
ബംഗളൂരു: ഐപിഎല്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റൻസിനെ 5 വിക്കറ്റിന് തകർത്ത് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു.
ഗുജറാത്ത് ഉയർത്തിയ 206 റണ്‍സ് എന്ന കൂറ്റൻ ലക്ഷ്യം 18.5 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് ആർസിബി മറികടന്നത്.
വിജയത്തോടൊപ്പം ഐപിഎല്‍ ചരിത്രത്തിലെ ഐതിഹാസികമായ പല റെക്കാഡുകള്‍ക്കും ചിന്നസ്വാമി മൈതാനം സാക്ഷ്യം വഹിച്ചു.
മത്സരത്തില്‍ 81 റണ്‍സെടുത്ത വിരാട് കൊഹ്‌ലി ഐപിഎല്‍ ചരിത്രത്തില്‍ 800 ഫോറുകള്‍ തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കാഡും സ്വന്തമാക്കി. കാഗിസോ റബാഡയെ ബൗണ്ടറി കടത്തിയാണ് കൊഹ്‌ലി ഈ നാഴികക്കല്ല് പിന്നിട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടാതെ, ഒരു ഫ്രാഞ്ചൈസിക്ക് വേണ്ടി 300 സിക്സറുകള്‍ നേടുന്ന ആദ്യ താരം എന്ന ഖ്യാതിയും ഇനി കൊഹ്‌ലിക്ക് സ്വന്തം. ശിഖർ ധവാൻ (768), ഡേവിഡ് വാർണർ (663) എന്നിവരാണ് ഫോറുകളുടെ എണ്ണത്തില്‍ കൊഹ്‌ലിക്ക് പിന്നിലുള്ളത്.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനായി സായ് സുദർശൻ വെടിക്കെട്ട് സെഞ്ച്വറിയാണ് (58 പന്തില്‍ 100) നേടിയത്. ഈ മത്സരത്തില്‍ ഐപിഎല്ലില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് തികയ്ക്കുന്ന താരമെന്ന ക്രിസ് ഗെയ്‌ലിന്റെ റെക്കാഡാണ് സുദർശൻ തകർത്തത്.
47 മത്സരങ്ങളില്‍ നിന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. 11 ഫോറുകളും 5 സിക്സറുകളും അടങ്ങിയതായിരുന്നു സുദർശന്റെ ഇന്നിംഗ്സ്.









