രവീന്ദ്ര ജഡേജയുടെ ഭാര്യയ്ക്ക് നേരേ ആക്രമണം

Spread the love

ജാംനഗർ: ഇന്ത്യൻ ക്രിക്കറ്റ് താരമായ രവീന്ദ്ര ജഡേജയുടെ ഭാര്യ റീവയെ പോലീസുകാരൻ ആക്രമിച്ചതായി പരാതി. ഗുജറാത്തിലെ പോലീസ് കോൺസ്റ്റബിൾ സഞ്ജയ് അഹിറിന് എതിരെയാണ് റീവ പരാതി നൽകിയത്.

video
play-sharp-fill

തിങ്കളാഴ്ച രാത്രി ജംനാനഗറിൽ വെച്ച് ഉണ്ടായ അപകടത്തിൽ റീവയുടെ കാർ സഞ്ജയുടെ ബൈക്കിൽ ഇടിക്കുകയും, കാറിൽ നിന്നും ഇറങ്ങിയ തന്നെ സഞ്ജയ് തന്നെ കൈയ്യേറ്റം ചെയ്യുകയായിരുന്നു അവർ പറഞ്ഞു. റീവയ്ക്കൊപ്പം സുഹൃത്തും അവരുടെ കൈകുഞ്ഞുമുണ്ടായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ സഞ്ജയെ സസ്പെൻഡ് ചെയ്തതായി ജംനാനഗർ ജില്ലാ സൂപ്രണ്ട് പ്രദീപ് സെജുൽ വ്യക്തമാക്കി. സഞ്ജയ് അഹറിനെതിലെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം അറിയിച്ചു.പോലീസുകാരൻ റീവയെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് ദൃസാക്ഷിയായ വിജയ സിൻഹ ചാവ്ഡ മൊഴി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group