മേവെള്ളൂർ ഗുരുദേവക്ഷേത്രത്തിൽ 18-ആമതു പ്രതിഷ്ഠാവാർഷിക സമ്മേളനം

മേവെള്ളൂർ ഗുരുദേവക്ഷേത്രത്തിൽ 18-ആമതു പ്രതിഷ്ഠാവാർഷിക സമ്മേളനം

Spread the love

തലയോലപറമ്പ്: എസ് എൻ ഡിപി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 6010- നമ്പർ ശാഖയിലെ ഗുരുദേവക്ഷേത്രത്തിലെ18-ആമത്

പ്രതിഷ്ഠാവാർഷികാഘോഷങ്ങൾ യൂണിയൻ സെക്രട്ടറി അഡ്വ എസ് ഡി സുരേഷ് ബാബുഭദ്രദീപം തെളിയിച്ച്ഉൽഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ്‌ വി ടി അജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അച്ചു ഗോപി സ്വാഗതം ആശംസിച്ചു.

യൂണിയൻ കൗൺസിലർ യൂ എസ് പ്രസന്നൻ സംഘടനാ സന്ദേശം നൽകി. വനിതാ സംഘം കൗൺസിലർ ആശ അനീഷ്, സി ടി സിബി, യൂത്ത് മൂവ്മെന്റ് സെക്രട്ടറി അക്ഷയ് കെ എസ്,അജിൽ പി. മോഹനൻ എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷേത്രത്തിലെ മേൽശാന്തി അഖിൽശാന്തി ശോഭനൻ ശാന്തി എന്നിവരുടെ നേതൃത്വത്തിൽ നവീകരണ കലശം, ഗണപതി ഹോമം, മഹാ മൃത്യുമ്ജയഹോമം,

ദീപാരാധന, അഷ്ടബന്ധ ലേപനം,എന്നീ ചടങ്ങുകളും തങ്കമ്മ ഉല്ല ലയുടെനേതൃത്വത്തിൽസർവ്വശ്വര്യവിളക്ക് പൂജയുംഉണ്ടായിരുന്നു.മഹോത്സവത്തിന്റെ ഭാഗമായി താലപ്പൊലി,മഹാപ്രസാദം ഊട്ട്എന്നിവയും കലാമത്സരങ്ങളും ആലപ്പുഴ ബ്ലു ഡയമണ്ട്സ് ന്റെ ഗാനമേളയും ഉണ്ടായിരുന്നു.