ബി ജെ പിയുടെ സംസ്ഥാന പ്രസിഡന്റ് നിയമനം; നനഞ്ഞ പടക്കം
ശ്രീകുമാർ കോട്ടയം: ബി ജി പിയുടെ സംസ്ഥാന പ്രസിഡന്റ് നിയമനം നനഞ്ഞ പടക്കമായി. കുമ്മനം രാജശേഖരൻ മിസ്സോറാം ഗവർണറായി പോയതോടെയാണ് കേരളത്തിൽ പ്രസിഡന്റ് സ്ഥാനം ഒഴിവു വന്നത്. കൃഷ്ണദാസ് ഗ്രൂപ്പ് എം.ടി രമേശിനേയും മുരളീധരൻ ഗ്രൂപ്പ് കെ. സുരേന്ദ്രനേയും ഉയർത്തിക്കൊണ്ട് വന്നതോടെയാണ് പ്രസിഡന്റ് സ്ഥാനം കീറാ മുട്ടിയായത്. ദേശീയ നേതൃത്വത്തിന് സുരേന്ദ്രനോടാണ് താല്പര്യമെങ്കിൽ ആർ. എസ്. എസിന് രമേശിനോടാണ് താല്പര്യം. ആഭ്യന്തര പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനായി ചെങ്ങന്നൂരിൽ ഇന്ന് യോഗം ചേരുന്നുണ്ട്. ആറന്മുളയിൽ ആർ. എസ്.എസിന്റെ വാർഷിക ബൈഠെക്ക് നടക്കുന്നതിനിടെ സമീപത്തുള്ള ചെങ്ങന്നൂരിൽ ബി […]