play-sharp-fill
കുടിശ്ശിക തീർക്കാൻ 57 കോടി വേണമെന്ന് ധനം വകുപ്പിനോട് ആവശ്യപ്പെട്ട് കേരളപോലീസ്

കുടിശ്ശിക തീർക്കാൻ 57 കോടി വേണമെന്ന് ധനം വകുപ്പിനോട് ആവശ്യപ്പെട്ട് കേരളപോലീസ്

തിരുവനന്തപുരം : സംസ്ഥാന പോലീസ് മേധാവിയാണ് കേരള പോലീസിൻറെ കുടിശിക തീർക്കാൻ 57 കോടി വേണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ധനം വകുപ്പിനെ സമീപിച്ചിരിക്കുന്നത്.

എന്നാൽ 26 കോടി രൂപ മാത്രമാണ് അനുവദിച്ചത്.ഭരണാനുമതിയില്ലാതെ പണം ചെലവഴിക്കുന്നതാണ് കുടിശികക്ക് കാരണം എന്നാണ് ധനവകുപ്പിന്റെ നിലപാട്. ഇത്തരത്തില്‍ ഭരണാനുമതി ഇല്ലാത്ത കുടിശികകള്‍ തീര്‍ക്കാന്‍ ഇനി പണം നുവദിക്കില്ലെന്നുമാണ് ധനവകുപ്പ് അറിയിച്ചിരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ക്കായാണ് സംസ്ഥാന പോലീസ് മേധാവി തുക ആവശ്യപ്പെട്ടത്.

അതേസമയം കടമെടുപ്പ് പരിധിയില്‍ കേരളത്തിന്റെ സ്യൂട്ട് ഹരജി ഭരണഘടനാ ബെഞ്ചിന് വിട്ടിരിക്കുകയാണ് സുപ്രിം കോടതി. കേരളത്തിന്റെ ആവശ്യം ിശദമായി പരിഗണിയ്ക്കേണ്ട വിഷയമാണ്. വിപുലമായ ബഞ്ചാണ് ഉചിതം. പ്രാഥമിക വാദങ്ങളില്‍ കേന്ദ്രത്തിന് മുന്‍തൂക്കമുണ്ട്. ഉടന്‍ അധിക കടം എടുക്കാനാവില്ല എന്നും കോടതി നിലപാടെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group