മേജർ രവിയുടെ അറുപതാം പിറന്നാളിൽ പിണക്കം അവസാനിപ്പിച്ച് നടൻ ഉണ്ണി മുകുന്ദൻ
സ്വന്തം ലേഖകൻ കൊച്ചി: മേജർ രവിയുടെ അറുപതാം പിറന്നാൾ ആഘോഷവേളയിൽ നീണ്ടകാല പിണക്കം മറന്ന് ഉണ്ണി മുകുന്ദൻ മേജർ രവിയുടെ അടുത്തെത്തിയത്. ഇപ്പോഴിതാ മേജർ രവിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തതിനെക്കുറിച്ചും തങ്ങളുടെ പിണക്കത്തെക്കുറിച്ചും വിശദീകരണവുമായി ഉണ്ണി മുകുന്ദനെത്തിയിരിക്കുന്നു. ഫേസ്ബുക്കിലാണ് പിണക്കം മറന്നതെങ്ങനെയെന്ന വികാരനിർഭരമായ കുറിപ്പ് നടൻ പങ്കുവെച്ചിരിക്കുന്നത്. ഉണ്ണിമുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം… ജീവിതം നമുക്ക് പലപ്പോഴും സർപ്രൈസുകൾ കാത്തുവെച്ചിട്ടുണ്ടാകും. മേജർ രവിയുടെ 60-ാം പിറന്നാളിന് അദ്ദേഹത്തിനൊപ്പം നിന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വികാരനിർഭരമായ ഒരു നിമിഷമായിരുന്നു. ആ ക്ഷണം എനിക്ക് ഒരിക്കലും […]