Spread the love

നിർമിത ബുദ്ധിയാണല്ലോ ഇപ്പോൾ ഡിജിറ്റൽ ലോകത്തിനെ മുൻപോട്ടേയ്ക്ക് നയിക്കുന്നത്. ഇന്നത്തെ കാലത്ത് ആർട്ടിഫിഷ്യൽ ഇന്റലിജിൻസിനെ (എ.ഐ) ഉപയോഗപ്പെടുത്താത്തവർ വിരളമായിരിക്കും. അതേ സമയം സോഷ്യൽ മീഡിയ പ്ലാറ്റഫോമുകളിൽ പ്രചരിക്കുന്ന വ്യാജ വീഡിയോകളും ഒറിജിനൽ വീഡിയോകളും തമ്മിൽ തിരിച്ചറിയുക എന്നത് വലിയൊരു വെല്ലുവിളിയാണ്. ഈ പ്രതിസന്ധിക്ക് പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് സെർച്ച് എൻജിൻ ഭീമന്മാരായ ഗൂഗിൾ.

video
play-sharp-fill

അത്യാധുനിക എഐ മോഡലായ ജെമിനിയെ ഉപയോഗിച്ചാണ് ഗൂഗിള്‍ ഇത് സാധ്യമാക്കാനൊരുങ്ങുന്നത്. ഗൂഗിളിന്റെ എ.ഐ വിഭാഗമായ ഡീപ് മൈൻഡ് ആണ് ഈ പുതിയ ഫീച്ചർ വികസിപ്പിച്ചിരിക്കുന്നത്. പുതിയ ഫീച്ചറിലൂടെ ഗൂഗിള്‍ ജെമിനി ഉപയോഗിച്ച്‌ വീഡിയോകളും ചിത്രങ്ങളും എഐ നിർമ്മിതമാണോ എന്ന് കണ്ടെത്താനാകും. വീഡിയോയിലെ മെറ്റാഡേറ്റയും പശ്ചാത്തലവും ചിത്രത്തിന്റെ പിക്സലുകളില്‍ ചേർത്ത സിന്ത് ഐ.ഡി എന്ന ഡിജിറ്റല്‍ വാട്ടർമാർക്കും നിരീക്ഷിച്ചാകും ജെമിനി ഇതിന്റെ സത്യാവസ്ഥ കണ്ടെത്തുക. പരിശോധിക്കേണ്ട വിഡിയോ അല്ലെങ്കില്‍ ഫോട്ടോ അപ്‌ലോഡ് ചെയ്താല്‍ മിനിട്ടുകള്‍ക്കകം തന്നെ ഇതില്‍ എ ഐ ടൂളുകള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പറഞ്ഞ് തരും.

ആപ്പ് സപ്പോർട്ട് ചെയുന്ന ഏത് ഭാഷയിലും ജെമിനിയോട് സംവേദിക്കാം. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാകുന്നതിന്റെ ഭാഗമായാണ് ഗൂഗിളിന്റെ പുതിയ തീരുമാനം. ഗൂഗിള്‍ ഫോട്ടോസ് വഴിയോ മറ്റ് ഗൂഗിള്‍ സേവനങ്ങള്‍ വഴിയോ ഫീച്ചർ ലഭ്യമാക്കാനാണ് കമ്പനിയുടെ ലക്ഷ്യമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോകളും ചിത്രങ്ങളും തടയാൻ ഈ ഫീച്ചർ ഏറെ സഹായകരമാണെന്ന് ഗൂഗിള്‍ വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group