play-sharp-fill
വെള്ളം എടുക്കുന്നതിനെ ചൊല്ലി തർക്കം;മറയൂരിൽ സ്ത്രീക്ക് കുത്തേറ്റു

വെള്ളം എടുക്കുന്നതിനെ ചൊല്ലി തർക്കം;മറയൂരിൽ സ്ത്രീക്ക് കുത്തേറ്റു

 

മറയൂർ:  വെള്ളം എടുക്കുന്നതിനെ ചൊല്ലി തർക്കത്തിൽ യുവതിയെ ശൂലം ഉപയോഗിച്ച് കുത്തി പരിക്കേൽപിച്ചു.

ചന്ദന റിസർവിനുള്ളിലെ ഈച്ചാംപെട്ടിയിലാണ് സംഭവം.ആദിവാസി ഊരിലെ സോമന്‍റെ ഭാര്യ (45) ക്ക് കുത്തേറ്റത്.

വഴക്ക് തടയാനെത്തിയ ഭർത്താവ് സോമന് (49) തലയ്ക്കടിയേറ്റു. ആലം പെട്ടിയില്‍നിന്ന് ഈച്ചാം പെട്ടി ഊരില്‍ താമസത്തിനെത്തിയ സെല്‍വമാണ് ശൂലം കൊണ്ട് കുത്തിയത്. സംഭവസ്ഥലത്തുനിന്നു സെല്‍വം ഉള്‍വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് മറയൂർ പൊലിസ്  അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group