എടപ്പാൾ തിയേറ്റർ പീഡനകേസ്; ചങ്ങരംകുളം എസ്.ഐയുടെ അറസ്റ്റിനു പിന്നാലെ ജാമ്യവും.
സ്വന്തം ലേഖകൻ മലപ്പുറം: എടപ്പാൾ തിയേറ്റർ പീഡനക്കേസിൽ ചങ്ങരംകുളം എസ്.ഐ കെ.ജി ബേബി അറസ്റ്റിൽ. തീയറ്ററിലെ പീഡനം സംബന്ധിച്ച് തെളിവ് സഹിതം പരാതി നൽകിയിട്ടും കേസ് എടുക്കാൻ തയ്യാറാവാത്തതിനാണ് എസ്.ഐയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പോക്സോ വകുപ്പ് ചുമത്തി ഇയാൾക്ക് എതിരെ നേരത്തെതന്നെ കേസെടുത്തതിനെ തുടർന്ന് സസ്‌പെൻഷനിലായിരുന്നു. എന്നാൽ കേസെടുത്തിട്ടും അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. എടപ്പാളിലെ തിയറ്റർ ഉടമയെ അറസ്റ്റ് ചെയ്ത സംഭവം വിവാദമായതിന് പിന്നാലെയാണ് എസ്.ഐയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ അറസ്റ്റിന് തൊട്ട് പിന്നാലെ എസ്.ഐയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഏപ്രിൽ 18ന് […]