പി.സി ജോർജിന് പെൺകുട്ടി നൽകിയ ഉമ്മ വിവാദത്തിൽ; ജോർജിന് ഉമ്മ നൽകിയ പെൺകുട്ടിയ്ക്കെതിരെ സൈബർ ആക്രമണം: പെൺകുട്ടി പരാതി നൽകി: പൂഞ്ഞാർ കടക്കാൻ പതിനെട്ടടവും പയറ്റി പി.സി

പി.സി ജോർജിന് പെൺകുട്ടി നൽകിയ ഉമ്മ വിവാദത്തിൽ; ജോർജിന് ഉമ്മ നൽകിയ പെൺകുട്ടിയ്ക്കെതിരെ സൈബർ ആക്രമണം: പെൺകുട്ടി പരാതി നൽകി: പൂഞ്ഞാർ കടക്കാൻ പതിനെട്ടടവും പയറ്റി പി.സി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കേരള ജനപക്ഷം സ്ഥാനാർത്ഥി പി സി ജോർജ്ജിൻ്റെ തിരഞ്ഞെടുപ്പ് പര്യടനത്തിനിടയിൽ അദ്ദേഹത്തെ സ്വീകരിച്ച് ഉമ്മ നൽകിയ മുക്കൂട്ടുതറ സ്വദേശിനിയായ വിദ്യാർത്ഥിനിക്ക് നേരെ സൈബർ അക്രമണം. മുക്കൂട്ടുതറ മേഖലയിലെ പര്യടനത്തിന് ഇടയിൽ റോഡിൽ കാത്ത് നിൽകുക ആയിരുന്ന വിദ്യാർത്ഥിനി പി സി ജോർജ്ജിനെ മാല ഇട്ട് സ്വീകരിക്കുകയും മുത്തം കൊടുക്കുകയുമായിരുന്നു.

ഈ ഫോട്ടൊ വളരെ മോശമായ രീതിയിൽ അശ്ശീല കമൻ്റോടു കൂടിയാണ് ഫേസ്ബുക്കിലും വാട്ട്സാപ്പിലും പ്രചരിപ്പിച്ചത്. കേരള കോൺഗ്രസ്സ് എം പ്രവർത്തകരായ തിടനാട് ചെമ്മലമറ്റം സ്വദ്ദേശി മനോജ് ജോസ് അഴകത്ത് ഈരാറ്റുപേട്ട സ്വദേശിയും കേരള കോൺഗ്രസ്സ് (എം) പൂഞ്ഞാർ നിയോജക മണ്ഡലം സെക്രട്ടറിയുമായ മാത്തുക്കുട്ടി കുഴിഞ്ഞാലിൽ എന്നിവർക്കെതിരെയാണ് പരാതി നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജാമ്യമില്ലാ വകുപ്പ് പ്രകാരം സ്ത്രീകളുടെ മാനത്തെ ഹനിക്കുന്ന രീതിയിൽ സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റുകളിട്ട് ഈ വിദ്യാർത്ഥിനിയെ അപകീർത്തിപ്പെടുത്തിയതിന് ഇന്ത്യൻ ശിക്ഷാ നിയമം 509 വകുപ്പ് പ്രകാരം കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി മേൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈ സംഭവത്തിൽ കുറ്റക്കാർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് പൊലീസിലും തിരഞ്ഞെടുപ്പ് കമ്മീഷനിലും സ്ഥാനാർത്ഥി പി സി ജോർജ്ജും പരാതി നൽകി.