പോസ്റ്റൽ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം 24 മുതൽ കോട്ടയത്ത്

പോസ്റ്റൽ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം 24 മുതൽ കോട്ടയത്ത്

Spread the love

സ്വന്തം ലേഖകൻ

​േകാട്ടയം: ഭാരതീയ പോസ്​റ്റൽ എംപ്ലോയീസ്​ ഫെഡറേഷൻ സംസ്ഥാന സമ്മേളനം ഇൗമാസം 24, 25, 26 തീയതികളിൽ കോട്ടയം സി.എസ്​.​െഎ റിട്രീറ്റ്​ സെൻറിൽ നടക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്​ച വൈകീട്ട്​ നാലിന്​ ചേരുന്ന സർക്കിൾ കമ്മിറ്റിയോഗത്തോടെ പരിപാടികൾ ആരംഭിക്കും. 25ന്​ രാവിലെ 10ന്​ ചേരുന്ന സമ്മേളനം ബി.പി.ഇ.എ അഖിലേന്ത്യ ജനറൽസെക്രട്ടറി എം.എസ്​ ചന്ദേൽ ഉദ്​ഘാടനം ചെയ്യും. കേന്ദ്രറെയിൽവേ സഹമന്ത്രി മനോജ്​ സിൻഹ മുഖ്യപ്രഭാഷണം നടത്തും. രാജ്യസഭാംഗം പ്രഫ. റിച്ചാർഡ്​ ഹെ, ബി.എം.എസ്​ സംസ്ഥാന പ്രസിഡൻറ്​ കെ.കെ. വിജയകുമാർ എന്നിവർ സംസാരിക്കും. തുടർന്ന്​ പ്രതിനിധിസമ്മേളനം, വനിതസമ്മേളനം, സെമിനാർ, സാംസ്​കാരിക കൂട്ടായ്​മ എന്നിവ നടക്കും.
26ന്​ രാവിലെ 10ന്​ ആർ.എസ്​.എസ്​ പ്രാന്തീയ പ്രചാർ പ്രമുഖ്​ പി. ഗോവിന്ദൻകുട്ടിയുടെ നേതൃത്വത്തിൽ ബൗദ്ധിക്​ സമ്മേളനം നടക്കും. ഉച്ചക്ക്​ 1.30ന്​ സമാപന​സമ്മേളനം ബി.എം.എസ്​ അഖിലേന്ത്യ കമ്മിറ്റിയംഗം വി. രാധാകൃഷ്​ണൻ ഉദ്​ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ ടി.എം. ശശീന്ദ്രൻ നായർ, ആർ. ഉണ്ണികൃഷ്​ണൻ, കെ.എൻ. ശിവദാസ്​, ഡി. ഹർഷ്​ എന്നിവർ പ​െങ്കടുത്തു.