വെള്ളം എടുക്കുന്നതിനെ ചൊല്ലി തർക്കം;മറയൂരിൽ സ്ത്രീക്ക് കുത്തേറ്റു

  മറയൂർ:  വെള്ളം എടുക്കുന്നതിനെ ചൊല്ലി തർക്കത്തിൽ യുവതിയെ ശൂലം ഉപയോഗിച്ച് കുത്തി പരിക്കേൽപിച്ചു. ചന്ദന റിസർവിനുള്ളിലെ ഈച്ചാംപെട്ടിയിലാണ് സംഭവം.ആദിവാസി ഊരിലെ സോമന്‍റെ ഭാര്യ (45) ക്ക് കുത്തേറ്റത്. വഴക്ക് തടയാനെത്തിയ ഭർത്താവ് സോമന് (49) തലയ്ക്കടിയേറ്റു. ആലം പെട്ടിയില്‍നിന്ന് ഈച്ചാം പെട്ടി ഊരില്‍ താമസത്തിനെത്തിയ സെല്‍വമാണ് ശൂലം കൊണ്ട് കുത്തിയത്. സംഭവസ്ഥലത്തുനിന്നു സെല്‍വം ഉള്‍വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് മറയൂർ പൊലിസ്  അന്വേഷണം ആരംഭിച്ചു.  

കോവിഡിനേക്കാൾ 100ഇരട്ടി ശക്തിയുള്ള പകർച്ചവ്യാധി വരുന്നു മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ

തിരുവനന്തപുരം : H5N1 എന്ന പക്ഷിപ്പനിയുടെ വകഭേദമാണ് വിദഗ്ധരെ ആശങ്കപ്പെടുത്തുന്നത്. മൃഗങ്ങളേയും മനുഷ്യരേയും ഒരുപോലെ ബാധിക്കുന്ന ഈ വൈറസ് വകഭേദം സ്ഥിരീകരിക്കുന്ന പകുതി പേരും മരണപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ട്. ഇതുവരെ ലോകത്തില്ലാത്ത ഒരു വൈറസിനെ കുറിച്ചല്ല ആശങ്കപ്പെടുന്നതെന്നും ഇിനോടകം തന്നെ സാന്നിധ്യമറിയിച്ച, സസ്തനികളെ ബാധിച്ചുകൊണ്ടിരിക്കുന്ന വൈറസിനെ കുറിച്ചാണ് ആശങ്കപ്പെടുന്നതെന്നുമാണ് പക്ഷിപ്പനി ഗവേഷകൻ ഡോ.സുരേഷ് കുച്ചിപ്പുടി പറയുന്നത്. കൊവിഡിനേക്കാള്‍ 100 മടങ്ങ് പകർച്ചാശേഷിയും അപകടകാരിയുമായും ഈ വൈറസെന്ന് ഫാർമസ്യൂട്ടിക്കല്‍ ഇൻഡസ്ട്രി കണ്‍സള്‍ട്ടന്റ് ജോണ്‍ ഫുള്‍ട്ടൻ പറഞ്ഞു.2003 മുതലുള്ള കണക്കെടുത്താല്‍ H5n1 ബാധിക്കപ്പെട്ട 100 ല്‍ 50 പേരും […]

പ്രകടനപത്രികയില്‍ വീണ്ടും ജാതി സെൻസസ് കാർഡ് ഇറക്കി കോണ്‍ഗ്രസ്.പ്രകടനപത്രിക പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഗാർഗെയും സോണിയയും രാഹുലും ചേർന്ന് പുറത്തിറക്കി.

ന്യുഡൽഹി : ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഗാർഗെയും സോണിയയും രാഹുലും ചേർന്ന് പുറത്തിറക്കി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ആണിക്കല്ലായ ജിഎസ്ടി പൊളിച്ചെഴുതുമെന്ന് പ്രകടനപത്രികയില്‍ പറയുന്നു. ജിഎസ്ടി 2.0 എന്ന പേരിലാണ് പുതിയത് അവതരിപ്പിക്കുക. ജിഡിപി പത്ത് വർഷം കൊണ്ട് ഇരട്ടിയാക്കി തരുമെന്നാണ് മറ്റൊരു വാഗ്ദാനം ഇത് കൂടാതെ സ്വാമിനാഥൻ കമ്മീഷൻ ശുപാർശ ചെയ്ത പ്രകാരം രാജ്യത്തുടനീളമുള്ള കർഷകർക്ക് മിനിമം താങ്ങുവിലയും (എംഎസ്പി) ഉറപ്പ് നല്‍കുന്നുണ്ട്. 2010ല്‍ യുപിഎ സർക്കാർ ശരാശരി ഉല്‍പ്പാദനച്ചെലവിനേക്കാള്‍ അധികമെന്ന് ചൂണ്ടിക്കാട്ടി സ്വാമിനാഥൻ കമ്മിഷൻ […]

മാരക മയക്കു മരുന്നുമായി യുവാവ് എക്സൈസിന്റെ പിടിയിൽ

  മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ മാരക മയക്കു മരുന്നുമായി യുവാവ് പിടിയിൽ. തിരൂർ ചാപ്പപടി പരിയാപുരം അജ്മല്‍(26) എന്നയാളെ 14.6 ഗ്രാം മെത്താംഫിറ്റമിനുമായി പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ ജി.എം.മനോജ്കുമാറിന്റെ നേർത്തത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.  കേരളത്തിലെ മയക്കുമരുന്ന് മാഫിയക്ക് മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്ന പ്രധാന കണ്ണിയാണ് പിടിയിലായ ആളെന്ന് കണ്ടെത്തി. ഇദ്ദേഹം ഇതിനുമുമ്ബും പലതവണകളായി മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നുമാണ് എക്സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം. പരിശോധനയില്‍ പ്രിവന്റിവ് ഓഫിസർമാരായ എം.എ. രഘു, എ.ടി.കെ. രാമചന്ദ്രൻ, സിവില്‍ എക്സൈസ് ഓഫിസർമാരായ ആർ.സി. ബാബു, […]

മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷൻ നടപ്പാക്കുന്ന സ്നേഹവീട് പദ്ധതിയിലേയ്ക്ക് കാനഡയിലെ മലയാളികള്‍ തുക സമാഹരിച്ചു

പാലാ : ഈസ്റ്ററിനോടനുബന്ധിച്ചാണ് കനേഡിയൻ മലയാളികള്‍ സ്നേഹവീട് പദ്ധതിയിലേക്ക് തുക സമാഹരിച്ചത്. പാലാ നഗരസഭാ ചെയർമാൻ ഷാജു വി തുരുത്തൻ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിന് തുക കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. അഡ്വ സന്തോഷ് മണർകാട്, സാംജി പഴേപറമ്ബില്‍, വിനയ്കുമാർ പാലാ എന്നിവർ പങ്കെടുത്തു. തുടർന്നു ലഭ്യമായ തുക ഗുണഭോക്താവിന് ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് കൈമാറി.

ഇന്നും ആശ്വാസമായി മഴയെത്തും; കേരളത്തില്‍ കോട്ടയം ഉൾപ്പെടെ ഏഴ് ജില്ലകളില്‍ വേനല്‍ മഴ പ്രവചനം; കടലാക്രമണത്തിനും സാധ്യത; മുന്നറിയിപ്പ്

തിരുവനന്തപുരം: പൊള്ളുന്ന ചൂടില്‍ ആശ്വാസമായി സംസ്ഥാനത്ത് ഇന്നും വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ഏഴ് ജില്ലകളിലാണ് മഴ പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം അഞ്ച്, ആറ് തീയതികളില്‍ സംസ്ഥാനത്ത് പ്രത്യേക മഴ മുന്നറിയിപ്പുകള്‍ നിലവില്ല. മഴ മുന്നറിയിപ്പിന് പിന്നാലെ ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം സംസ്ഥാനത്ത് ഉയർന്ന തിരമാല ജാഗ്രത മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 […]

മേവെള്ളൂർ ഗുരുദേവക്ഷേത്രത്തിൽ 18-ആമതു പ്രതിഷ്ഠാവാർഷിക സമ്മേളനം

തലയോലപറമ്പ്: എസ് എൻ ഡിപി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 6010- നമ്പർ ശാഖയിലെ ഗുരുദേവക്ഷേത്രത്തിലെ18-ആമത് പ്രതിഷ്ഠാവാർഷികാഘോഷങ്ങൾ യൂണിയൻ സെക്രട്ടറി അഡ്വ എസ് ഡി സുരേഷ് ബാബുഭദ്രദീപം തെളിയിച്ച്ഉൽഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ്‌ വി ടി അജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അച്ചു ഗോപി സ്വാഗതം ആശംസിച്ചു. യൂണിയൻ കൗൺസിലർ യൂ എസ് പ്രസന്നൻ സംഘടനാ സന്ദേശം നൽകി. വനിതാ സംഘം കൗൺസിലർ ആശ അനീഷ്, സി ടി സിബി, യൂത്ത് മൂവ്മെന്റ് സെക്രട്ടറി അക്ഷയ് കെ എസ്,അജിൽ പി. […]

അവഗണനയെ തുടർന്ന് കോൺഗ്രസ് പാർട്ടിയിൽ നിന്നും രാജിവെക്കുന്നവരുടെ എണ്ണം വർധിക്കുന്നു; കോൺഗ്രസ് നേതാവ് ടി ശരത് ചന്ദ്ര പ്രസാദ് രാജിവെച്ചു

  കോൺഗ്രസ് പാർട്ടിയുടെ നിരന്തര അവഗണനയെ തുടർന്ന് കോൺഗ്രസ് നേതാവ് ടി ശരത് ചന്ദ്ര പ്രസാദ് രാജിവെച്ചു. തെരഞ്ഞെടുപ്പ് ചുമതലകള്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി സമർപ്പിച്ചത്. ലോകസഭ തെരഞ്ഞെടുപ്പ് ആരംഭിച്ചതോടെ നിരവധി പാർട്ടി അംഗങ്ങളാണ് പാർട്ടി വിട്ട് പോവുന്നത്.ക്രമേണയുള്ള പാർട്ടിയുടെ അവഗണനക്കാരണമാണ് താൻ  പാർട്ടി വിട്ട്  പോവുന്നതെന്ന്  ശരത് ചന്ദ്ര പ്രസാദ് വ്യക്തമാക്കി. രാജിക്കത്ത്  രമേശ് ചെന്നിത്തലക്ക് കൈമാറി.കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാജി വെച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ശരത് ചന്ദ്രപ്രസാദ് പറഞ്ഞു.   കെപിസിസി എക്സിക്യൂട്ടീവ് അംഗമാണ് ശരത്ചന്ദ്രപ്രസാദ്. അതേസമയം രാജി സ്വീകരിക്കില്ലെന്നും പ്രശ്നം […]

ബലാത്സംഗ കേസിൽ ജാമ്യം നേടിയത് വ്യാജരേഖ ഉണ്ടാക്കി; എസ് എച്ച് ഒ, എവി സൈജുവിന്‍റെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

    കൊച്ചി: ബലാത്സംഗ കേസിൽ  വ്യാജ രേഖ ഹാജരാക്കി  മുൻകൂർ ജാമ്യം നേടിയ മലയൻകീഴ് മുൻ എസ് എച്ച് ഒ,  എവി  സൈജുവിന്‍റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് പി ഗോപിനാഥ് ആണ് ജാമ്യം റദ്ദാക്കിയത്. ബലാത്സംഗ കേസിലെ പരാതിക്കാരയുടെ  ഹർജിയിൽ നടപടിയെ തുടർന്നാണ്   ജാമ്യം റദ്ദാക്കിയത്.     സൈജു  ജിഡി രജിസ്റ്ററിൽ തിരുത്തൽ വരുത്തിയെന്ന് ക്രൈം ബ്രാ‌ഞ്ചും കോടതിയെ അറിയിച്ചിരുന്നു. ഡോക്ടർക്കെതിരെ താൻ നേരത്തെ പരാതി നൽകിയെന്നതിന്‍റെ രേഖയാണ് സ്റ്റേഷനിൽ വ്യാജയായി രേഖപ്പെടുത്തിയത്.  മുൻ വൈരാഗ്യമാണ് ബലാത്സംഗ പരാതിക്ക് പിന്നിൽ എന്ന്  […]

കുടിശ്ശിക തീർക്കാൻ 57 കോടി വേണമെന്ന് ധനം വകുപ്പിനോട് ആവശ്യപ്പെട്ട് കേരളപോലീസ്

തിരുവനന്തപുരം : സംസ്ഥാന പോലീസ് മേധാവിയാണ് കേരള പോലീസിൻറെ കുടിശിക തീർക്കാൻ 57 കോടി വേണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ധനം വകുപ്പിനെ സമീപിച്ചിരിക്കുന്നത്. എന്നാൽ 26 കോടി രൂപ മാത്രമാണ് അനുവദിച്ചത്.ഭരണാനുമതിയില്ലാതെ പണം ചെലവഴിക്കുന്നതാണ് കുടിശികക്ക് കാരണം എന്നാണ് ധനവകുപ്പിന്റെ നിലപാട്. ഇത്തരത്തില്‍ ഭരണാനുമതി ഇല്ലാത്ത കുടിശികകള്‍ തീര്‍ക്കാന്‍ ഇനി പണം നുവദിക്കില്ലെന്നുമാണ് ധനവകുപ്പ് അറിയിച്ചിരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ക്കായാണ് സംസ്ഥാന പോലീസ് മേധാവി തുക ആവശ്യപ്പെട്ടത്. അതേസമയം കടമെടുപ്പ് പരിധിയില്‍ കേരളത്തിന്റെ സ്യൂട്ട് ഹരജി ഭരണഘടനാ ബെഞ്ചിന് വിട്ടിരിക്കുകയാണ് സുപ്രിം കോടതി. […]