Spread the love

തിരുവനന്തപുരം : H5N1 എന്ന പക്ഷിപ്പനിയുടെ വകഭേദമാണ് വിദഗ്ധരെ ആശങ്കപ്പെടുത്തുന്നത്. മൃഗങ്ങളേയും മനുഷ്യരേയും ഒരുപോലെ ബാധിക്കുന്ന ഈ വൈറസ് വകഭേദം സ്ഥിരീകരിക്കുന്ന പകുതി പേരും മരണപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ട്.

video
play-sharp-fill

ഇതുവരെ ലോകത്തില്ലാത്ത ഒരു വൈറസിനെ കുറിച്ചല്ല ആശങ്കപ്പെടുന്നതെന്നും ഇിനോടകം തന്നെ സാന്നിധ്യമറിയിച്ച, സസ്തനികളെ ബാധിച്ചുകൊണ്ടിരിക്കുന്ന വൈറസിനെ കുറിച്ചാണ് ആശങ്കപ്പെടുന്നതെന്നുമാണ് പക്ഷിപ്പനി ഗവേഷകൻ ഡോ.സുരേഷ് കുച്ചിപ്പുടി പറയുന്നത്.

കൊവിഡിനേക്കാള്‍ 100 മടങ്ങ് പകർച്ചാശേഷിയും അപകടകാരിയുമായും ഈ വൈറസെന്ന് ഫാർമസ്യൂട്ടിക്കല്‍ ഇൻഡസ്ട്രി കണ്‍സള്‍ട്ടന്റ് ജോണ്‍ ഫുള്‍ട്ടൻ പറഞ്ഞു.2003 മുതലുള്ള കണക്കെടുത്താല്‍ H5n1 ബാധിക്കപ്പെട്ട 100 ല്‍ 50 പേരും മരണപ്പെട്ടതായാണ് വിവരം. ലോകാരോഗ്യ സംഘടന നല്‍കുന്ന റിപ്പോർട്ട് പ്രകാരം 887 കേസുകളില്‍ 462 പേരും മരണപ്പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇൻഫ്‌ളുവൻസ എയുടെ ഉപവകഭേദമാണ് H5n1. പക്ഷികളെയാണ് വൈറസ് ബാധിക്കുന്നതെങ്കിലും മനുഷ്യരടക്കമുള്ള സസ്തനികളില്‍ വൈറസ് കടന്നുകൂടിയാല്‍ മരണമായിരിക്കും ഫലം.