ശബരിമലയിലെ ദേവപ്രശ്‌നവും ദൈവത്തിന്റെ ഹിതവും: തട്ടിപ്പ് മണക്കുന്ന തന്ത്രങ്ങളും ജ്യോതിഷ ശാസ്ത്രവും; തന്ത്രിയുടെ മരണവും തട്ടിപ്പിനു മറയാക്കുന്നതായി സൂചന

ശബരിമലയിലെ ദേവപ്രശ്‌നവും ദൈവത്തിന്റെ ഹിതവും: തട്ടിപ്പ് മണക്കുന്ന തന്ത്രങ്ങളും ജ്യോതിഷ ശാസ്ത്രവും; തന്ത്രിയുടെ മരണവും തട്ടിപ്പിനു മറയാക്കുന്നതായി സൂചന

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: ശബരിമലയിൽ ദേവപ്രശ്‌നത്തിന്റെ പേരിൽ വൻ തട്ടിപ്പിനു കളമൊരുങ്ങുന്തനായി സൂചന. ദേവപ്രശ്‌നമെന്ന പേരിൽ നടക്കുന്ന പ്രചാരണങ്ങളാണ് തട്ടിപ്പിലേയ്ക്കുള്ള തന്ത്രങ്ങളാണെന്ന സൂചന നൽകുന്നത്. ക്ഷേത്രത്തിലെ ആന എഴുന്നെള്ളിപ്പിന്റെയും, ഭഗവാൻ പട്ടിണിയിലാണെന്നുമുള്ള പ്രചാരണമാണ് ഇപ്പോൾ ദേവപ്രശ്‌നത്തെയും സംശയത്തിന്റെ മുനയിൽ നിർത്തുന്നത്. ഇതോടെ വീണ്ടും ശബരിമല വിവാദ ഭൂമിയാക്കാനുള്ള ശ്രമമാണോ എന്ന സംശയവും വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്.
കഴിഞ്ഞ രണ്ടു ദിവസവമായി ശബരിമലയിൽ നടന്ന ദേവപ്രശ്‌നമാണ് ഇപ്പോൾ വിവാദങ്ങൾക്കു തിരികൊളുത്തിയിരിക്കുന്നത്. ഈ ദേവപ്രശ്‌നത്തിൽ ഉയർന്നത് അത്രയും സാധാരണക്കാർക്കു ദഹിക്കാത്ത രീതിയിലുള്ള പ്രാചരണമായിരുന്നു. ആന എഴുന്നെള്ളത്ത് മുതൽ തന്ത്രിയുടെ മരണം വരെയുള്ള വിഷയങ്ങളിൽ ക്ഷേത്രത്തിന്റെയും ഭഗവാന്റെയും താല്പര്യങ്ങളല്ല മറിച്ച് ചില വ്യക്തി താല്പര്യങ്ങളാണ് നിറഞ്ഞു നിൽക്കുന്നതെന്നു ഹിന്ദു സംഘടനകൾ അടക്കമുള്ളവർ ആരോപണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ക്ഷേത്രത്തെ കച്ചവട ഭൂമിയാക്കാൻ കച്ചവടക്കണ്ണോടെ പ്രവർത്തിക്കുന്നവരാണ് ഇപ്പോൾ ദേവപ്രശ്‌നത്തിന്റെ മറവിൽ വിവാദ കൃഷി നടത്തുന്നതെന്നാണ് ആരോപണം.
ദേവപ്രശ്‌നത്തിലെ പ്രധാന ആവശ്യങ്ങളിൽ ഒന്ന് ക്ഷേത്രത്തിൽ ആറാട്ടിനും പള്ളിവേട്ടയ്ക്കും ആനയെ എഴുന്നെള്ളിക്കണമെന്നതാണ്. കഴിഞ്ഞ വർഷത്തെ ആറാട്ട് എഴുന്നെള്ളിപ്പിനിടെ ഇടഞ്ഞ കൊമ്പന് പരിക്കേൽക്കുകയും, തിരുമേനിക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ശബരിമല ക്ഷേത്രത്തിൽ ആന എഴുന്നെള്ളത്ത് വേണ്ടെന്ന് ദേവസ്യം ബോർഡും ഭക്തരും ചേർന്ന് തീരുമാനിച്ചത്. ചെങ്കുത്തായ മല നിരകളിൽ ചങ്ങലയും മറ്റുമിട്ട് അസ്വസ്ഥനാക്കുന്ന ആനകളെ എഴുന്നെള്ളിക്കുന്നത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇതേ തുടർന്നാണ് ക്ഷേത്രത്തിൽ ആന എഴുന്നെള്ളത്ത് വേണ്ടെന്ന നിലപാട് തന്നെ അധികൃതർ സ്വീകരിച്ചത്.
ക്ഷേത്രം തന്ത്രിയായ താഴ്മൺ മഠം വലിയ തന്ത്രി മരിച്ചത് മനോവിഷമത്തെ തുടർന്നാണെന്നാണ് പ്രശ്‌നത്തിൽ കണ്ടെത്തിയിരിക്കുന്നത്. 90-ാം വയസിൽ പ്രായാധിക്യത്താലുണ്ടായ മരണത്തെയാണ് മനോവിഷമം മൂലമെന്നു വരുത്തിത്തീർക്കാൻ ശ്രമമുണ്ടായിരിക്കുന്നത്. ശോഭാ ജോൺ വിഷയത്തിൽ കുടുങ്ങിയ തന്ത്രി കണ്ഠരര് മോഹനരെ നേരത്തെ ദേവസ്യം ബോർഡ് പൂജകളിൽ നിന്നു വിലക്കിയിരുന്നു. ഇതേ തുടർന്നാണ് ഇദ്ദേഹത്തിനു ക്ഷേത്രത്തിൽ പ്രവേശിക്കാനാവാതെ പോയത്. ഇത് മറികടക്കുന്നതിനു വേണ്ടിയാണ് ഇപ്പോൾ തന്ത്രിയുടെ മരണം മനോവിഷയമത്തെ തുടർന്നാണെന്ന രീതിയിൽ ഇപ്പോൾ വൻ പ്രചാരണം നടക്കുന്നത്.