കെ. സുധാകരനെ ഐ.ഗ്രൂപ്പ് പുറത്താക്കി

കെ. സുധാകരനെ ഐ.ഗ്രൂപ്പ് പുറത്താക്കി

Spread the love

സ്വന്തം ലേഖകൻ

കെ സുധാകരനെ ഐ ഗ്രൂപ്പിൽ നിന്നും പുറത്താക്കി. സുധാകരനുമായി സഹകരിക്കേണ്ടതില്ലെന്ന് ഐ ഗ്രൂപ്പ് നേതൃത്വം താഴെ തട്ടിലേക്ക് നിർദേശം നൽകി. കെ.മുരളീധരനെ ഗ്രൂപ്പ് ചർച്ചകളിൽ നിന്ന് ഒഴിവാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.  എറണാകുളം ഡി സി സി ഓഫീസിലെ ശവപ്പെട്ടി പ്രതിഷേധത്തിന് പിന്നിൽ സുധാകരൻ എന്നാണ് കണ്ടെത്തൽ. കെ പി സി സി നേതൃ സ്ഥാനത്ത് എത്താൻ കെ സുധാകരൻ തരം താണ കളികൾ കളിക്കുന്നു എന്നാണ് ചെന്നിത്തല ഉൾപ്പെടെ ഐ ഗ്രൂപ്പിലെ പ്രബല നേതാക്കളുടെ വിലയിരുത്തൽ. എറണാകുളം ഡി സി സി ഓഫീസിൽ ശവപ്പെട്ടി വച്ച് പ്രതിഷേധിച്ചതിന് പിടിയിലായവർ സുധാകരൻ അനുകൂലികൾ ആണെന്ന് കൂടി കണ്ടെത്തിയതോടെയാണ് ഗ്രൂപ്പ് നേതൃത്വം കടുത്ത നടപടിയിലേക്ക് നീങ്ങിയത്. സമൂഹ മാധ്യമങ്ങൾ വഴി സുധാകരൻ അണികളെ ഉപയോഗിച്ച് വ്യാപകമായ പ്രചാരണം നടത്തുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.  ഈ കാര്യങ്ങൾ ഐ ഗ്രൂപ് നേതൃത്വം എ ഗ്രൂപ്പിനെ കൂടി അറിയിച്ചിട്ടുണ്ട്. കെ സുധകരനെയും കെ മുരളീധരനെയും ഒറ്റപ്പെടുത്തുകയാണ് ലക്ഷ്യം.