കെജ്‌രിവാളിന്റെ സമരത്തെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കെജ്‌രിവാളിന്റെ സമരത്തെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Spread the love

സ്വന്തം ലേഖകൻ

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മന്ത്രിമാരും നടത്തിവന്ന സമരത്തെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഇത്തരമൊരു കുത്തിയിരിപ്പ് സമരം നടത്താൻ ആരാണ് അനുവാദം തന്നതെന്ന് ഹൈക്കോടതി ചോദിച്ചു. ഒരാഴ്ചയിലധികമായി നീളുന്ന കെജ്രിവാളിന്റെ സമരത്തിനെതിരായി ബി.ജെ.പി നേതാവ് വിജേന്ദർ ഗുപ്ത സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതി ഇപ്രകാരം ചോദിച്ചത്. ലഫ്. ഗവർണറുടെ വീട്ടിൽ നടത്തുന്ന ധർണയെ സമരമെന്ന് വിളിക്കാനാകില്ല. ആരുടെയെങ്കിലും ഓഫീസിലോ വീട്ടിലോ കയറിച്ചെന്ന് സമരംചെയ്യാൻ അധികാരമില്ലെന്നും കോടതി പറഞ്ഞു. വ്യക്തിപരമായ തീരുമാനത്തിന്റെ പുറത്താണ് സമരം എന്ന് ചൂണ്ടിക്കാട്ടിയപ്പോൾ, ആരാണ് അതിന് അധികാരം നൽകിയതെന്നും കോടതി ചോദിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥർ ജോലിയിൽനിന്ന് വിട്ടുനിൽക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് തുടരുന്ന കുത്തിയിരിപ്പു സമരം എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. മനീഷ് സിസോദിയ, സത്യേന്ദർ ജയിൻ,ഗോപാൽ റായ് എന്നിവരാണ് കെജ്രിവാളിനൊപ്പം നിരാഹാര സത്യഗ്രഹം അനുഷ്ഠിക്കുന്നുണ്ട്.