ളാക്കാട്ടൂർ എം.ജി.എം സ്​കൂൾ പുതിയമന്ദിരത്തി​െൻറയും ഹൈടെക്​ ക്ലാസ്​ മുറികളുടെയും ഉദ്​ഘാടനം 26ന്​

ളാക്കാട്ടൂർ എം.ജി.എം സ്​കൂൾ പുതിയമന്ദിരത്തി​െൻറയും ഹൈടെക്​ ക്ലാസ്​ മുറികളുടെയും ഉദ്​ഘാടനം 26ന്​

സ്വന്തം ലേഖകൻ

കോട്ടയം: ളാക്കാട്ടൂർ എം.ജി.എം എൻ.എസ്.എസ് ഹയർസെക്കൻഡറി സ്​കൂളി​െൻറ പുതിയ ബഹുനില മന്ദിരത്തി​െൻറയും ഹൈടെക് ക്ലാസ് മുറികളുടെയും ഉദ്ഘാടനം ഇൗമാസം 26ന്​ ​ഉച്ചക്ക്​ 2.30ന്​ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിക്കും. സ്കൂൾ മാനേജർ സി.കെ. സുകുമാരൻ നായർ അധ്യക്ഷത വഹിക്കും. ഹൈസ്​കൂൾ വിഭാഗം സ്​മാർട്ട്​ മുറികളുടെ ഉദ്​ഘാടനം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും സ്​മാർട്ട്​ അടുക്കളുയടെ ഉദ്​ഘാടനം ജോസ്​ കെ.മാണി എം.പിയും ഹയർ സെക്കൻഡറി വിഭാഗം ക്ലാസ് മുറികളുടെ ഉദ്ഘാടനം സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവനും നിരീക്ഷണകാമറകളുടെ ഉദ്ഘാടനം എൻ.എസ്.എസ്. യൂനിയൻ വൈസ്പ്രസിഡൻറ്​ പി. മധുവും നിർവഹിക്കും.
പ്രധാന അധ്യാപകനായിരുന്ന കെ.എസ്. സുബ്രഹ്മണ്യഅയ്യർ, ദേശീയ ചലച്ചിത്ര അവാർഡ്​ ജേതാവ്​ നിഖിൽ എസ്. പ്രവീൺ, സ്​കൂൾ മന്ദിരം നിർമിച്ച മനോജ് ജോസഫ് പാത്രപാങ്കൽ എന്നിവരെ ആദരിക്കും. എസ്​.എസ്​.എൽ.സി, പ്ലസ്​ടു, സ്​കോളർഷിപ്​ പരീക്ഷകളിൽ ഉന്നതവിജയം നേടിയ പരീക്ഷകളിൽ ഉന്നതവിജയം നേടിയവ​രെയും അന​ുമോദിക്കും. വാർത്തസമ്മേളനത്തിൽ സ്​കൂൾ മാനേജർ സി.കെ. സുകുമാരൻ നായർ, പ്രിൻസിപ്പൽ കെ.ജി. സന്തോഷ് കുമാർ, ഹെഡ്മിസ്ട്രസ് സ്വപ്ന ബി.നായർ, അധ്യാപകൻ കെ.കെ. ഗോപകുമാർ എന്നിവർ പ​െങ്കടുത്തു.