
ജയ്പുർ: സ്ത്രീകൾക്ക് സ്മാർട്ട് ഫോൺ ഉപയോഗം വിലക്കിയ തീരുമാനം പിൻവലിച്ച് രാജസ്ഥാനിലെ ജലോർ ജില്ലയിലെ ഗ്രാമങ്ങൾ.
ജലോർ ജില്ലയിലെ 15 ഗ്രാമങ്ങളാണ് സ്ത്രീകളോട് സ്മാർട്ട്ഫോണിനു പകരം കീപാഡ് ഫോണുകൾ ഉപയോഗിക്കാൻ ആവശ്യപ്പെട്ടിരുന്നത്. ജനുവരി 26 മുതൽ നിരോധനം നടപ്പാക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. വിവാഹ ആഘോഷങ്ങൾ പോലെ ആളുകൾ ഒത്തുചേരുന്ന സ്ഥലങ്ങളിൽ ഫോൺ കൊണ്ടുപോകരുതെന്നും നിർദേശമുണ്ടായിരുന്നു.
സ്ത്രീകൾക്ക് സ്മാർട്ട് ഫോൺ ഉണ്ടെങ്കിൽ അത് വീട്ടിലെ കുട്ടികൾ കൂടുതലായി ഉപയോഗിക്കുന്നുവെന്നായിരുന്നുവിലക്കിന് കാരണമായി പറഞ്ഞിരുന്നത്. കുട്ടികളുടെ പഠനത്തെയും കാഴ്ചശക്തിയെയും വരെ ബാധിക്കുന്നുവെന്നും തീരുമാനത്തെ ന്യായീകരിച്ചു കൊണ്ട് പറഞ്ഞിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് ഗ്രാമമുഖ്യന്മാരുടെ യോഗം ഗാസിപുർ ഗ്രാമത്തിൽ വിളിച്ചുചേർക്കുകയായിരുന്നു. തുടർന്നാണ് തീരുമാനം പിൻവലിച്ചത്. കുട്ടികളെ മനസ്സിൽ കണ്ടുള്ള തീരുമാനമായിരുന്നു അതെന്നും തെറ്റിദ്ധരിക്കപ്പെട്ടുവെന്നും ഗ്രാമമുഖ്യന്മാർ പറഞ്ഞു.








