സംസ്ഥാനത്ത് കളിസ്ഥലമില്ലാത്ത വിദ്യാലയങ്ങൾ അടച്ചുപൂട്ടണം : ഹൈക്കോടതി

എറണാകുളം : പഠനം ക്ലാസ് മുറിയില്‍ മാത്രം ഒതുങ്ങേണ്ടതല്ല, കളിസ്ഥലമില്ലാത്ത വിദ്യാലയങ്ങള്‍ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി. കളിസ്ഥലം കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ വളർച്ചയ്ക്ക് അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു. മൈതാനമാണ് ആത്യന്തികമായ ക്ലാസ്‌മുറിയെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. പത്തനംതിട്ട തേവായൂർ ഗവ. എല്‍.പി.സ്‌കൂള്‍ ഗ്രൗണ്ടില്‍ വാട്ടർടാങ്ക് നിർമ്മിക്കാനുള്ള ജില്ലാ പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ പി.ടി.എ നല്‍കിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. സ്കൂള്‍ മൈതാനത്തിന്റെ വിസ്തീർണം കേരള വിദ്യാഭ്യാസച്ചട്ടത്തില്‍ പ്രത്യേകം നിഷ്കർഷിക്കണം. നിലവില്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ലാത്തതിനാല്‍ സ്‌കൂളുകള്‍ വേണ്ടത്ര കളിസ്ഥലം ഒരുക്കാത്ത സ്ഥിതിയുണ്ട്. കളിസ്ഥലത്തിന്റെ വിസ്തീർണം സി.ബി.എസ്.ഇ […]

വിഷുവിന് ട്രെയിനുകളിൽ വൻ തിരക്ക് ;വെയ്റ്റിങ് ലിസ്റ്റ് 100നു മുകളിൽ, ജനറൽ കംപാർട്മെൻ്റുകളിൽ കാലുകുത്താൻ ഇടമില്ല

കോട്ടയം : വിഷു അവധിക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മലയാളികള്‍ എത്തിതുടങ്ങിയതോടെ  രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള എല്ലാ ട്രെയിനുകളിലും വൻ തിരക്ക്. ചെറിയ പെരുന്നാള്‍ മുതല്‍ ട്രെയിനുകളില്‍ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തി ജോലി നോക്കുന്ന തൊഴിലാളികള്‍ അടക്കമുള്ളവർ അതതു സംസ്ഥാനങ്ങളിലേക്കു മടങ്ങുന്നുമുണ്ട്. വിഷു തിരക്കിനൊപ്പം ഈ തിരക്കും ട്രെയിനുകളില്‍ അനുഭവപ്പെട്ടു തുടങ്ങി. വടക്കേ ഇന്ത്യയില്‍ സംസ്ഥാനങ്ങളില്‍ ആദ്യഘട്ടം മുതല്‍ പോളിങ് ആരംഭിക്കുന്നതിനാല്‍ പലരും നേരത്തെ തന്നെ സ്വദേശത്തേക്കു മടങ്ങുന്നുണ്ട്.

മാനവീയം വീഥിയിൽ സംഘര്‍ഷം ; റീൽസ് എടുക്കുന്നതിനിടെ യുവാവിന്റെ കഴുത്തിൽ വെട്ടേറ്റു

തിരുവനന്തപുരം : മാനവീയം വീഥിയിൽ സംഘർഷം. യുവാവിനെ വെട്ടിപരുക്കേൽപ്പിച്ചു. ഇന്നലെ രാത്രി ഒന്നരയ്ക്കാണ് ചെമ്പഴന്തി സ്വദേശി ധനു കൃഷ്ണക്ക് വെട്ടേറ്റത്. കഴുത്തിന് ഗുരുതരമായി പരുക്കേറ്റ ധനുകൃഷ്ണയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. റീൽസ് എടുക്കുന്നതിനിടെയാണ് തർക്കമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. ധനു കൃഷ്ണയെ വെട്ടിയ പൂജപ്പുര സ്വദേശി ഷെമീറിനേയും ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയേയും മ്യൂസിയം പൊലീസിന്റെ കസ്റ്റഡിയിലെടുത്തു. ഷമീറിനൊപ്പമുണ്ടായിരുന്ന മറ്റൊരു യുവാവ് ഓടി രക്ഷപ്പെട്ടു.

കേരളം കൈകോർത്തു ; 34 കോടിയെന്ന വലിയ പ്രതിസന്ധി മലയാളികളുടെ സ്നേഹത്തിന് മുന്നിൽ വഴിമാറി ; മുന്നിലുള്ളത് മോചനം യാഥാർഥ്യമാക്കാനുള്ള കടമ്പകൾ മാത്രം ; പണം എങ്ങനെ കൈമാറും ; ഇനിയുള്ള നടപടിക്രമങ്ങൾ അറിയാം

സ്വന്തം ലേഖകൻ റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിനായി ലോകമാകെയുള്ള മലയാളികളുടെ സ്നേഹം ഒഴുകിയെത്തിയപ്പോൾ മോചനത്തിനായുള്ള ദയാധന സമാഹരണമെന്ന ലക്ഷ്യം യാഥാർഥ്യമായെന്നത് ഏവർക്കും അറിയാം. എന്നാൽ ഇനിയുള്ള നടപടിക്രമങ്ങൾ എങ്ങനെയാകുമെന്നും പണം എങ്ങനെ കൈമാറുമെന്നുമുള്ള കാര്യങ്ങളടക്കം അറിയാൻ ഏവർക്കും വലിയ ആകാംക്ഷയാണ്. 34 കോടിയെന്ന വലിയ പ്രതിസന്ധി മലയാളികളുടെ സ്നേഹത്തിന് മുന്നിൽ വഴിമാറിയപ്പോൾ, ഇനി മോചനം യാഥാർഥ്യമാക്കാനുള്ള കടമ്പകൾ മാത്രമാണ് മുന്നിലുള്ളത്. ഇനി മോചനത്തിനുള്ള ശ്രമമാണ് സൗദിയിൽ നടക്കുക. ഇതിനായി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് […]

കാണാതായ യുവാവിനെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് : പുലാപ്പറ്റയിൽ കാണാതായ യുവാവിനെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി. കീറിപ്പാറ ചാത്തംപള്ളിയാലിൽ  പാറമടയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കോണിക്കഴി ഡോ.രമേഷ് ബാബുവിൻ്റെ മകൻ രാമകൃഷ്ണനെയാണ് (22) മരിച്ച നിലയിൽ കണ്ടെത്തിയത്. പാറമടക്ക് സമീപം യുവാവിന്റെ ബൈക്കും വെള്ളത്തിൽ ചെരുപ്പും കണ്ടതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ അഗ്നിരക്ഷാസേന തിരച്ചില്‍ നടത്തിയിരുന്നു. പാലക്കാട് നിന്നുള്ള സ്കൂബ ഉൾപ്പെടെ ചേർന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

വയോധികയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ മധ്യവയസ്കൻ പാലാ പോലീസിന്റെ പിടിയിൽ

പാലാ : വയോധികയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടയ്ക്കൽ കൊച്ചേപറമ്പിൽ വീട്ടിൽ സനീർ കെ.എം (51) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം അളനാട് പലചരക്ക് കടയുടെ പുറകിൽ നിൽക്കുകയായിരുന്ന വയോധികയുടെ മാല പൊട്ടിച്ച് പ്രതി കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് പാല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ മോഷ്ടാവിനെ തിരിച്ചറിയുകയും, തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്. ഓ ജോബിൻ ആന്റണി, എസ്.ഐ ബിനു വി.എൽ, സി.പി.ഓ മാരായ ടൈറ്റസ്, ജസ്റ്റിൻ […]

രാജ്യത്തിന്റെ വികസനത്തിന് മോദി സർക്കാർ തുടരണമെന്ന് കോട്ടയത്തെ എൻ ഡി എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി

കോട്ടയം : രാജ്യത്തിന്റെ വികസന വളർച്ച തുടരാൻ മോദി സർക്കാർ മുന്നാമതും വരേണ്ടത് അനിവാര്യമെന്ന് കോട്ടയം മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി. സമസ്ഥ മേഖലയിലും വികസനക്കുതിപ്പുള്ള രാജ്യമായി ഭാരതം മാറിയെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ബിഡിജെഎസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാംസ്കാരിക കലാ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രചരണത്തിന്റെ ഭാഗമായി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ കലാപരിപാടികൾ സംഘടിപ്പിച്ചു.15 പേർ അടങ്ങുന്ന കൈകൊട്ടിക്കളി സംഘം , നാടൻ പാട്ട് സംഘം 15 പേരടങ്ങുന്ന കളരിപ്പയറ്റ് സംഘം , അനിൽ […]

3000 രൂപ വില മതിക്കുന്ന വാഴക്കുല മോഷ്ടിച്ചു ; രണ്ട് പേർ പോലീസിന്റെ പിടിയിൽ

കല്‍പ്പറ്റ : വിഷു വിപണി ലക്ഷ്യം വെച്ച് കൃഷി ചെയ്ത 3000 രൂപ വിലമതിയ്ക്കുന്ന വാഴക്കുല മോഷ്ടിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. വയനാട് പടിഞ്ഞാറത്തറ സ്റ്റേഷൻ പരിധിയില്‍ മാടത്തുംപാറയില്‍ പാട്ട കൃഷി ചെയ്യുന്ന വാഴക്കുല മോഷ്ടിച്ചെന്ന പരാതിയില്‍ കാപ്പിക്കളം അയ്യപ്പൻകുന്ന് വീട്ടില്‍ എം.സി. ചന്ദ്രൻ (58) , മാടത്തുപാറ കോളനിയിലെ മുരളി എന്ന വീരൻ (30) എന്നിവരെയാണ് പടിഞ്ഞാറത്തറ പോലീസ് ഇൻസ്‌പെക്ടർ എസ്. എച്ച്‌.ഒ നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ഇക്കഴിഞ്ഞ ആറാം തീയതിയാണ് മാടത്തും പാറയിൽ വാഴക്കുല മോഷണം നടന്നത്. പരാതിക്കാരനായ […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? സ്ത്രീ ശക്തി ലോട്ടറി ഫലം ഇവിടെ കാണാം (9 /04/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? സ്ത്രീ ശക്തി ലോട്ടറി ഫലം ഇവിടെ കാണാം (9 /04/2024) 1st Prize-Rs :75,00,000/- SY 917452 (MANANTHAVADY)   Cons Prize-Rs :8,000/- SN 917452 SO 917452 SP 917452 SR 917452 SS 917452 ST 917452 SU 917452 SV 917452 SW 917452 SX 917452 SZ 917452   2nd Prize-Rs :10,00,000/- SV 807016 (THIRUVANANTHAPURAM)   3rd Prize-Rs :5,000/- 0128 0542 0970 1160 1962 […]

വന്യജീവി അക്രമണങ്ങളിലെ സർക്കാർ നിസംഗത അവസാനിപ്പിക്കണം, ഇ എസ് എ നിയമത്തിൽ ഉള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കണം, ജസ്റ്റിസ്‌ ജെ സി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണം : കത്തോലിക്കാ കോൺഗ്രസ്

കോട്ടയം : വന്യജീവി ആക്രമണങ്ങളിൽ സർക്കാർ നിസംഗത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്ക കോൺഗ്രസ് കോട്ടയത്ത് പത്രസമ്മേളനം നടത്തി. സംസ്ഥാനത്ത് വന്യജീവി അക്രമണങ്ങളിൽ നിരവധി ആളുകൾ കൊല്ലപ്പെട്ടിട്ടും കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും പ്രതിപക്ഷവും തുടരുന്ന നിസംഗതയും പരസ്‌പരം തുടരുന്ന പഴിചാരലും അവസാനിപ്പിച്ച് സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും, ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകണമെന്നും കത്തോലിക്കാ കോൺഗ്രസ് ആവശ്യപ്പെട്ടു. 1972 വന്യജീവി സംരക്ഷണം നിയമത്തിലെ 11(2) വകുപ്പ് പ്രകാരം ജനങ്ങളുടെ ജീവനു ഭീക്ഷണിയാകുന്ന വന്യജീവികളെ വെടിവച്ചുകൊല്ലാമെന്നിരിക്കെ ഇതിന് തടസ്സം നിൽക്കുന്ന സമീപനമാണ് വനംവകുപ്പ് നടത്തുന്നത്, കൂടാതെ […]