നിയന്ത്രണം വിട്ട കാർ പോസ്റ്റ് ഇടിച്ചിട്ടു; മുളങ്കുഴയിൽ ഒഴിവായത് വൻ ദുരന്തം; മഴയിൽ റോഡുകൾ അപകടക്കെണിയാകുന്നു

നിയന്ത്രണം വിട്ട കാർ പോസ്റ്റ് ഇടിച്ചിട്ടു; മുളങ്കുഴയിൽ ഒഴിവായത് വൻ ദുരന്തം; മഴയിൽ റോഡുകൾ അപകടക്കെണിയാകുന്നു

സ്വന്തം ലേഖകൻ

കോട്ടയം: നിയന്ത്രണം വിട്ട കാർ പോസ്റ്റ് ഇടിച്ചു തകർത്ത് റോഡ് പുറംപോക്കിലെ വീടുകളിലേയ്ക്കു പാഞ്ഞു കയറി. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. തിങ്കളാഴ്ച
രാത്രി പത്തു മണിയോടെ മുളങ്കുഴ – ചെട്ടിക്കുന്ന് റോഡിൽ പതിനഞ്ചിൽപ്പടിയ്ക്കു സമീപമായിരുന്നു അപകടം.

മുളങ്കുഴ ഭാഗത്തു നിന്നും എത്തിയ ക്വാളിസ് വാൻ നിയന്ത്രണം വിട്ട് റോഡരികിൽ നിന്നു പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയെ തുടർന്നു നിയന്ത്രണം വിട്ട ക്വാളിസ് സമീപത്തെ വീടുകളിലേയ്ക്കു പാഞ്ഞു കയറുകയായിരുന്നു. വീടുകൾക്കു മുന്നിൽ സ്ഥാപിച്ച വേലിയിൽ ഇടിച്ചു നിന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. ഇതിനിടെ റോഡിൽ പൊട്ടി വീണ കേബിളിൽ ഉടക്കി വീണ് ചിങ്ങവനം സ്വദേശിയായ ബൈ്ക്ക് യാത്രക്കാരനും പരിക്കേറ്റു. ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രക്ഷിക്കാനെത്തിയ ആളുകൾക്കു വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റു. ക്വാളിസ് ഇടിച്ച് ഒടിഞ്ഞ പോസ്റ്റിൽ നിന്നും റോഡിൽ വീണ വൈദ്യുതി ലൈനിൽ നിന്നും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നില്ല. ഇതേ തുടർന്ന് ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനെത്തിയ കാൽനടയാത്രക്കാർക്കാണ് ഷോക്കേറ്റത്. തുടർന്നു വൈദ്യുതി വകുപ്പിന്റെ നാട്ടകം സെക്ഷനിൽ വിവരം അറിയിച്ചെങ്കിലും ഇവർ ലൈൻ ഓഫ് ചെയ്യാൻ തയ്യാറായില്ല. തുടർന്നു തിരുവനന്തപുരത്തെ കൺട്രോൾ റൂമിൽ ബന്ധപ്പെട്ടതോടെയാണ് വൈദ്യുതി ലൈൻ ഓഫ് ചെയ്തത്. ഇതിനു ശേഷമാണ് പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ആശുപത്രിയിലേയ്ക്കു മാറ്റാനായത്.