കേന്ദ്രസർക്കാരിന്റെ നാലുവർഷത്തെ ജനക്ഷേമ പദ്ധതികളെ പറ്റി പൊതുജനങ്ങളെ അറിയിക്കുന്ന സമ്പർക്ക് സേ സമർത്ഥൻ ഉദ്ഘാടനം ചെയ്തു

കേന്ദ്രസർക്കാരിന്റെ നാലുവർഷത്തെ ജനക്ഷേമ പദ്ധതികളെ പറ്റി പൊതുജനങ്ങളെ അറിയിക്കുന്ന സമ്പർക്ക് സേ സമർത്ഥൻ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം: നരേന്ദ്രമോദി സർക്കാർ 4 വർഷം നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളെപ്പറ്റി സമൂഹത്തിലെ വ്യത്യസ്ത മേഖലയിലുള്ള പ്രമുഖരെ നേരിൽ കാണുന്ന സമ്പർക്ക് സേ സമർത്ഥൻ (സമ്പർക്കത്തിലൂടെ പിന്തുണ) പരിപാടിയുടെ യുവമോർച്ച ജില്ലാതല ഉത്ഘാടനം പ്രശസ്ത കർണ്ണാടക സംഗീതജ്ഞ ശ്രീമതി.മാതംഗി സത്യമൂർത്തിയെ നേരിൽ കണ്ട് ജില്ലാ പ്രസിഡന്റ് ലാൽ കൃഷ്ണ ഉത്ഘാടനം ചെയ്യുന്നു.

ബി.ഡി.ജെ.എസ് സംസ്ഥാന ട്രഷററും എസ്.എൻ.ഡി.പി കോട്ടയം യൂണിയൻ മുൻ സെക്രട്ടറിയുമായ ശ്രീ. എ.ജി തങ്കപ്പൻ, പ്രശസ്ത സർജൻ ഡോ. കൃഷ്ണൻ നമ്പൂതിരി എന്നിവരെയും സന്ദർശിച്ചു. യുവമോർച്ച സംസ്ഥാന സമിതി അംഗം വി വി വിനയകുമാർ, ജില്ലാ ജന:സെക്രട്ടറിമാരായ സോബിൻലാൽ, ശരത് കുമാർ, ജില്ലാ വൈ: പ്രസിഡന്റ് വി പി മുകേഷ്, ജില്ലാ സെക്രട്ടറി ഹരി എസ് നായർ തുടങ്ങിയവരും അദ്ധേഹത്തോടൊപ്പം പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group