ഡുപ്ലസി മിന്നിക്കത്തി: ചാരത്തിൽ നിന്നും ഉയർന്നു വന്ന് ചെന്നൈ
സ്പോട്സ് ഡെസ്ക് മുംബൈ: ചെന്നൈയുടെ പോരാട്ട വീര്യം എന്താണെന്നു ഐ.പി.എല്ലിലെ ഹൈദരാബാദ് സംഘം അറിഞ്ഞു. അവസാന ശ്വാസം വരെ പൊരുതി നിൽക്കുന്ന ചെന്നൈ പടയാളികൾ ആഞ്ഞടിച്ചതോടെ ഹൈദരാബാദ് ഒരു പടി താഴേയ്ക്കു വീണു. ആവേശകരമായ ആദ്യ പ്ലേ ഓഫിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ രണ്ടു വിക്കറ്റിനു പരാജയപ്പെടുത്തി ചെന്നൈ സൂപ്പർ കിംഗ്സ് ഫൈനലിൽ കടന്നു. സണ്‍റൈസേഴ്സ് ഉയർത്തിയ 140 റൺസ് വിജയലക്ഷ്യം ചെന്നൈ അഞ്ച് പന്ത് ബാക്കിനിൽക്കെ മറികടന്നു. ഓപ്പണർ ഡുപ്ലസി (67) അർധ സെഞ്ചുറിയുമായി പുറത്താകാതെ നടത്തിയ പോരാട്ടമാണ് ചെന്നൈയെ ഫൈനലിലെത്തിച്ചത്. ചെറിയ സ്കോർ […]