ഡുപ്ലസി മിന്നിക്കത്തി: ചാരത്തിൽ നിന്നും ഉയർന്നു വന്ന് ചെന്നൈ

ഡുപ്ലസി മിന്നിക്കത്തി: ചാരത്തിൽ നിന്നും ഉയർന്നു വന്ന് ചെന്നൈ

സ്‌പോട്‌സ് ഡെസ്‌ക്

മുംബൈ: ചെന്നൈയുടെ പോരാട്ട വീര്യം എന്താണെന്നു ഐ.പി.എല്ലിലെ ഹൈദരാബാദ് സംഘം അറിഞ്ഞു. അവസാന ശ്വാസം വരെ പൊരുതി നിൽക്കുന്ന ചെന്നൈ പടയാളികൾ ആഞ്ഞടിച്ചതോടെ ഹൈദരാബാദ് ഒരു പടി താഴേയ്ക്കു വീണു.

ആ​വേ​ശ​ക​ര​മാ​യ ആ​ദ്യ പ്ലേ ​ഓ​ഫി​ൽ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ ര​ണ്ടു വി​ക്ക​റ്റി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് ഫൈ​ന​ലി​ൽ ക​ട​ന്നു. സ​ണ്‍​റൈ​സേ​ഴ്സ് ഉ​യ​ർ​ത്തി​യ 140 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ചെ​ന്നൈ അ​ഞ്ച് പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ മ​റി​ക​ട​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓ​പ്പ​ണ​ർ ഡു​പ്ല​സി (67) അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി പു​റ​ത്താ​കാ​തെ ന​ട​ത്തി​യ പോ​രാ​ട്ട​മാ​ണ് ചെ​ന്നൈ​യെ ഫൈ​ന​ലി​ലെ​ത്തി​ച്ച​ത്. ചെ​റി​യ സ്കോ​ർ പി​ന്തു​ട​ർ​ന്ന ചെ​ന്നൈ​യെ വ​രി​ഞ്ഞു​മു​റി​ക്കി​യ ഹൈ​ദ​രാ​ബാ​ദ് ബൗ​ള​ർ​മാ​രെ ത​ല്ലി​യും പ്ര​തി​രോ​ധി​ച്ചു​മാ​ണ് ഡു​പ്ല​സി അ​വ​സാ​ന ഓ​വ​റി​ന്‍റെ ആ​ദ്യ​പ​ന്തി​ൽ ചെ​ന്നൈ​യ്ക്കു വി​ജ​യം സ​മ്മാ​നി​ച്ച​ത്. ഹൈ​ദ​രാ​ബാ​ദ് ക​ട​ലാ​സി​ലെ​ഴു​തി​യ ത​ന്ത്ര​ങ്ങ​ളെ​ല്ലാം ക​ള​ത്തി​ൽ ഫ​ല​പ്ര​ദ​മാ​യെ​ങ്കി​ലും ഡു​പ്ല​സിയുടെ കാ​ര്യ​ത്തി​ൽ മാ​ത്രം പാ​ളി.

ആ​ദ്യാ​വ​സാ​നം ക​ള​ത്തി​ൽ ഉ​റ​ച്ചു​നി​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം 42 പ​ന്തു​ക​ൾ നേ​രി​ട്ട് നാ​ല് സി​ക്സും അ​ഞ്ച് ഫോ​റും പ​റ​ത്തി. ചെ​ന്നൈ നി​ര​യി​ൽ ഡു​പ്ല​സി​യെ​ക്കൂ​ടാ​തെ സു​രേ​ഷ് റെ​യ്ന​യും (22) ദീ​പ​ക് ചാ​ഹ​റും (10) ഷാ​ർ​ദു​ൽ താ​ക്കൂ​റും (15) മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ട​ന്ന​ത്. അ​ഞ്ച് പ​ന്തി​ൽ 15 റ​ൺ​സെ​ടു​ത്ത ഷാ​ർ​ദൂ​ലി​ന്‍റെ ബാ​റ്റിം​ഗും ചെ​ന്നൈ​യു​ടെ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി.

നേ​ര​ത്തെ ബ്രാ​ത്‌​വൈ​റ്റ് ന​ട​ത്തി​യ പോ​രാ​ട്ട​ത്തി​ന്‍റെ ബ​ല​ത്തി​ലാ​ണ് ചെ​ന്നൈ​യ്ക്കെ​തി​രെ സ​ണ്‍​റൈ​സേ​ഴ്സ് 140 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം​കു​റി​ച്ച​ത്. ചെ​ന്നൈ ബൗ​ള​ർ​മാ​രെ നാ​ലു​പാ​ടും പ​റ​ത്തി​യ ബ്രാ​ത്‌​വൈ​റ്റ് (43) വീ​ര്യ​ത്തി​ൽ സ​ണ്‍​റൈ​സേ​ഴ്സ് ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 139 റ​ൺ​സാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്.

മ​ത്സ​ര​ത്തി​ലെ ആ​ദ്യ പ​ന്തി​ൽ ത​ന്നെ ശി​ഖ​ർ ധ​വാ​നെ ന​ഷ്ട​മാ​യ സ​ണ്‍​റൈ​സേ​ഴ്സ് അ​വി​ശ്വ​സ​നീ​യ ത​ക​ർ​ച്ച​യാ​ണ് നേ​രി​ട്ട​ത്. ധ​വാ​നെ ന​ഷ്ട​മാ​യി​ട്ടും കെ​യ്ൻ വി​ല്യം​സ​ണും (24) ശ്രീ​വ​ത്സ് ഗോ​സ്വാ​മി​യും (12) ഓ​വ​റി​ൽ 10 റ​ൺ​സ് നി​ര​ക്കി​ൽ സ്കോ​ർ ചെ​യ്തു സ്കോ​ർ ചെ​യ്തു മു​ന്നേ​റു​ന്ന​തി​നി​ടെ​യാ​ണ് ത​ക​ർ​ച്ച തു​ട​ങ്ങി​യ​ത്. ഗോ​സ്വാ​മി ആ​ദ്യ​വും വി​ല്യം​സ​ൺ പി​ന്നാ​ലെ​യും മ​ട​ങ്ങി​യ​തോ​ടെ സ​ണ്‍​റൈ​സേ​ഴ്സ് സ്കോ​ർ​ബോ​ർ​ഡ് ഒ​ച്ച് വേ​ഗ​ത്തി​ലാ​യി.

പി​ന്നീ​ട് മ​നീ​ഷ് പാ​ണ്ഡെ​യും (8) ഷാ​ക്കീ​ബ് അ​ൽ ഹ​സ​നും (12) യൂ​സ​ഫ് പ​ത്താ​നും ചെ​റു സ്കോ​റി​ൽ പു​റ​ത്താ​യ​തോ​ടെ സ​ൺ​റൈ​സേ​ഴ്സ് ആ​റി​ന് 88 എ​ന്ന ദ​യ​നീ​യ നി​ല​യി​ലാ​യി. ഇ​തോ​ടെ ക​ളം പി​ടി​ച്ച ബ്രാ​ത്‌​വൈ​റ്റ് മെ​ല്ലെ​ത്തു​ട​ങ്ങി ക​ത്തി​ക്ക​യ​റു​ക​യാ​യി​രു​ന്നു. 29 പ​ന്തി​ൽ നാ​ല് സി​ക്സും ഒ​രു ഫോ​റും പ​റ​ത്തി ബ്രാ​ത്‌​വൈ​റ്റ് പു​റ​ത്താ​കാ​തെ​നി​ന്നു.

var VUUKLE_EMOTE_SIZE = “”;
VUUKLE_EMOTE_IFRAME = “”
var EMOTE_TEXT = [“HAPPY”,”INDIFFERENT”,”AMUSED”,”EXCITED”,”ANGRY”,”SAD”]

Mflint