ശ്രീജിത്തിന്റെ കസ്റ്റഡി മരണം: ആർ ടി എഫുകാർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: ആർ ടി എഫുകാർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: വാരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ പ്രതികളായ മൂന്ന് ആർ ടി എഫുകാർക്ക് ജാമ്യം. ഉപാധികളോടെയാണ് ജാമ്യം. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ആർ ടി എഫ് ഉദ്യോഗസ്ഥരായ സന്തോഷ്, ജിതിൻരാജ്, സുമേഷ് എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തീർപ്പാക്കിയത്. രണ്ടുലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും ജില്ലയിൽ പ്രവേശിക്കരുതെന്നും ആഴ്ചയിൽ രണ്ടുദിവസം അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായി ഒപ്പുവയ്ക്കണമെന്നുമാണ് ജാമ്യ വ്യവസ്ഥ.