കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന അടുക്കള ചേരുവകൾ

സ്വന്തം ലേഖകൻ നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളുമുണ്ട്. നല്ല കൊളസ്‌ട്രോൾ ശരീരത്തിന് ആവശ്യമാണ്. എന്നാൽ ചീത്ത കൊളസ്‌ട്രോൾ കൂടുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും. അമിതവണ്ണം ഉണ്ടാകാൻ കാരണമാകുന്നതോടൊപ്പം ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കും. അതിനാൽ ഇത് നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ചില ചേരുവകൾ നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാകുന്നവയാണ്. ഇന്ത്യൻ പാചകത്തിൽ ഉപയോഗിക്കുന്ന ധാരാളം ചേരുവകൾ ഉണ്ട്. അവയ്ക്ക് വലിയ പോഷകമൂല്യമുണ്ട് എന്ന് മാത്രമല്ല, അധിക കലോറികൾ കത്തിക്കാനും സഹായിക്കുന്നു. മഞ്ഞൾ മിക്കവാറും എല്ലാ ഇന്ത്യൻ വിഭവങ്ങളിലും […]

ഉറക്കക്കുറവ്, തലവേദന മുതൽ ഹൃദ്രോഗം വരെ..! രാത്രിയിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കുക

സ്വന്തം ലേഖകൻ ആരോഗ്യകരമായ ജീവിതശൈലിയുടെ അടിത്തറയാണ് നല്ല ഉറക്കം. ഉറക്കം നമ്മുടെ തലച്ചോറിനെയും ശരീരത്തെയും റീചാർജ് ചെയ്യുന്നു. ഉറക്കക്കുറവ് തലവേദന മുതൽ ഹൃദ്രോഗം വരെയുള്ള വിവിധ ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കിടക്കയുടെ തരം, വെളിച്ചം, ചുറ്റുപാടുകൾ, താപനില എന്നിവ പോലുള്ള ബാഹ്യ വശങ്ങൾ നിങ്ങളെ നന്നായി ഉറങ്ങാൻ അനുവദിക്കുന്നതിൽ ഒരു പങ്കു വഹിക്കുന്നു. ഭക്ഷണക്രമം പോലുള്ള ഫിസിയോളജിക്കൽ വശങ്ങളും പ്രധാനമാണ്. ചില ഭക്ഷണപാനീയങ്ങൾ ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടാക്കും. നല്ല ഉറക്കം ലഭിക്കാൻ രാത്രിയിൽ ഒഴിവാക്കേണ്ട 5 ഭക്ഷണങ്ങൾ ഇവയാണ്. തക്കാളി രണ്ട് കാരണങ്ങളാൽ തക്കാളിക്ക് നിങ്ങളുടെ […]

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നു; കേരളത്തിൽ മരണനിരക്ക് ഉയരുന്നു

ന്യൂഡൽഹി: രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 3000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3061 പുതിയ കേസുകൾ കൂടി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മുതൽ കൊവിഡ് കേസുകളിൽ 40 ശതമാനമാണ് വർധന ഉണ്ടായത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.7 ശതമാനമായും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.71 ശതമാനമായും രേഖപ്പെടുത്തി. 24 മണിക്കൂറിനുള്ളിൽ 14 മരണങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ മരണസംഖ്യ 5,30,862 ആയി ഉയർന്നു. ഇതിൽ 8 മരണം കേരളത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്നു മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിൽ നിന്നും, […]

സംസ്ഥാനത്ത് ശ്വാസകോശ ക്യാൻസർ ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്;പുകവലി കുറഞ്ഞതാണ് കാരണമെന്ന് ആരോഗ്യ വിദഗ്ധരുടെ നിഗമനം; അർബുദത്തിന് എതിരായ പോരാട്ടത്തിൽ പ്രതീക്ഷ ഏറുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ശ്വാസകോശ ക്യാന്‍സര്‍ ബാധിച്ച്‌ ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വൻ തോതിൽ കുറവ്. പ്രതിവര്‍ഷം ചികില്‍സ തേടുന്നവരുടെ എണ്ണം ആയിരത്തിനു താഴെയെത്തിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആര്‍സിസിയിലെ റജിസ്ട്രി അടിസ്ഥാനമാക്കിയാണ് പുതിയ കണക്ക്. പുകവലി കുറഞ്ഞതാണ് ശ്വാസകോശ കാന്‍സര്‍ ബാധിതരുടെ എണ്ണത്തില്‍ കുറവ് വരാന്‍ പ്രധാന കാരണമെന്ന് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 2015 – 2016 കാലയളവില്‍ ആര്‍ സി സി യില്‍ ചികില്‍സ തേടിയ ശ്വാസകോശ അര്‍ബുദ ബാധിതരുടെ എണ്ണം 1228 ആയിരുന്നു. തുടര്‍ന്നുളള രണ്ടു വര്‍ഷങ്ങളില്‍ 1225 ആയും […]

പൊണ്ണത്തടി കുറയുന്നില്ലേ…? ഇനി തടി കുറയ്‌ക്കാൻ ജിമ്മിലും പോകേണ്ട ഡയറ്റും നോക്കേണ്ട; വെറുതെ നിന്നാലും പൊണ്ണത്തടി കുറയും!

സ്വന്തം ലേഖകൻ പലരുടെയും ആരോഗ്യത്തില്‍ വില്ലനാകുന്ന ഒന്നാണ് പൊണ്ണത്തടി. പല കാരണങ്ങള്‍ കൊണ്ടായിരിക്കും പൊണ്ണത്തടി ഉണ്ടാകുന്നത്. എന്നാല്‍ പൊണ്ണത്തടി വന്ന് കഴിഞ്ഞാല്‍ അത് കുറക്കാന്‍ വല്ലാത്ത പാടായിരിക്കും. പലപ്പോഴും നമ്മള്‍ക്കിടയില്‍ പലരും തടിയും വയറും കൊണ്ട് പൊറുതി മുട്ടുന്നവരായിരിക്കും. ഇത്തരത്തില്‍ പൊണ്ണത്തടിയുള്ളവര്‍ അതിനെ കുറക്കാന്‍ വേണ്ടി പല വഴികളും പരീക്ഷിക്കുന്നുണ്ടാകും. എല്ലാ വഴികളും പരീക്ഷിച്ച് മടുത്തവരും ഉണ്ടാകും. പാര്‍ശ്വഫലങ്ങള്‍ ഇല്ലതെയും പൊണ്ണത്തടി കുറയ്ക്കാന്‍ പലരും വ്യായാമങ്ങളാണ് തിരഞ്ഞെടുക്കാറ് . എന്നാല്‍ പലപ്പോഴും ജോലിത്തിരക്കും മറ്റു തിരക്കുകകള്‍ക്കും ഇടയില്‍ ഇതിന് സമയം കണ്ടെത്താന്‍ സാധിക്കാറില്ല. അപ്പോള്‍ […]

ആരോഗ്യകരമായ ഹൃദയം വേണോ? എങ്കിൽ നിങ്ങൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഇതാ..!

സ്വന്തം ലേഖകൻ തെറ്റായ ഭക്ഷണക്രമവും മോശം ജീവിതശൈലിയും കാരണം രാജ്യത്ത് ഹൃദയാഘാതം പിടിപെടുന്നവരുടെ എണ്ണം വർധിക്കുകയാണ്. 30-40 വയസ്സിലേ ഹൃദയത്തിന് തകരാറുകള്‍ വരുന്നത് സാധാരണമായിരിക്കുന്നു. നെഞ്ചുവേദന തന്നെയാണ് ഹൃദയാഘാതത്തിന്‍റെ പ്രധാന ലക്ഷണം. ഹൃദയാഘാതമുണ്ടായാല്‍ ഭക്ഷണത്തിലും വ്യായാമത്തിലും ചില ക്രമീകരണങ്ങള്‍ ഉണ്ടാക്കണം. അത്തരത്തിൽ ഹൃദയാഘാതം ഉണ്ടാക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്. ചിക്കന്‍ ഫ്രൈ, ചീസ് കൊണ്ടുളള ഭക്ഷണങ്ങള്‍, ബര്‍ഗര്‍, പിസ, ഐസ്ക്രീം തുടങ്ങിയവ ഹൃദയാഘാതം ഉണ്ടാക്കാനുളള സാധ്യത വളരെ കൂടുതലാണ്. അതുപോലെ തന്നെ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഹൃദയാഘാതം അല്ലെങ്കില്‍ ഹാര്‍ട്ട് അറ്റാക് […]

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു

സ്വന്തം ലേഖകൻ കോട്ടയം: നീണ്ട ഇടവേളക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച ചികിത്സ തേടുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു. തിങ്കളാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം ആശുപത്രിയിൽ കോവിഡിനെതിരെ ചികിത്സ തേടിയിരിക്കുന്നത് എണ്ണം ഏഴായി. ഇതിൽ നാല് പേർ അത്യാഹിത വിഭാഗം കെട്ടിടത്തിൻ്റെ മുകളിൽ കോവിഡ് വാർഡിലും മൂന്നുപേർ ഗൈനക്കോളജി വിഭാഗത്തിലും ചികിത്സയിലാണ്. ശസ്ത്രക്രിയയ്ക്ക് മുൻപായി നടത്തുന്ന പരിശോധനയിലും കോവിഡ് സ്ഥിരീകരിക്കുന്ന രോഗികളുണ്ട്. എന്നാൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനിലയെ കുറിച്ച് ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ […]

മുഖക്കുരു നിസ്സാരക്കാരനല്ല…! ‘വെറും’ മുഖക്കുരു എന്ന് കരുതുന്നവ ചിലപ്പോൾ ചര്‍മരോഗങ്ങളാകാം; ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

സ്വന്തം ലേഖകൻ മുഖക്കുരു സൗന്ദര്യപ്രശ്നം മാത്രമല്ല. അത് ചിലരിൽ വിഷാദം, അപകർഷതാ ബോധം, ആത്മവിശ്വാസക്കുറവ് മുതലായ മാനസിക വിഷമതകൾക്കും കാരണമാകാറുണ്ട്. സാധാരണമായി മുഖക്കുരു കൗമാര പ്രായത്തിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങുകയും ഏകദേശം 25 വയസ്സ് ആകുമ്പോൾ നിലയ്ക്കുകയും ചെയ്യും. എന്നാൽ ചിലരിൽ ചെറുപ്രായത്തിൽ തുടങ്ങുകയും മറ്റുചിലരിൽ മുപ്പതുകൾക്ക് ശേഷവും തുടരാറുമുണ്ട്. എന്താണ് മുഖക്കുരു ? മനുഷ്യശരീരത്തിൽ ഏറ്റവുമാദ്യം പ്രവർത്തിച്ചുതുടങ്ങുന്ന ഗ്രന്ഥിയാണ് സെബേഷ്യസ് ഗ്രന്ഥികൾ (Sebaceous Glands). ഇവ എണ്ണമയമാർന്ന സീബം (Sebum) എന്ന സ്രവം ഉത്പാദിപ്പിക്കുന്നു. ഈ സ്രവം രോമകൂപങ്ങൾ വഴി തൊലിപ്പുറത്തെത്തുകയും ചർമത്തിന് മെഴുക്കുമയം […]

ഹൃദയാരോഗ്യം ; ശരിയായ ജീവിതശൈലിയും ഭക്ഷണശീലവും ; ഹൃദയത്തെ സംരക്ഷിക്കാൻ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ടവ

സ്വന്തം ലേഖകൻ ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ഹൃദയത്തെ സംരക്ഷിക്കാൻ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍ അമിതമായി അടങ്ങിയിരിക്കുന്ന കൊഴുപ്പ്, കലോറി എന്നിവയൊക്കെ ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. രണ്ട്… റെഡ് മീറ്റ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. റെഡ് മീറ്റിന്‍റെ പ്രോസസ്ഡ് രൂപങ്ങളായ ബേക്കൺ, സോസേജ്, ഹോട്ട് ഡോഗ് എന്നിവ പരമാവധി ഒഴിവാക്കുക. റെഡ് മീറ്റ് ഹൃദയത്തിനു മാത്രമല്ല, ശരീരത്തിന്‍റെ […]

കോട്ടയം മെഡിക്കൽ കോളേജ് റോഡിൽ അടിപ്പാത;ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമാണോദ്ഘാടനം ഏപ്രിൽ 25ന്;ഡോക്ടർമാർക്കും ജീവനക്കാർക്കും ആദരവ്

സ്വന്തം ലേഖകൻ ഗാന്ധിനഗർ: തിരക്കേറിയ കോട്ടയം മെഡിക്കൽ കോളജ് റോഡ് മുറിച്ചുകടക്കാനുള്ള ബുദ്ധിമുട്ട് ഇനി ഇല്ലാതാവുന്നു. റോഡ് മുറിച്ച് കിടക്കാനുള്ള ക്ലേശം ഒഴിവാക്കാൻ ബസ്റ്റാൻഡ് ഭാഗത്തുനിന്ന് മെഡിക്കൽ കോളേജിലേക്ക് പ്രവേശിക്കാനാവുന്ന രീതിയിൽ അടിപ്പാത നിർമ്മിക്കാൻ ഒരുങ്ങുന്നു. ഇതിനെ ഭരണാനുമതി ലഭിച്ചതായും ഉടൻ നിർമ്മാണം ആരംഭിക്കുമെന്നും മന്ത്രി വി എൻ വാസവൻ അറിയിച്ചു. മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾക്ക് അടക്കം വേഗത്തിൽ ആശുപത്രിയിലേക്ക് അടിപ്പാത വഴി എത്താൻ സാധിക്കും. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതിയുടെ പദ്ധതിയിലൂടെ ഒരു വർഷം കൊണ്ട് ആയിരം താക്കോൽ […]