പുലിയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനയുടെ സാന്നിധ്യവും ഈ പ്ര​ദേശങ്ങളിൽ ഉണ്ടായിരുന്നു.

പാർലമെൻറ് ഇലക്ഷനിലേക്ക് സംസ്ഥാനത്തെ ആദ്യ നാമനിർദേശ പട്ടിക സമർപ്പിച്ച് കൊല്ലം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ്.

കൊല്ലം : ഏപ്രിൽ 26 ആം തീയതി നടക്കാനിരിക്കുന്ന പാർലമെൻറ് തെരഞ്ഞെടുപ്പിലേക്ക് സംസ്ഥാനത്തിലെ ആദ്യ നാമനിർദ്ദേശപത്രിക സമർപ്പിച്ച് കൊല്ലം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ്.ഇന്ന് രാവിലെ 11 മണിക്ക് ഭരണാധികാരി ആയ ജില്ലാ കളക്ടർ എൻ ദേവിദാസിന് സമക്ഷമാണ്  പത്രിക സമർപ്പിച്ചത്. രാവിലെ 10.30 ഓടെ കൊല്ലത്തെ സിഐടിയു ഓഫീസിന് മുമ്പിൽ നിന്നും പാർട്ടി നേതാക്കളോടൊപ്പം പ്രകടനമായിട്ടാണ് പത്രിക സമർപ്പണത്തിനായി എത്തിയത്.യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രൻ അവസാന ദിവസമായ ഏപ്രിൽ 4 ആം  തീയതിയെ സമർപ്പിക്കുകയുള്ളൂ എന്നാണ് കിട്ടിയ വിവരം. ഇന്ന് […]