Saturday, April 25, 2026

ചരിത്രം തിരുത്തി പഞ്ചാബ് കിം‌ഗ്‌സ്; ഐപിഎല്ലില്‍ ആറ് വിക്കറ്റിന് റെക്കോഡ് ജയം

Spread the love

ഡല്‍ഹി: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തിനാണ് ഡല്‍ഹി അരുണ്‍ ജെയ്‌റ്റലി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

video
play-sharp-fill

ഡല്‍ഹി ക്യാപിറ്റല്‍സ് ഉയർത്തിയ 265 റണ്‍സെന്ന ഹിമാലയൻ ലക്ഷ്യം 18.5 ഓവറില്‍ മറികടന്ന് പുതു ചരിത്രം കുറിച്ചിരിക്കുകയാണ് പഞ്ചാബ് കിംഗ്‌സ്. ആറ് വിക്കറ്റിനാണ് പഞ്ചാബിന്റെ അവിശ്വസനീയ ജയം.

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍ ചേസാണ് പഞ്ചാബ് കിം‌ഗ്‌സ് വിജയകരമായി പൂർത്തിയാക്കിയത്. (265/4). 67 പന്തില്‍ 152 റണ്‍സ് ഐപിഎല്ലില്‍ ഒരു ഇന്ത്യൻ താരത്തിന്റെ ഉയർന്ന വ്യക്തിഗത സകോറായി മാറുകയും പവർപ്ലേയില്‍ തന്നെ 100 കടന്ന ബാറ്റിംഗ് മികവും കളിയിലെ പ്രധാന നാഴികകല്ലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്ക് വേണ്ടി കെ.എല്‍ രാഹുലും നിതീഷ് റാണയും ചേർന്ന് പഞ്ചാബ് ബൗളർമാരെ തകർത്തടിക്കുകയായിരുന്നു. 67 പന്തില്‍ 16 ഫോറും 9 സിക്സറുമടക്കം 152 റണ്‍സുമായി രാഹുല്‍ പുറത്താകാതെ നിന്നു.

രണ്ടാം വിക്കറ്റില്‍ റാണയ്‌ക്കൊപ്പം (44 പന്തില്‍ 91) 220 റണ്‍സിന്റെ കൂറ്റൻ കൂട്ടുകെട്ടാണ് രാഹുല്‍ പടുത്തുയർത്തിയത്. ഇതോടെ നിശ്ചിത 20 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി 264 റണ്‍സെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് വേണ്ടി പ്രഭ്സിമ്രാൻ സിംഗും (26 പന്തില്‍ 76) പ്രിയാൻഷ് ആര്യയും (17 പന്തില്‍ 43) ചേർന്ന് സ്വപ്നതുല്യമായ തുടക്കമാണ് നല്‍കിയത്. ആദ്യ ആറ് ഓവറില്‍ തന്നെ പഞ്ചാബ് സകോർ 116 ല്‍ എത്തിച്ചു.