ലഹരിമരുന്ന് കഴിച്ച് നഗ്നയായി കൊച്ചിയിലെ ഫ്‌ളാറ്റിൽ യുവ നടി: മലയാള സിനിമയിലെ ലഹരി ഉപയോഗത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത്; സിനിമയിലെ ലഹരി ഉപയോഗം വൻ നാശത്തിലേക്കെന്ന് സംവിധായകർ

ലഹരിമരുന്ന് കഴിച്ച് നഗ്നയായി കൊച്ചിയിലെ ഫ്‌ളാറ്റിൽ യുവ നടി: മലയാള സിനിമയിലെ ലഹരി ഉപയോഗത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത്; സിനിമയിലെ ലഹരി ഉപയോഗം വൻ നാശത്തിലേക്കെന്ന് സംവിധായകർ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : മലയാള സിനിമയിലെ ലഹരി മാഫിയയെപ്പറ്റിയുള്ള ചർച്ചകൾ സമൂഹത്തിൽ സജീവമായി നടക്കുന്നതിനിടെ വീര്യം കൂടിയ ലഹരി മരുന്ന് കഴിച്ച് അബോധവസ്ഥയിൽ നഗ്നയായി യുവ നടി ഫ്‌ളാറ്റിൽ. കൊച്ചിയിലെ ഫ്‌ളാറ്റിലാണ് മലയാളത്തിലെ യുവ നടി ലഹരിയുടെ ആലസ്യത്തിൽ നഗ്നയായി കിടന്നത്.

മലയാള സിനിമയിലെ നടിമാരും യുവ നടന്മാരും ലഹരിയ്ക്ക് അടിമയാണെന്ന് സീനിയർ താരങ്ങളും, നിർമ്മാതാക്കളും അടക്കമുള്ളവർ കുറ്റപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ഇപ്പോൾ യുവ നടി തന്നെ നഗ്നയായി ഫ്‌ളാറ്റിൽ കിടക്കുന്നതും, ലഹരി ഉപയോഗിക്കുന്നതും അടക്കമുള്ള വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചുവരുന്ന ഒരു സിനിമയിലെ യുവനടിയെ ബ്രഹ്മപുരത്തിനടുത്തുള്ള ഫ്‌ളാറ്റിൽ ലഹരി ഉപയോഗിച്ച് നഗ്‌നയായ നിലയിൽ പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസ് എത്തുമ്പോൾ ഇവർ നഗ്‌നയായ നിലയിലായിരുന്നു. എക്സ്റ്റസി എന്ന ലഹരി ഗുളികയാണ് ഇവർ ഉപയോഗിച്ചിരുന്നത്.

ഗുളികകൾ അവർക്ക് എത്തിച്ചുകൊടുത്തിരുന്നത് കോഴിക്കോട് സ്വദേശിയാണെന്നു പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു.കഴിഞ്ഞ മേയിൽ കോടികളുടെ ഹാഷിഷ് ഓയിലുമായി എറണാകുളം സ്വദേശികളായ മൂന്നുപേരെ തിരുവനന്തപുരത്ത് വച്ച് എക്‌സൈസ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. മലയാള സിനിമയിലെ ചില നടന്മാർക്ക് ഹാഷിഷ് ഓയിൽ എത്തിച്ച് നൽകാറുണ്ടെന്ന് അവർ മൊഴി നൽകിയിരുന്നു.

കൂടാത ഒരു മുൻനിര നടൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ലഹരിവിമുക്ത സെന്ററിൽ ചികിത്സ തേടിയതായും വിവരമുണ്ട്.മലയാള സിനിമയിലെ അമിത ലഹരി ഉപയോഗം നിയന്ത്രിച്ചില്ലങ്കിൽ വൻ പ്രതിസന്ധി ഉണ്ടാകുമെന്ന് സംവിധായകരും നിർമ്മാതാക്കളും ഒന്നടങ്കം പറയുന്നു