ബി.ഡി.ജെ.എസ് മഹിളാ സേന

ബി.ഡി.ജെ.എസ് മഹിളാ സേന

സ്വന്തം ലേഖകൻ

കോട്ടയം: ഭാരത് ധർമ്മ മഹിളാ സേന കോട്ടയം ജില്ലാ പ്രവർത്തക ക്യാമ്പ് ജൂൺ 23 ശനിയാഴ്ച രാവിലെ 9 മണി മുതൽ കോട്ടയം കുമാരനല്ലൂർ മുൻസിപ്പൽ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തപ്പെടുന്നതാണ്. ബി.ഡി.എം.എസ്. ജില്ലാ പ്രസിഡന്റ് ശ്രീമതി ഇന്ദിരാ രാജപ്പൻ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റും ബി.ഡി.ജെ.എസ്.സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ.സംഗീത വിശ്വനാഥൻ ക്യാമ്പ് ഉദ്ഘാടനവും സംഘടനാ ക്ലാസ്സും നിർവ്വഹിക്കുന്നതേടൊപ്പം ബി.ഡി.ജെ.എസ്.സംസ്ഥാന ട്രഷറർ ശ്രീ.ഏ.ജി.തങ്കപ്പൻ സംഘടനാ സന്ദേശവും ജില്ലാ പ്രസിഡൻറ് ശ്രീ.എം.പി.സെൻ മുഖ്യ പ്രസംഗവും സംസ്ഥാന സെക്രട്ടറി ശ്രീ.എൻ.കെ. നീലകണ്ഠൻ മാസ്റ്റർ, ബി.ഡി.ജെ.എസ് കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ശാന്താറാം റോയ് തോളൂർ തുടങ്ങിയവർ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് 2 ന് ശ്രീമതി ഷീബാ ടീച്ചർ ക്ലാസ് നയിക്കും.