play-sharp-fill
പ്രകടനപത്രികയില്‍ വീണ്ടും ജാതി സെൻസസ് കാർഡ് ഇറക്കി കോണ്‍ഗ്രസ്.പ്രകടനപത്രിക പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഗാർഗെയും സോണിയയും രാഹുലും ചേർന്ന് പുറത്തിറക്കി.

പ്രകടനപത്രികയില്‍ വീണ്ടും ജാതി സെൻസസ് കാർഡ് ഇറക്കി കോണ്‍ഗ്രസ്.പ്രകടനപത്രിക പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഗാർഗെയും സോണിയയും രാഹുലും ചേർന്ന് പുറത്തിറക്കി.

ന്യുഡൽഹി : ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഗാർഗെയും സോണിയയും രാഹുലും ചേർന്ന് പുറത്തിറക്കി.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ആണിക്കല്ലായ ജിഎസ്ടി പൊളിച്ചെഴുതുമെന്ന് പ്രകടനപത്രികയില്‍ പറയുന്നു. ജിഎസ്ടി 2.0 എന്ന പേരിലാണ് പുതിയത് അവതരിപ്പിക്കുക. ജിഡിപി പത്ത് വർഷം കൊണ്ട് ഇരട്ടിയാക്കി തരുമെന്നാണ് മറ്റൊരു വാഗ്ദാനം ഇത് കൂടാതെ സ്വാമിനാഥൻ കമ്മീഷൻ ശുപാർശ ചെയ്ത പ്രകാരം രാജ്യത്തുടനീളമുള്ള കർഷകർക്ക് മിനിമം താങ്ങുവിലയും (എംഎസ്പി) ഉറപ്പ് നല്‍കുന്നുണ്ട്.

2010ല്‍ യുപിഎ സർക്കാർ ശരാശരി ഉല്‍പ്പാദനച്ചെലവിനേക്കാള്‍ അധികമെന്ന് ചൂണ്ടിക്കാട്ടി സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ടിനെ പാർലമെൻ്റില്‍ നഖശിഖാന്തം എതിർത്തിരുന്നു. സ്വാമിനാഥൻ കമ്മിഷന്റെ നിർദ്ദേശം സർക്കാർ തള്ളിക്കളഞ്ഞതായി കൃഷി സഹമന്ത്രി കെ.വി.തോമസാണ് അന്ന് വ്യക്തമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാർട്ടി വിട്ടു പോകുന്ന എംഎല്‍എമാരെയും എംപിമാരെയും അയോഗ്യരാക്കുന്ന കുറുമാറ്റനിയമം ഭേദഗതി കൊണ്ടുവരുമെന്നും പാർട്ടി അവകാശപ്പെടുന്നു. അംഗങ്ങളുടെ കൊഴിഞ്ഞു പോക്കു കൊണ്ട് തളരുന്ന കോണ്‍ഗ്രസിന് ആശ്വാസമാകുന്ന രീതിയിലുള്ള ഭേദഗതിയാണ് കൊണ്ടുവരിക.

ചൈനയും മാലദ്വീപുമായുള്ള ബന്ധം പഴയപടി ആക്കുമെന്നും കോണ്‍ഗ്രസ് അവകാശപ്പെടുന്നു. എന്നാല്‍ ആർട്ടിക്കിള്‍ 370, പൗരത്വഭേദഗതി എന്നിവയിലൊക്കെ മൗനം പാലിക്കുന്ന കോണ്‍ഗ്രസിനെയാണ് പ്രകടന പത്രികയില്‍ കാണുന്നത്.