മേയർ ആര്യ രാജേന്ദ്രനോട് കെഎസ്ആർടിസി ഡ്രൈവർ ലൈംഗിക ചേഷ്ട കാണിച്ചു : ഗതാഗത മന്ത്രിക്ക് പരാതി നൽകി ആര്യ
തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിൻ ദേവും നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായ വാക്പോര് പുതിയ തലത്തിലേക്ക്. ഡൈവ്രർ എൽ.എച്ച്.യദുവിനെതിരെ ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറിനു സച്ചിൻദേവ് എംഎൽഎ നാളെ നേരിട്ട് പരാതി നൽകും. സംഭവം നടന്ന പട്ടത്തിനും പാളയത്തിനും ഇടയിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും ലഭ്യമാക്കാൻ ആര്യ രാജേന്ദ്രൻ സ്മാർട്ട് സിറ്റിയോട് ആവശ്യപ്പെട്ടു. ബസ് സൈഡ് കൊടുക്കാത്തതല്ല വിഷയമല്ലെന്നും സ്ത്രീകൾക്കെതിരായ അതിക്രമമാണ് ഡ്രൈവറുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു. കെഎസ്ആർടിസി ബസ് ഞങ്ങൾ സഞ്ചരിച്ച കാറിൽ തട്ടാൻ വന്നു. […]
പെൻഷൻ ആകാൻ ഒരു ദിവസം ബാക്കി നിൽക്കെ : കെഎസ്ഇബി ജീവനക്കാരൻ ആത്മഹത്യ ചെയ്തു
കൊല്ലം: പത്തനാപുരം വിളക്കുടി സെക്ഷന്‍ ഓഫീസിൽ കെഎസ്ഇബി ലൈന്മാനായ കൊല്ലം അഞ്ചാലുംമൂട് സ്വദേശി രഘു വിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇലക്ട്രിസിറ്റി ഓഫീസിന് സമീപത്ത് ജനറേറ്റര്‍ റൂമിന് മുന്പിലായാണ് ഇയാളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് രഘു തൂങ്ങിമരിച്ചതെന്നാണ് പ്രാഥമിക നിഗമനം. നാളെ പെന്ഷന് ആകാനിരിക്കെയാണ് രഘു ആത്മഹത്യ ചെയ്യുന്നത്. സംഭവത്തില്‍ കുന്നിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെ 5 മണിക്ക് സെക്ഷന്‍ ഓഫീസിന് സമീപത്തെ ബാങ്കിലേക്ക് ഒരു ജീവനക്കാരന് എത്തിയപ്പോളാണ് ജനറേറ്റര്‍ റൂമിന് മുന്നില്‍ രഘുവിനെ തൂങ്ങിമരിച്ച […]
‘ഇനി ഞാനൂടി തീരുമാനിക്കും ആര് ഭരിക്കണോന്ന്. ആഹാ…; ആദ്യമായി വോട്ട് ചെയ്യുന്നതിന്റെ സന്തോഷം പങ്കുവച്ച് നടി മീനാക്ഷി അനൂപ്
സ്വന്തം ലേഖകൻ ആദ്യമായി വോട്ട് ചെയ്യുന്നതിന്റെ സന്തോഷം പങ്കുവച്ച് നടി മീനാക്ഷി അനൂപ്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ആരാധകരുമായി സന്തോഷം പങ്കിട്ടത്. ആര് ഭരിക്കണമെന്ന് ഇനി ഞാന്‍ കൂടി തീരുമാനിക്കും എന്നാണ് മീനാക്ഷി കുറിച്ചത്. വോട്ട് ചെയ്യാനുള്ള സ്ലിപ്പും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഇനി ഞാനൂടി തീരുമാനിക്കും ആര് ഭരിക്കണോന്ന്. ആഹാ. (ആദ്യായിട്ട് വോട്ട് ചെയ്യാൻ പോവാണ് അയിനാണ് )’.- എന്നാണ് മീനാക്ഷി കുറിച്ചത്. യഥാർഥ പേരായ അനുനയ അനൂപ് എന്നാണ് സ്ലിപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പട്ട്യാലിമറ്റം എൽപി സ്കൂളിലാണ് മീനാക്ഷി വോട്ട് രേഖപ്പെടുത്തുന്നത്. രസകരമായ […]
ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയ്ക്ക് കുത്തിവെയ്പ്പെടുക്കാൻ യുവാവിനെ പ്രേരിപ്പിച്ചത് വിചിത്രമായ ആഗ്രഹം
പത്തനംതിട്ട : റാന്നിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയ്ക്ക് കോവിഡ് ബൂസ്റ്റർ വാക്സിൻ എന്ന് പറഞ്ഞ് കുത്തിവെപ്പ് എടുത്ത സംഭവം യുവാവിനെ പ്രേരിപ്പിച്ചത് വിചിത്രമായ ആഗ്രഹം. കേസില്‍ പിടിയിലായ വലഞ്ചുഴി സ്വദേശി ആകാശ് (28)നെ റിമാൻഡ് ചെയ്തു. ഇയാള്‍ക്ക് മാനസീക വിഭ്രാന്തിയുള്ളതായി സംശയിക്കുന്നു. റാന്നി വലിയകലുങ്ക് ചരിവുകാലായില്‍ ചിന്നമ്മ ജോയി (66)യെയാണ് കൊവിഡ് പ്രതിരോധത്തിനാണെന്ന് പറഞ്ഞ് ഇയാള്‍ വീട്ടിലെത്തി കുത്തിവച്ചത്. തിങ്കളാഴ്ച രാവിലെ 10 ന് സ്കൂട്ടറിലാണ് ഇയാള്‍ എത്തിയത്. കടമ്മനിട്ട സ്വദേശിയെന്നാണ് പറഞ്ഞത്. നടുവിന് ഇരുവശത്തും കുത്തിവച്ചു. തീയിലിട്ട് നശിപ്പിച്ച് കളയാൻ സിറിഞ്ച് ചിന്നമ്മയെ […]
ജാതി സെൻസസ് നടപ്പിലാക്കും, നീതി നിഷേധിക്കപ്പെട്ടവർക്ക് നീതി ഉറപ്പുവരുത്തും : രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടപ്പിലാക്കുമെന്നും അത് ആര്‍ക്കും തടയാന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യസ്നേഹിയെന്ന് സ്വയം വിശേഷിക്കുന്നവര്‍ ജാതിസെന്‍സിനെ ഭയപ്പെടുന്നു. ജാതി സെന്‍സസിനെ പറ്റി ഞാന്‍ പറയുമ്പോള്‍ ജാതി എന്നൊന്നില്ലെന്നാണ് മോദിയുടെ പക്ഷം. ജാതി ഇല്ലെന്ന് പറയുന്ന മോദി എങ്ങനെയാണ് സ്വയം ഒബിസി എന്ന് വിഷേിപ്പിക്കുന്നതെന്നും രാഹുല്‍ ചോദിച്ചു. കഴിഞ്ഞ പത്ത് വര്‍ഷമായി താന്‍ ഒബിസി എന്നാണ് മോദി സ്വയം വിശേഷിപ്പിക്കുന്നത്. രാജ്യത്തെ 90 ശതമാനം പേര്‍ക്കും നീതി ഉറപ്പാക്കുകയെന്നത് രാഷ്ട്രീയ നീക്കമല്ല മറിച്ച് എന്റെ ജീവിത ദൗത്യമാണെന്നും രാഹുല്‍ […]
പ്രചരണ ബോർഡുകൾ എടുത്ത് മാറ്റി ; വയനാട്ടിൽ കെ സുരേന്ദ്രനും പോലീസും തമ്മിൽ രൂക്ഷമായ വാക്കു തർക്കം
മാനന്തവാടി : പ്രചാരണ ബോർഡുകള്‍ എടുത്തു മാറ്റിയതിനെ തുടർന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രനും പൊലീസും തമ്മിൽ രൂക്ഷമായ വാക്കുതർക്കം. മാനന്തവാടിയില്‍ സ്ഥാപിച്ചിരുന്ന ബോർഡ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഫ്ലയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് എടുത്തുമാറ്റിയിരുന്നു ഇതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. തർക്കത്തിനൊടുവില്‍ എടുത്തുമാറ്റിയ ബോർഡുകള്‍ ബിജെപി പ്രവർത്തകർ ബലംപ്രയോഗിച്ച് പിടിച്ചെടുത്ത് നഗരത്തില്‍ സ്ഥാപിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് പരസ്യപ്രചാരണം സമാപിക്കുന്ന ഇന്ന് ബിജെപി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ വയനാട്ടില്‍ എത്തുന്നുണ്ട്. ഇതിന്റെ പ്രചരണത്തിനായി സ്ഥാപിച്ചിരുന്ന ബോർഡുകളാണ് എടുത്തുമാറ്റിയത്. മാനന്തവാടി […]
ശാരീരിക ബന്ധത്തിന് ഭർത്താവ് തയ്യാറാവുന്നില്ലെന്ന് യുവതി; വിവാഹം അസാധുവാക്കി കോടതി
സ്വന്തം ലേഖകൻ മുംബൈ: ഭർത്താവ് ശാരീരികബന്ധത്തിന് തയ്യാറാവുന്നില്ലെന്ന് കാട്ടി യുവതി നൽകിയ പരാതിയിൽ വിവാഹം അസാധുവാക്കി മുംബൈ ഹൈക്കോടതി. പങ്കാളിയുടെ നിരാശ അവഗണിക്കാനാവുന്നതല്ലെന്ന് ചൂണ്ടികാട്ടിയാണ് കോടതിയുടെ നടപടി. വിധിന്യായത്തിൽ ജസ്റ്റിസുമാരായ വിഭ കങ്കൻവാടി, എസ്ജി ചപൽഗോങ്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്, മാനസികമായും വൈകാരികമായും ശാരീരികമായും പരസ്പരം ബന്ധപ്പെടാൻ കഴിയാത്ത ബന്ധങ്ങളിൽ നിന്ന് പിൻമാറാൻ പങ്കാളിക്ക് അവകാശമുണ്ടന്ന് നിരീക്ഷിച്ചു. വിവാഹം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പങ്കാളിയായ യുവതി നൽകിയ ഹർജി കുടുംബക്കോടതി ഫെബ്രുവരിയിൽ തള്ളിയിരുന്നു. ഇതിനെതിരേ യുവതിഹൈക്കോടതിയാൽ നല്കിയ അപ്പിലിലാണ് നിർണായക വിധി.
ജോലി വാഗ്ദാനം ചെയ്ത് ഏഴര കോടി തട്ടി ; കൊടുങ്ങല്ലൂര്‍ സ്വദേശിയായ യുവാവ് പിടിയിൽ
തൃപ്പൂണിത്തുറ : ജോലി വാഗ്ദാനം ചെയ്ത് ഏഴര കോടി തട്ടിയ കേസില്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ യുവാവ് പിടിയില്‍. തൃപ്പൂണിത്തുറയില്‍ വാടകയ്ക്ക് താമസിക്കുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി സൂരജിനെയാണ് ഹില്‍ പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. അയര്‍ലന്‍ഡ് ഉള്‍പ്പടെയുള്ള വിദേശരാജ്യങ്ങളിലെ സ്ഥാപനങ്ങളില്‍ ജോലി നേടി കൊടുക്കാം എന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 350 പേരില്‍ നിന്നും രണ്ട് ലക്ഷം രൂപ വീതം ഏഴര കോടിയാണ് ഇയാള്‍ തട്ടിയത്. ജോലി ലഭിക്കാതായത്തോടെ ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസിലായത്. പിന്നാലെ പൊലീസില്‍ പരാതി നല്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ക്കെതിരെ […]
സംസ്ഥാനത്ത് കളിസ്ഥലമില്ലാത്ത വിദ്യാലയങ്ങൾ അടച്ചുപൂട്ടണം : ഹൈക്കോടതി
എറണാകുളം : പഠനം ക്ലാസ് മുറിയില്‍ മാത്രം ഒതുങ്ങേണ്ടതല്ല, കളിസ്ഥലമില്ലാത്ത വിദ്യാലയങ്ങള്‍ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി. കളിസ്ഥലം കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ വളർച്ചയ്ക്ക് അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു. മൈതാനമാണ് ആത്യന്തികമായ ക്ലാസ്മുറിയെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. പത്തനംതിട്ട തേവായൂർ ഗവ. എല്‍.പി.സ്കൂള്‍ ഗ്രൗണ്ടില്‍ വാട്ടർടാങ്ക് നിർമ്മിക്കാനുള്ള ജില്ലാ പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ പി.ടി.എ നല്കിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. സ്കൂള്‍ മൈതാനത്തിന്റെ വിസ്തീർണം കേരള വിദ്യാഭ്യാസച്ചട്ടത്തില്‍ പ്രത്യേകം നിഷ്കർഷിക്കണം. നിലവില്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ലാത്തതിനാല്‍ സ്കൂളുകള്‍ വേണ്ടത്ര കളിസ്ഥലം ഒരുക്കാത്ത സ്ഥിതിയുണ്ട്. കളിസ്ഥലത്തിന്റെ വിസ്തീർണം സി.ബി.എസ്.ഇ […]