play-sharp-fill

ഒന്നര മാസം ജോലി ചെയ്തിട്ട് ഒരു മാസത്തെ ശമ്പളം പോലും കിട്ടിയില്ല; പരാതിയുമായി കോട്ടയം മെഡിക്കൽ കോളജിലെ ആരോഗ്യ ഇൻഷുറൻസ് വിഭാഗവും ഡാറ്റാ എൻട്രി ജീവനക്കാരും; കാസ്പ് ജീവനക്കാരെ ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ആരോപണം

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ ആരോഗ്യ ഇൻഷുറൻസ് വിഭാഗത്തിലും ജില്ലാ മിഷൻ വഴി താൽക്കാലിക വിഭാഗത്തിൽ ജോലി ചെയ്യുന്ന ഡാറ്റാ എൻട്രി ജീവനക്കാർക്കും ഒക്ടോബർ മാസത്തെ ശബളം ഇതുവരെ ലഭിച്ചില്ല. 15 ന് നൽകുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നുവെങ്കിലും ഇന്ന് 5 മണി കഴിഞ്ഞിട്ടും ശബളം അക്കൗണ്ടിൽ കയറിയിട്ടില്ലന്ന് ജീവനക്കാർ പറഞ്ഞു. ഒന്നര മാസം ജോലി ചെയ്തിട്ട് ഒരു മാസത്തെ ശമ്പളം പോലും നൽകാൻ അധികൃതർക്ക് കഴിയുന്നില്ല. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ള രോഗികൾക്കും ഇൻഷുറൻസ് ആനൂകൂല്യം കൃത്യമായി ലഭിക്കുന്നില്ല. വിവരാവകാശ നിയമ പ്രകാരം ഇൻഷുറൻസ് […]

പോക്സോ നിയമം ദുരുപയോഗം ചെയ്ത് കള്ളക്കേസ് ചമയ്ക്കുവാൻ ശ്രമിച്ച കുറ്റത്തിന് മൂന്നാർ . ചൈൽഡ് ലൈൻ പ്രവർത്തകനായിരുന്ന ജോൺ എസ് എഡ്വിന് അഞ്ച് വർഷം തടവും 1,36,000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി തടവ് അനുഭവിക്കണം. ഇടുക്കി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്; കള്ളക്കേസ് പൊളിച്ചത് മുൻ മൂന്നാർ സി ഐ ആയിരുന്ന റെജി എം കുന്നിപ്പറമ്പൻ

മൂന്നാർ : പോക്സോ നിയമം ദുരുപയോഗം ചെയ്ത് കള്ളക്കേസ് ചമയ്ക്കുവാൻ ശ്രമിച്ച കുറ്റത്തിന് മൂന്നാർ ചൈൽഡ് ലൈൻ പ്രവർത്തകനായിരുന്ന ജോൺ എസ് എഡ്വിന് അഞ്ച് വർഷം തടവും 1,36,000 രൂപ പിഴയും മൂന്നാറിലെ തോട്ടം മേഖലയിലുള്ള ഒരു സ്കൂളിലെ വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി ഇതേ സ്കൂളിലെ കൗൺസിലറായ യുവതിക്കെതിരെ മൊഴി എഴുതി വാങ്ങിയതിനാണ് ഇയാളെ കോടതി ശിക്ഷിച്ചത്. സ്കൂളിലെ അദ്ധ്യാപകർ തമ്മിലുള്ള പടലപ്പിണക്കത്തിന്റെ ഭാഗമായി ചൈൽഡ് ലൈൻ പ്രവർത്തകൻ പക്ഷം ചേർന്ന് വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി യുവതിയായ കൗൺസിലർക്കെതിരെ മൊഴി വാങ്ങുകയായിരുന്നു. സംഭവത്തെപ്പറ്റി വിവരം ലഭിച്ച അന്നത്തെ […]

ആരോഗ്യം സംരക്ഷിക്കാൻ സൗജന്യ ജനറൽ സർജറി ക്യാമ്പുമായി കോട്ടയം കുടമാളൂർ കിംസ് ആശുപത്രി; നവംബർ 20 വരെ നടക്കുന്ന ക്യാമ്പിൽ സൗജന്യ രജിസ്‌ട്രേഷൻ ഉൾപ്പെടെ പ്രത്യേക ആനുകൂല്യങ്ങളും

കോട്ടയം: ആരോഗ്യം സംരക്ഷിക്കാൻ പ്രത്യേക പരിശോധനകളുമായി കോട്ടയം കുടമാളൂർ കിംസ് ആശുപത്രിയിൽ സൗജന്യ ജനറൽ സർജറി ക്യാമ്പ്. നവംബർ 15 മുതൽ 20 വരെയാണ് കിംസ് ഹെൽത്ത് ആശുപത്രിയിൽ ക്യാമ്പ് നടക്കുക. സൗജന്യ രജിസ്‌ട്രേഷനും, സൗജന്യ ഡോക്ടർ കൺസൾട്ടേഷനും ക്യാമ്പിൽ ലഭിക്കും. ലാബ്, റേഡിയോളജി സേവനങ്ങൾ ആവശ്യമെങ്കിൽ 10 ശതമാനം ഇളവും, സർജറി , ചികിത്സ എന്നിവയ്ക്ക് 15 ശതമാനം ഇളവും ഇവിടെ ലഭിക്കും. ക്യാമ്പിന്റെ ഭാഗമായി രജിസ്റ്റർ ചെയ്യുന്ന രോഗികൾക്ക് മാത്രമാണ് ഈ ഇളവ് ലഭിക്കുക. ഇൻഷ്വറൻസ് ഉള്ള രോഗികൾക്ക് ഈ ഇളവുകൾ […]

കുറുവാ സംഘം കേരളത്തിലെ കൂടുതല്‍ ജില്ലകളിലേക്ക്; എത്തുന്നത് മുഖംമൂടി ധരിച്ച്‌ കൈയില്‍ ആയുധവുമായി; ലക്ഷ്യം വെയ്ക്കുന്നത് വീടുകളുടെ പിന്നിലെ വാതിലുകൾ; മുന്നറിയിപ്പ് നൽകി പൊലീസ്

കൊച്ചി: കുപ്രസിദ്ധ മോഷണസംഘമായ കുറുവാ സംഘം എറണാകുളം ജില്ലയിലും എത്തിയതായി സംശയം. അടുത്തിടെ ആലപ്പുഴ ജില്ലയില്‍ ഇവരുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞിരുന്നു. ഇന്നുപുലർച്ചെ എറണാകുളം ജില്ലയിലെ ചേന്ദമംഗലം- വടക്കൻ പരവൂർ മേഖലകളിലെ പത്തിലധികം വീടുകളില്‍ മോഷണസംഘം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും സംഘത്തെക്കുറിച്ച്‌ കൂടുതല്‍ സൂചനകള്‍ ഒന്നും ലഭിച്ചിട്ടില്ല. വടക്കൻ പറവൂർ തൂയിത്തറ പാലത്തിന് സമീപത്തുള്ള വീട്ടില്‍ പുലർച്ചെ രണ്ടുമണിയോടെയാണ് മോഷ്ടാക്കള്‍ എത്തിയത്. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് ലൈറ്റിട്ടതോടെ സംഘം സ്ഥലവിട്ടു. മോഷ്ടാക്കള്‍ വീടിനുപിന്നിലെ വാതില്‍ തുറക്കാനുളള ശ്രമം നടത്തിയിരുന്നു […]

ചുണ്ട് വരണ്ട് പൊട്ടുന്നുണ്ടോ ? ലിപ് ബാമുകൾ ഉപയോ​ഗിക്കുന്നതോടൊപ്പം വീട്ടിൽ ചില പൊടിക്കൈകൾകൂടി പരീക്ഷിച്ചോലോ..

പലരിലും കാണുന്ന ഒരു പ്രശ്നമാണ് ചുണ്ട് വരണ്ട് പൊട്ടൽ. ചുണ്ട് പൊട്ടുന്നത് തടയാൻ ലിപ് ബാമുകൾ നാം ഉപയോ​ഗിക്കാറുണ്ട്. എന്നാൽ അതൊന്നുമല്ലാതെ വീട്ടിലെ തന്നെ ചില ചേരുവകൾ ഉപയോ​ഗിച്ച് ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാം. ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകൾ:- വെള്ളരിക്കയുടെ നീര് ചുണ്ടിൽ പുരട്ടുന്നത് ചുണ്ടിൽ ഉണ്ടാവുന്ന എല്ലാ തരത്തിലുമുള്ള പ്രശ്നങ്ങൾക്കുള്ള ഉത്തമപ്രതിവിധിയാണ്. ചുണ്ട് വിണ്ടുകീറൽ, തൊലി അടർന്നു പോകൽ, ഫംഗസ് തുടങ്ങിയവെല്ലാം ഒഴിവാക്കാൻ വെള്ളരിക്കാ നീര് സഹായിക്കും. ദിവസവും വെള്ളരിക്ക നീര് ഉപയോ​ഗിച്ച് ചുണ്ട് മസാജ് […]

ദുരന്തമുണ്ടായി നാലുമാസം കഴിഞ്ഞിട്ടും സർവകക്ഷി യോഗം പോലും വിളിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചില്ല, ഇപ്പോൾ നടക്കുന്നത് പാലക്കാട് ഉപതെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രം, വയനാട് പുനരധിവാസ പാക്കേജിന് തുരങ്കം വെച്ചത് സംസ്ഥാന സർക്കാരാണെന്നും കെ സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അലംഭാവത്തെ കുറ്റകരമായ മൗനത്തിലൂടെ പ്രതിപക്ഷം സഹായിക്കുകയാണ്. ദുരന്തമുണ്ടായി നാലുമാസം കഴിഞ്ഞിട്ടും ഒരു സർവകക്ഷി യോഗം പോലും വിളിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചില്ലെന്ന് കെ സുരേന്ദ്രൻ. വയനാട് പുനരധിവാസ പാക്കേജിന് തുരങ്കം വെച്ചത് സംസ്ഥാന സർക്കാരാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ഡിറ്റേയിൽഡ് സ്റ്റഡി റിപ്പോർട്ട് കേന്ദ്ര സർക്കാരിന് നൽകാൻ സംസ്ഥാന സർക്കാർ തയാറാവണം. ദുരന്തത്തിന്റെ വ്യാപ്തി അനുസരിച്ചുള്ള സഹായം കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രിമാർ വ്യക്തമാക്കിയതാണ്. എന്നാൽ രാഷ്ട്രീയലാഭം ലക്ഷ്യമിട്ടാണ് എൽ.ഡി.എഫും […]

സ്കൂൾ ബസിൽനിന്നും ഇറങ്ങി സ്കൂളിലേക്ക് കയറുന്നതിനിടെ വിദ്യാർത്ഥികൾക്ക് നേരെ തെരുവുനായ ആക്രമണം; പരിക്കേറ്റ വിദ്യാർത്ഥികൾ ചികിത്സയിൽ

തൃശൂർ: സ്കൂൾ ബസിൽനിന്ന് ഇറങ്ങി സ്കൂളിലേക്ക് കയറുന്നതിനിടെ വിദ്യാർത്ഥികൾക്ക് നേരെ തെരുവുനായ ആക്രമണം. ഓടിരക്ഷപ്പെടുന്നതിനിടെ ഒരു വിദ്യാർ‍ത്ഥിക്ക് റോഡിൽ വീണു പരിക്കേറ്റു. പരിക്കേറ്റ വിദ്യാർത്ഥികളെ ആദ്യം പുത്തൻച്ചിറ ​ഗവർണമെന്റ് ആശുപത്രിയിലും പിന്നീട് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തൃശൂർ മാളയിലാണ് സംഭവം. കുഴിക്കാട്ടുശേരി സെന്റ് മേരീസ് സ്കൂളിലെ രണ്ട് വിദ്യാർത്ഥികളെയാണ് തെരുവുനായ ആക്രമിച്ചത്.

ഇഷ്ടപ്പെട്ട ഭക്ഷണം ഒഴിവാക്കി ശരീരഭാരം കുറക്കാനുള്ള ശ്രമത്തിലാണോ ? ജീരകവെള്ളം ഇതുപോലെ ഉപയോ​ഗിച്ചുനോക്കൂ… ശരീരഭാരം കുറക്കാം

ഇഷ്ടപ്പെട്ട ഭക്ഷണം ഒഴിവാക്കി ശരീരഭാരം കുറക്കാനുള്ള ശ്രമത്തിലാണോ? എന്നാൽ, ഡയറ്റ് ചെയ്തിട്ടും ഫലം കാണുന്നില്ലെങ്കിൽ അടുക്കളയിലെ ജീരകം വെച്ചൊന്ന് പരീക്ഷിച്ചാലോ.. ജീരകത്തിൽ പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫൈബർ, വിറ്റാമിനുകൾ, ആന്റി ഓക്സിഡൻറുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ജീരകം വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാര സ്ഥിരമായി നിലനിർത്താൻ സഹായിക്കുകയും പ്രമേഹ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ജീരക വെള്ളം ശരീരത്തിലെ “മോശം” കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിച്ചേക്കാം. ശരീരഭാരം കുറയ്ക്കാൻ ജീരക വെള്ളം ഉപയോ​ഗിക്കേണ്ട വിധം ജീരകം വെള്ളത്തിൽ ഒരു രാത്രി […]

വിമാനത്താവളത്തിൽ നിന്ന് 1492 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി 3 യുവാക്കൾ പിടിയിൽ

  കൊച്ചി : കോടികൾ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. മലപ്പുറം സ്വദേശി ജംഷീർ, എറണാകുളം സ്വദേശി നിസാമുദ്ദീൻ, കോഴിക്കോട് സ്വദേശി മുഹമ്മദ് സക്കീർ എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് 1492 ഗ്രാം ഹൈബ്രിഡ് കഞ്ചാവും കണ്ടെടുത്തു.   ലഹരിയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ ഏഴ് കോടിയിലേറെ രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

സ്കൂളിലെ ടീച്ചർമാർക്ക് കൗൺസിലർ ടീച്ചറോട് വിരോധം; വനിതാ കൗൺസിലർ ലൈംഗികമായി പെരുമാറിയെന്ന വ്യാജ പരാതി ഒമ്പതാം ക്ലാസ്സുകാരനിൽ നിന്ന് എഴുതി വാങ്ങി; കേസിൽ കുടുക്കിയതോടെ കൗൺസലിംഗ് ടീച്ചറുടെ ആത്മഹത്യ; ഒടുവിൽ കുട്ടിയുടെ മൊഴിയിൽ സത്യം പുറത്ത്; സംഭവത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകന് അഞ്ചര വർഷം കഠിന തടവും 1,36,000 പിഴയും

ഇടുക്കി: ഒമ്പതാം ക്ലാസ്സുകാരനെ ഭീഷണിപ്പെടുത്തി വ്യാജ ലൈം​ഗികപീഡന പരാതി എഴുതി വാങ്ങിയ ചൈൽഡ് ലൈൻ പ്രവർത്തകനെതിരെ ശിക്ഷ വിധിച്ച് കോടതി. ഒമ്പതാം ക്ലാസ്സുകാരനിൽ നിന്ന് വനിതാ കൗൺസിലർ ലൈംഗികമായി പെരുമാറിയെന്ന വ്യാജ പരാതിയാണ് ഇയാൾ എഴുതി വാങ്ങിയത്. കേസിൽ ഇയാൾക്ക് അഞ്ചര വർഷം കഠിന തടവും 1,36,000 പിഴയും കോടതി വിധിച്ചു. സ്കൂളിലെ മറ്റ് ടീച്ചർമാർക്ക് കൗൺസിലറോടുള്ള വിരോധം നിമിത്തമാണ് വ്യാജ പരാതി എഴുതി വാങ്ങിയത്. പോലീസ് കുട്ടിയുടെ മൊഴി എടുത്തതോടെയാണ് സംഭവം വ്യാജമാണെന്ന് കണ്ടെത്തിയത്. തനിക്കെതിരെയുളള എഫ് ഐ ആറ് റദ്ദ് ചെയ്യാൻ […]