വാഹനപരിശോധനയ്ക്കിടെ ആഡംബര ബൈക്കിടിച്ച് പോലീസുകാരന് ദാരുണാന്ത്യം

വാഹനപരിശോധനയ്ക്കിടെ ആഡംബര ബൈക്കിടിച്ച് പോലീസുകാരന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ

കോട്ടയം: വാഹനപരിശോധനയ്ക്കിടെ ബൈക്കിടിച്ച് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥനായ പാമ്പാടി സ്വദേശിയും മുട്ടമ്പലം പോലീസ് കോട്ടേഴ്‌സിലെ താമസക്കാരനുമായ അജേഷ്(50) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ നാഗമ്പടം പോലീസ് എയ്ഡ് പോസ്റ്റിന് സമീപം അമിതമായി മദ്യപിച്ചെത്തിയ ബൈക്ക് യാത്രീകനെ അജേഷ് കൈകാണിക്കുകയായിരുന്നു. എന്നാൽ അമിത വേഗതയിലായിരുന്ന ബൈക്ക് അജേഷിനെ ഇടിച്ചു തെറിപ്പിച്ചു. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലർച്ചെ 4 മണിയോടെ പ്രതി ചുങ്കം സ്വദേശി ലിജുവിനെ പിടികൂടി. എന്നാൽ കുടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group