കുമാരസ്വാമി കർണാടക മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും.

കുമാരസ്വാമി കർണാടക മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും.

Spread the love

സ്വന്തം ലേഖകൻ

ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി എച്ച്. ഡി കുമാരസ്വാമി നാളെ 4.30ന് സത്യ പ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും. കർണാടക ഗവർണറായ വാജുഭായ് വാല സത്യ വാചകം ചൊല്ലിക്കൊടുക്കും. ഭാരതീതീർത്ഥ ശങ്കരാചാര്യരുടെ അനുഗ്രഹം തേടുന്നതോടൊപ്പം ധർമ ശാല, ശൃംഗേരി ക്ഷേത്രങ്ങളിലെ ദർശനത്തിനു ശേഷം ആയിരിക്കും സത്യ പ്രതിജ്ഞ.

ചടങ്ങിൽ സോണിയാ ഗാന്ധിയും രാജീവ് ഗാന്ധിയും പങ്കെടുക്കും. മുഖ്യമന്ത്രി പദവിയിൽ ഏകാധിപതിയായി പ്രവർത്തിക്കില്ലെന്നും എല്ലാ കാര്യങ്ങളിലും കോൺഗ്രസിന്റെ ഉപദേശം സ്വീകരിക്കുമെന്നും രാഹുലിന്റെ വസതി സന്ദർശിച്ചപ്പോൾ കുമാര സ്വാമി ഉറപ്പുനൽകി. കർണാടകയിൽ ആരംഭിച്ച കുട്ടുകെട്ട് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ദീർഘകാല ബന്ധമായി വളർത്താൻ ഇരുകൂട്ടരും ധാരണയിലെത്തിയിട്ടുണ്ട്. ചടങ്ങിൽ മായാവതി(ബി.എസ്.പി), മമത ബാനർജി(തൃണമൂൽ), കേരള മുഖ്യമന്ത്രി പിണറായി വിജയൻ, സീതാറാം യെച്ചൂരി എന്നിവരും പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group