play-sharp-fill
അവഗണനയെ തുടർന്ന് കോൺഗ്രസ് പാർട്ടിയിൽ നിന്നും രാജിവെക്കുന്നവരുടെ എണ്ണം വർധിക്കുന്നു; കോൺഗ്രസ് നേതാവ് ടി ശരത് ചന്ദ്ര പ്രസാദ് രാജിവെച്ചു

അവഗണനയെ തുടർന്ന് കോൺഗ്രസ് പാർട്ടിയിൽ നിന്നും രാജിവെക്കുന്നവരുടെ എണ്ണം വർധിക്കുന്നു; കോൺഗ്രസ് നേതാവ് ടി ശരത് ചന്ദ്ര പ്രസാദ് രാജിവെച്ചു

 

കോൺഗ്രസ് പാർട്ടിയുടെ നിരന്തര അവഗണനയെ തുടർന്ന് കോൺഗ്രസ് നേതാവ് ടി ശരത് ചന്ദ്ര പ്രസാദ് രാജിവെച്ചു. തെരഞ്ഞെടുപ്പ് ചുമതലകള്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി സമർപ്പിച്ചത്.

ലോകസഭ തെരഞ്ഞെടുപ്പ് ആരംഭിച്ചതോടെ നിരവധി പാർട്ടി അംഗങ്ങളാണ് പാർട്ടി വിട്ട് പോവുന്നത്.ക്രമേണയുള്ള പാർട്ടിയുടെ അവഗണനക്കാരണമാണ് താൻ  പാർട്ടി വിട്ട്  പോവുന്നതെന്ന്  ശരത് ചന്ദ്ര പ്രസാദ് വ്യക്തമാക്കി.

രാജിക്കത്ത്  രമേശ് ചെന്നിത്തലക്ക് കൈമാറി.കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാജി വെച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ശരത് ചന്ദ്രപ്രസാദ് പറഞ്ഞു.   കെപിസിസി എക്സിക്യൂട്ടീവ് അംഗമാണ് ശരത്ചന്ദ്രപ്രസാദ്. അതേസമയം രാജി സ്വീകരിക്കില്ലെന്നും പ്രശ്നം പരിഹരിക്കുമെന്നുമാണ് പാർട്ടി നേതൃത്വങ്ങളുടെ തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group