Spread the love

ലഖ്‌നൗ: ഐപിഎല്ലിന്റെ ഈ സീസണിലെ ആദ്യത്തെ ടൈയും സൂപ്പര്‍ ഓവറും കണ്ട ത്രില്ലിങ് മാച്ചില്‍ ലഖ്‌നൗ സൂ്പ്പര്‍ ജയന്റ്‌സിനെതിരേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു ആവേശോജ്വല വിജയം.

video
play-sharp-fill

ആദ്യം ബാറ്റിങിനു ഇറങ്ങിയ കെകെആര്‍ ഏഴു വിക്കറ്റിനു 155 റണ്‍സാണ് നേടിയത്. മറുപടിയില്‍ എല്‍എസ്ജിയും എട്ടു വിക്കറ്റിനു ഇതേ സ്‌കോര്‍ നേടിയതോടെ കളി ടൈയായി മാറി.

അവസാന ബോളില്‍ ജയിക്കാന്‍ ഏഴു റണ്‍സ് വേണമെന്നിരിക്കവെ മുഹമ്മദ് ഷമി സിക്‌സര്‍ പായിച്ചതോടെ സ്‌കോര്‍ തുല്യമായി. പക്ഷെ സൂപ്പര്‍ ഓവറില്‍ എല്‍എസ്ജി വന്‍ ദുരന്തമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം ബാറ്റ് ചെയ്ത അവര്‍ക്ക് ഒരു റണ്ണെടുക്കാനേ ആയുള്ളൂ. സുനില്‍ നരെയ്‌നെറിഞ്ഞ ആദ്യ ബോളില്‍ നിക്കോളാസ് പൂരന്‍ ക്ലീന്‍ ബൗള്‍ഡ്. അടുത്തതി റിഷഭ് പന്തിന്റെ സിംഗിള്‍. മൂന്നാമത്തേതില്‍ എയ്ഡന്‍ മാര്‍ക്രവും മടങ്ങിയതോടെ എല്‍എസ്ജി ഇന്നിങ്‌സും അവസാനിച്ചു.