ഇന്നും ആശ്വാസമായി മഴയെത്തും; കേരളത്തില്‍ കോട്ടയം ഉൾപ്പെടെ ഏഴ് ജില്ലകളില്‍ വേനല്‍ മഴ പ്രവചനം;  കടലാക്രമണത്തിനും സാധ്യത; മുന്നറിയിപ്പ്

ഇന്നും ആശ്വാസമായി മഴയെത്തും; കേരളത്തില്‍ കോട്ടയം ഉൾപ്പെടെ ഏഴ് ജില്ലകളില്‍ വേനല്‍ മഴ പ്രവചനം; കടലാക്രമണത്തിനും സാധ്യത; മുന്നറിയിപ്പ്

Spread the love

തിരുവനന്തപുരം: പൊള്ളുന്ന ചൂടില്‍ ആശ്വാസമായി സംസ്ഥാനത്ത് ഇന്നും വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.

ഏഴ് ജില്ലകളിലാണ് മഴ പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം അഞ്ച്, ആറ് തീയതികളില്‍ സംസ്ഥാനത്ത് പ്രത്യേക മഴ മുന്നറിയിപ്പുകള്‍ നിലവില്ല.

മഴ മുന്നറിയിപ്പിന് പിന്നാലെ ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം സംസ്ഥാനത്ത് ഉയർന്ന തിരമാല ജാഗ്രത മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും, വേഗത സെക്കൻഡില്‍ 20 സെ.മീറ്ററിനും 40 സെ.മീറ്ററിനും ഇടയില്‍ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.