ബസിൽ പെൺകുട്ടിയോട് പരാക്രമണം, യുവാവിനേ യാത്രക്കാർ ചവിട്ടികൂട്ടി

ബസിൽ പെൺകുട്ടിയോട് പരാക്രമണം, യുവാവിനേ യാത്രക്കാർ ചവിട്ടികൂട്ടി

ബാലചന്ദ്രൻ

തിരുവനന്തപുരം:ബസ്സ് യാത്രക്കിടെ യുവതിയോട് പരാക്രമണം നടത്തിയ യുവാവിനെ ബസിൽ വച്ചുതന്നെ യുവതിയും യാത്രക്കാരും ചേർന്ന് ചവിട്ടി കൂട്ടി. ഒടുവിൽ ബസിൽ നിന്നും ചാടിയ യുവാവ് സബ് റജിസ്ട്രാർ ഓഫിസിന്റെ ഏഴടി പൊക്കം വരുന്ന മതിലുചാടി ഓടി. യുവതിയും യാത്രക്കാരും സിനിമാ സ്‌റ്റൈലിൽ ഓടിച്ചിട്ട് പിടികൂടി. സംഭവമറിഞ്ഞ നാട്ടുകാരും ബസ്‌കാത്തുനിന്ന യാത്രക്കാരും ഓട്ടോ ഡ്രൈവർമാരും ചേർന്ന് ഇയാളെ കണക്കിനു പെരുമാറി പോലീസിൽ ഏല്പ്പിച്ചു. നിയമം ഇത്തിരി കൈയ്യിൽ എടുത്തെങ്കിലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമം ആയതിനാൽ യുവതിക്ക് പിന്തുണയുമായി പോലീസും ജനങ്ങളും നിന്നു. തിരുവന്തപുരം കാര്യവട്ടം പുല്ലാന്നിവിള സ്വദേശി സജീവി(28)നെയാണു പിടികൂടിയത്. ടെക്‌നോപാർക്കിൽ ജോലിയിൽ ചേരാൻ തലസ്ഥാനത്തെത്തിയ പെൺകുട്ടിക്കാണ് ബസിൽ ലൈംഗീക അതിക്രമം നേരിടേണ്ടി വന്നത്. ഇന്നലെ വൈകുന്നേരമാണു സംഭവം. ടെക്‌നോപാർക്കിൽ ജോലിയിൽ പ്രവേശിക്കാൻ കായംകുളത്തു നിന്നു പിതാവിനും സഹോദരനോടുമൊപ്പം എത്തിയതായിരുന്നു പെൺകുട്ടി. യുവതി പല തവണ യുവാവിനോട് മാറി നില്ക്കാൻ പറഞ്ഞെങ്കിലും യുവാവ് ചെവികൊണ്ടില്ല. ബസിൽ യുവാക്കളുടെ ലൈഗീക പരാക്രമത്തിന് ഇരയാകുന്നവർ നിരവധി എങ്കിലും പലരും പ്രതികരിക്കാറില്ല. മാത്രമല്ല അഭിമാനം ഓർത്ത് പലരും പുറത്തു പറയാറില്ല. പൂവാലന്മാർക്കും ബസിലേ പീഢന വീരന്മാർക്കും കടുത്ത മുന്നറിയിപ്പാണ് ഈ ചവിട്ടി കൂട്ടൽ.