
ബംഗാളിലെ മതുവയില്‍ നടന്ന പരിപാടിയില്‍ വോട്ടഭ്യർത്ഥിക്കുന്നതിനിടെ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ വിഖ്യാതമായ ആഹ്വാനം ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ മഹാജംഗിള്‍ രാജില്‍ നിന്ന് സ്വാതന്ത്ര്യം നേടിതരാമെന്നായിരുന്നു മോദിയുടെ വാഗ്ദാനം. നിങ്ങള്‍ എനിക്ക് രക്തം തരൂ, ഞാൻ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം എന്നാണ് ‘നേതാജി സുഭാഷ് ചന്ദ്ര ബോസ് പറഞ്ഞത്.
എന്നാല്‍ നിങ്ങളുടെ വോട്ട് ഞങ്ങള്‍ക്ക് ആവശ്യമുണ്ട്. നിങ്ങള്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യുക. ഞാൻ നിങ്ങളെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് മോചിപ്പിക്കും എന്നായിരുന്നു മോദിയുടെ വാക്ക്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മഹാജംഗിള്‍ രാജില്‍ നിന്ന് മോചനം, ഭയപ്പെടുത്തലില്‍ നിന്ന് മോചനം, പെണ്മക്കള്ക്ക് നേരെയുള്ള പീഡനങ്ങളില്‍ നിന്ന് മോചനം, തൊഴിലില്ലായ്മയില്‍ നിന്ന് മോചനം, നുഴഞ്ഞുകയറ്റക്കാരില്‍ നിന്ന് മോചനം എന്നിവയും ഞാൻ വാഗ്ദാനം ചെയ്യുന്നു എന്നാണ് മോദി പ്രസംഗത്തില്‍ പറഞ്ഞത്.







