play-sharp-fill

സ്ഥാപനങ്ങളില്‍ പി.എസ്.സി നിയമനത്തിന് നടപടി

  സ്വന്തം ലേഖകൻ കോട്ടയം: സ്വന്തം നിലയില്‍ ജീവനക്കാരെ നിയോഗിച്ചിരുന്ന നാല് സ്ഥാപനങ്ങളില്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേന നിയമനം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് ന്യൂനപക്ഷ കമ്മീഷന്‍. കാഞ്ഞിരപ്പള്ളി സി.സി.എം.വൈ എന്ന പി.എസ്.സി കോച്ചിംഗ് സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കമ്മീഷന്‍  ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ്, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഹാന്‍ഡി ക്രാഫ്റ്റ് അപ്പെക്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കേരള സ്റ്റേറ്റ് കയര്‍ മാര്‍ക്കറ്റിംഗ് ലിമിറ്റഡ് […]

കേരളമടക്കം പല സംസ്ഥാനങ്ങളും ഇനി കേന്ദ്രം ഭരിക്കും: ഡിജിപിമാരുടെ നിയമന ചുമതല യു.പി.എസ്.സിക്ക് കൈമാറി സുപ്രീം കോടതി

  സ്വന്തം ലേഖകൻ ന്യൂഡൽഹി: പോലീസ് മേധാവി മാരുടെ നിയമന ചുമതല യു.പി.എസ്.സി ക്ക് കൈമാറി കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു. നിലവിലുള്ള ഡി.ജി.പിമാർ മാറുന്നതിന് മൂന്നു മാസം മുമ്പു തന്നെ സംസ്ഥാന സർക്കാർ യു.പി.എസ്.സിക്ക് കൈമാറണം. ഒരാൾക്ക് രണ്ട് വർഷത്തെ കാലാവധി ഉറപ്പാക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ഡി.ജി.പി നിയമനത്തിന് മാർഗരേഖ കൊണ്ടുവരണം എന്നാവശ്യപ്പെട്ട് നൽകിയിരുന്ന ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. ഇതോടെ പ്രത്യക്ഷത്തിൽ സംസ്ഥാന പോലീസ് മേധാവികളുടെ മേൽ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണമാണ് വരുന്നത്. ഫെഡറൽ സംവിധാനമുള്ള രാജ്യത്ത് സംസ്ഥാന […]

സോളാർ: ഉമ്മൻ ചാണ്ടിയുടെ ഹർജിക്കെതിരെ സർക്കാരിന്റെ തടസവാദം

  സ്വന്തം ലേഖകൻ   കൊച്ചി: സരിത എസ്.നായർ പ്രതിയായ സോളാർ തട്ടിപ്പ് കേസിൽ പുനന്വേഷണം വേണമെന്ന മല്ലേലിൽ ശ്രീധരൻ നായരുടെ ഹർജിയിൽ കക്ഷി ചേരാൻ അനുമതി തേടി ഉമ്മൻ ചാണ്ടി സമർപ്പിച്ച ഹർജിക്കെതിരെ സർക്കാരിന്റെ തടസ്സവാദം. സോളാർ സ്ഥാപിക്കുന്നതിനായി നാല്പത്തിയഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പുനരന്വേഷണം ആവശ്യപ്പെട്ടാണ് ശ്രീധരൻ നായർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഉമ്മൻ ചാണ്ടി കേസിൽ സാക്ഷിയോ പ്രതിയോ അല്ലന്നും അതുകൊണ്ട് തന്നെ കക്ഷി ചേരാൻ അനുവാദം നൽകരുതെന്നാണ് സർക്കാരിന്റെ തടസവാദം. എന്നാൽ ശ്രീധരൻ നായരുടെ ഹർജിയിൽ ഉമ്മൻ […]

കേന്ദ്ര പൊതുമേഖല സംരക്ഷണ കൺവൻഷൻ ജൂലൈ പത്തിന് എച്ച്.എൻ.എല്ലിൽ

സ്വന്തം ലേഖകൻ കോട്ടയം: കേന്ദ്ര പൊതുമേഖലാ സംരക്ഷണ കൺവെൻഷൻ ജൂലൈ പത്തിന് വൈകിട്ട് 3.00 ന് വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ലിമിറ്റഡ് എംപ്ലോയീസ് റിക്രിയേഷൻ ക്ലബിൽ നടക്കും. സി.ഐ.റ്റി.യു സംസ്ഥാന സെക്രട്ടറി എളമരം കരീം യോഗം ഉദ്ഘാടനം ചെയ്യും.ഐ എൻ.റ്റി.യു.സി നേതാവ് ആർ. ചന്ദ്രശേഖരൻ , കെ പി രാജേന്ദ്രൻ, ജനപ്രതിനിധികൾ, ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവർ പങ്കെടുക്കും. കേന്ദ്രപൊതുമേഖല  സംസ്ഥാന കൺവെൻഷന്റെ സംഘാടകസമിതി യോഗം ഐഎൻ ടി യു സി സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. സി ഐ ടി യു […]

ജൂലൈ നാലിന് നടത്താനിരുന്ന ഓട്ടോ- ടാക്‌സി പണിമുടക്ക് മാറ്റി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഓട്ടോ-ടാക്‌സി, ലൈറ്റ് മോട്ടോർ വാഹനത്തൊഴിലാളികൾ ബുധനാഴ്ച മുതൽ സംസ്ഥാനത്ത് നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റി. ട്രേഡ് യൂണിയൻ സംയുക്ത സമരസമിതി നേതാക്കൾ ടി പി രാമകൃഷ്ണൻ, എ കെ ശശീന്ദ്രൻ, പി തിലോത്തമൻ എന്നിവരുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് തീരുമാനം മാറ്റിയത്. സമരസമിതി ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പിലാണ് സമരം മാറ്റിയത്. ആഗസ്ത് 20നു മുമ്പ് പുതിയ നിരക്ക് നിശ്ചയിക്കും. ടാക്‌സി വാഹനങ്ങൾക്ക് 15 വർഷത്തേക്കുള്ള മുൻകൂർ നികുതി ഈടാക്കുന്ന നടപടിയിൽ ധനവകുപ്പുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാമെന്ന് മന്ത്രിമാർ ഉറപ്പ് നൽകി. ചെറുകിട […]

വാഹനപരിശോധനയ്ക്കിടെ ആഡംബര ബൈക്കിടിച്ച് പോലീസുകാരന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ കോട്ടയം: വാഹനപരിശോധനയ്ക്കിടെ ബൈക്കിടിച്ച് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥനായ പാമ്പാടി സ്വദേശിയും മുട്ടമ്പലം പോലീസ് കോട്ടേഴ്‌സിലെ താമസക്കാരനുമായ അജേഷ്(50) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാഗമ്പടം പോലീസ് എയ്ഡ് പോസ്റ്റിന് സമീപം അമിതമായി മദ്യപിച്ചെത്തിയ ബൈക്ക് യാത്രീകനെ അജേഷ് കൈകാണിക്കുകയായിരുന്നു. എന്നാൽ അമിത വേഗതയിലായിരുന്ന ബൈക്ക് അജേഷിനെ ഇടിച്ചു തെറിപ്പിച്ചു. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലർച്ചെ 4 മണിയോടെ പ്രതി ചുങ്കം സ്വദേശി ലിജുവിനെ പിടികൂടി. […]

പുതുപ്പള്ളിയിൽ കഞ്ചാവ് മാഫിയ ആക്രമണം: മൂന്നു പേർക്ക് വെട്ടേറ്റു; കേസ് ഒതുക്കാൻ സിപിഎം ഇടപെടൽ

സ്വന്തം ലേഖകൻ കോട്ടയം: പൊലീസിനു വിവരം ചോർത്തി നൽകിയെന്നാരോപിച്ച് കഞ്ചാവ് മാഫിയ സംഘം സഹോദരങ്ങൾ അടക്കം മൂന്നു പേരെ വെട്ടിപ്പരിക്കേൽപ്പിച്ചു. അടുത്തിടെ മാത്രം സി.എസ്.ഡി.എസ് വിട്ട് ഡിവൈഎഫ്‌ഐയിൽ എത്തിയവരാണ് അക്രമിസംഘത്തിലെ എല്ലാവരും. ഇതോടെ ഇവരെ സംരക്ഷിക്കാൻ പ്രാദേശിക സിപിഎം നേതാക്കൾ തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. ആക്രമണം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും പ്രതികൾ കസ്റ്റഡിയിൽ ഉണ്ടായിട്ടും കേസെടുക്കാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. ആക്രമണത്തിൽ പരിക്കേറ്റ സഹോദരങ്ങളായ എരമല്ലൂർ കാളിമലയിൽ പാലത്തറ വീട്ടിൽ സിബിച്ചൻ (36), സിജോ (35), ജയിൻ (42) എന്നിവരെ പാമ്പാടിയിലെ താലൂക്ക് ആശുപത്രിയിൽ […]

നിയന്ത്രണം വിട്ട കാർ പോസ്റ്റ് ഇടിച്ചിട്ടു; മുളങ്കുഴയിൽ ഒഴിവായത് വൻ ദുരന്തം; മഴയിൽ റോഡുകൾ അപകടക്കെണിയാകുന്നു

സ്വന്തം ലേഖകൻ കോട്ടയം: നിയന്ത്രണം വിട്ട കാർ പോസ്റ്റ് ഇടിച്ചു തകർത്ത് റോഡ് പുറംപോക്കിലെ വീടുകളിലേയ്ക്കു പാഞ്ഞു കയറി. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. തിങ്കളാഴ്ച രാത്രി പത്തു മണിയോടെ മുളങ്കുഴ – ചെട്ടിക്കുന്ന് റോഡിൽ പതിനഞ്ചിൽപ്പടിയ്ക്കു സമീപമായിരുന്നു അപകടം. മുളങ്കുഴ ഭാഗത്തു നിന്നും എത്തിയ ക്വാളിസ് വാൻ നിയന്ത്രണം വിട്ട് റോഡരികിൽ നിന്നു പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയെ തുടർന്നു നിയന്ത്രണം വിട്ട ക്വാളിസ് സമീപത്തെ വീടുകളിലേയ്ക്കു പാഞ്ഞു കയറുകയായിരുന്നു. വീടുകൾക്കു മുന്നിൽ സ്ഥാപിച്ച വേലിയിൽ ഇടിച്ചു നിന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. ഇതിനിടെ റോഡിൽ […]

കേന്ദ്രസർക്കാരിന്റെ നാലുവർഷത്തെ ജനക്ഷേമ പദ്ധതികളെ പറ്റി പൊതുജനങ്ങളെ അറിയിക്കുന്ന സമ്പർക്ക് സേ സമർത്ഥൻ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: നരേന്ദ്രമോദി സർക്കാർ 4 വർഷം നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളെപ്പറ്റി സമൂഹത്തിലെ വ്യത്യസ്ത മേഖലയിലുള്ള പ്രമുഖരെ നേരിൽ കാണുന്ന സമ്പർക്ക് സേ സമർത്ഥൻ (സമ്പർക്കത്തിലൂടെ പിന്തുണ) പരിപാടിയുടെ യുവമോർച്ച ജില്ലാതല ഉത്ഘാടനം പ്രശസ്ത കർണ്ണാടക സംഗീതജ്ഞ ശ്രീമതി.മാതംഗി സത്യമൂർത്തിയെ നേരിൽ കണ്ട് ജില്ലാ പ്രസിഡന്റ് ലാൽ കൃഷ്ണ ഉത്ഘാടനം ചെയ്യുന്നു. ബി.ഡി.ജെ.എസ് സംസ്ഥാന ട്രഷററും എസ്.എൻ.ഡി.പി കോട്ടയം യൂണിയൻ മുൻ സെക്രട്ടറിയുമായ ശ്രീ. എ.ജി തങ്കപ്പൻ, പ്രശസ്ത സർജൻ ഡോ. കൃഷ്ണൻ നമ്പൂതിരി എന്നിവരെയും സന്ദർശിച്ചു. യുവമോർച്ച സംസ്ഥാന സമിതി അംഗം വി […]

കൊട്ടിഘോഷിച്ച ആരോഗ്യ ഇൻഷുറൻസ് വെറും തട്ടിപ്പ്

സ്വന്തം ലേഖകൻ ഗാന്ധിനഗർ: ആരോഗ്യ ഇൻഷ്വറൻസ് പ്രകാരമുള്ള സൗജന്യ ചികിത്സ ലഭിക്കണമെങ്കിൽ റിലയൻസ് കനിയണം. ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ അംഗമായ ഏതൊരാൾക്കും സമ്പൂർണ സൗജന്യ ചികിത്സ ലഭിക്കേണ്ടതാണെങ്കിലും പദ്ധതിയുടെ നടത്തിപ്പ് സ്വകാര്യ കമ്പനിക്കായതിനാൽ അവർ പറയുന്ന വ്യവസ്ഥകൾ പാലിക്കേണ്ടി വരുന്നു. റിലയൻസ് കമ്പനിയാണ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ കേരളത്തിലെ ചുമതലക്കാർ. ഈ സ്വകാര്യ കമ്പനിയുടെ ചട്ടങ്ങൾക്ക് വിധേയമാകുന്ന രോഗികൾക്ക് മാത്രമേ ചികിത്സ ഇൻഷുറൻ ലഭിക്കുകയുള്ളു എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. കമ്പനി നിയോഗിച്ചിരിക്കുന്ന ജീവനക്കാരുടെ നിർദ്ദേശ പ്രകാരമാണ് രോഗികൾക്ക് ചികിത്സ സൗജന്യം ലഭിക്കണമോ വേണ്ടയോ എന്ന് […]