മിസോറാം ഗവർണർ കുമ്മനം രാജശേഖരന്റെ ജില്ലയിലെ സന്ദർശനം രണ്ടാം ദിവസത്തിലേക്ക് : മള്ളിയൂർ ക്ഷേത്രത്തിൽ സന്ദർശനം നടത്തി; പ്രസ് ക്ലബിൽ സ്വീകരണം നൽകി

മിസോറാം ഗവർണർ കുമ്മനം രാജശേഖരന്റെ ജില്ലയിലെ സന്ദർശനം രണ്ടാം ദിവസത്തിലേക്ക് : മള്ളിയൂർ ക്ഷേത്രത്തിൽ സന്ദർശനം നടത്തി; പ്രസ് ക്ലബിൽ സ്വീകരണം നൽകി

 

സ്വന്തം ലേഖകൻ

കോട്ടയം: മിസോറാം ഗവർണറായ ശേഷം ആദ്യമായി ജില്ലയിലെത്തിയ കുമ്മനം രാജശേഖരന് ജില്ലയിൽ രണ്ടാം ദിവസവും സ്വീകരണം നൽകി. തിങ്കളാഴ്ച രാവിലെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലും, തിരുനക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും ദർശനം നടത്തി.

ഇവിടെ ക്ഷേത്രം ഭാരവാഹികൾ ചേർന്ന് അദേഹത്തെ സ്വീകരിച്ചു. തുടർന്നു മള്ളിയൂർ ഗണപതി ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തി. ക്ഷേത്ര ഭാരവാഹികൾ ചേർന്ന് പൊന്നാടയണിയിച്ച് സ്വീകരിച്ചു. 11.30 ന് കോട്ടയം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപത്തെ പ്രസ് ക്ലബിൽ മാധ്യമ പ്രവർത്തകർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് പ്രസ് ക്ലബ് ഭാരവാഹികൾ ഒരുക്കിയ വിരുന്നിലും പങ്കെടുത്തു. മൂന്നിന് മാമ്മൻ മാപ്പിള ഹാളിൽ കോട്ടയം പൗരാവലി സ്വീകരണം നൽകും. വൻ പോലീസ് സാന്നിധ്യവും, സുരക്ഷാ ക്രമീകരണവുമാണ് ഇദ്ദേഹത്തിന്റെ സന്ദർശനത്തിനായി ജില്ലയിൽ ഒരുക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Leave a Reply

Your email address will not be published.