ശബരിമലയിലെ ദേവപ്രശ്നവും ദൈവത്തിന്റെ ഹിതവും: തട്ടിപ്പ് മണക്കുന്ന തന്ത്രങ്ങളും ജ്യോതിഷ ശാസ്ത്രവും; തന്ത്രിയുടെ മരണവും തട്ടിപ്പിനു മറയാക്കുന്നതായി സൂചന
സ്വന്തം ലേഖകൻ പത്തനംതിട്ട: ശബരിമലയിൽ ദേവപ്രശ്നത്തിന്റെ പേരിൽ വൻ തട്ടിപ്പിനു കളമൊരുങ്ങുന്തനായി സൂചന. ദേവപ്രശ്നമെന്ന പേരിൽ നടക്കുന്ന പ്രചാരണങ്ങളാണ് തട്ടിപ്പിലേയ്ക്കുള്ള തന്ത്രങ്ങളാണെന്ന സൂചന നൽകുന്നത്. ക്ഷേത്രത്തിലെ ആന എഴുന്നെള്ളിപ്പിന്റെയും, ഭഗവാൻ പട്ടിണിയിലാണെന്നുമുള്ള പ്രചാരണമാണ് ഇപ്പോൾ ദേവപ്രശ്നത്തെയും സംശയത്തിന്റെ മുനയിൽ നിർത്തുന്നത്. ഇതോടെ വീണ്ടും ശബരിമല വിവാദ ഭൂമിയാക്കാനുള്ള ശ്രമമാണോ എന്ന സംശയവും വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്. കഴിഞ്ഞ രണ്ടു ദിവസവമായി ശബരിമലയിൽ നടന്ന ദേവപ്രശ്നമാണ് ഇപ്പോൾ വിവാദങ്ങൾക്കു തിരികൊളുത്തിയിരിക്കുന്നത്. ഈ ദേവപ്രശ്നത്തിൽ ഉയർന്നത് അത്രയും സാധാരണക്കാർക്കു ദഹിക്കാത്ത രീതിയിലുള്ള പ്രാചരണമായിരുന്നു. ആന എഴുന്നെള്ളത്ത് […]