video
play-sharp-fill

അപവാദം പ്രചരിപ്പിച്ചു ; മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ് അയച്ച്  ഇപി ജയരാജന്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ക്കെതിരെ വക്കീല്‍ നോട്ടീസയച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. വിവിധ പത്രങ്ങളിലും വാര്‍ത്താചാനലുകളിലും നല്‍കിയ അഭിമുഖങ്ങളില്‍ തനിക്കെതിരെ അപവാദം പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് നോട്ടീസ്. ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നും മാപ്പ് അപേക്ഷിക്കാത്ത പക്ഷം സിവില്‍-ക്രിമിനല്‍ നിയമ നടപടികള്‍ക്ക് വിധേയരാകണമെന്നും രണ്ടുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് നോട്ടീസ്. തെരഞ്ഞെടുപ്പ് സമയത്ത് ആരോപണം ഉന്നയിച്ചതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും ഇപി പറയുന്നു. വസ്തുതയുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ ആരോപിക്കുക […]

രാത്രിയും മഴ തുടരും ; കോട്ടയം ഉൾപ്പെടെ ഒൻപതു ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഒൻപതു ജില്ലകളിൽ ഇടിമിന്നലേടു കൂടിയ മഴയ്‌ക്ക് സാധ്യത. ഇന്ന് വൈകിട്ടോടെ ശക്തമായ മഴ ലഭിച്ച കൊല്ലം ജില്ലയിലടക്കമാണ് രാത്രിയും മഴ തുടരാൻ സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. കൊല്ലത്ത് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. കിഴക്കേകല്ലട ഓണമ്പലത്ത് കശുവണ്ടി ഫാക്ടറി ജീവനക്കാരന്‍ […]

ജനങ്ങളുടെ രണ്ടുവർഷത്തിലധികമായുള്ള കാത്തിരിപ്പിന് വിരാമം ; പ്രളയത്തിൽ തകർന്ന ഏന്തയാർ പാലത്തിന്റെ പുനർനിർമ്മാണം പുരോഗമിക്കുന്നു

സ്വന്തം ലേഖകൻ കൂട്ടിക്കൽ: 2021 ഒക്ടോബർ 16 ലെ മഹാപ്രളയത്തിൽ തകർന്ന പാലത്തിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു കോട്ടയം ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ പാലം തകർന്നതോടെ വളരെയധികം യാത്ര ക്ലേശം ആണ് ആറിന് ഇര, കരയിലും ഉള്ള ജനങ്ങൾ അനുഭവിച്ചത് ദിവസേന 100 കണക്കിന് വാഹനങ്ങൾ കടന്നു പോയിരുന്ന ഈ പാലം തകർന്നതോടെ ജനങ്ങൾ ചുറ്റിവളഞ്ഞ് യാത്ര ചെയ്യേണ്ട അവസ്ഥയിലായിരുന്നു. സ്കൂൾ വിദ്യാർത്ഥികൾക്കും ജോലിക്കാർക്കും സാധാരണക്കാർക്കും ഈ പാലം ഇല്ലാതായതോടെ വളരെയധികം ബുദ്ധിമുട്ട് നേരിട്ടിരുന്നു ഇടുക്കി ജില്ലയിലെ കൊക്കയർ പഞ്ചായത്തിലെ വടക്കേമല മുക്കുളം […]

കെട്ടിട നിര്‍മാണ ജോലിക്കിടെ കുഴഞ്ഞു വീണു ; സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരു മരണം കൂടി സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ ആലപ്പുഴ: സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരുമരണം കൂടി സ്ഥിരീകരിച്ചു. ആലപ്പുഴ ചെട്ടികാട് കെട്ടിട നിര്‍മാണ ജോലിക്കിടെ ഇലക്ട്രീഷ്യനായ സുഭാഷ് (34) ആണ് കുഴഞ്ഞു വീണുമരിച്ചത്. സുഭാഷിന് ഹൃദയാഘാതവുമുണ്ടായെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. പാലക്കാട് ഉഷ്ണ തരംഗത്തില്‍ വീടിനകത്ത് കിടന്നുറുങ്ങിയ വയോധികന് പൊള്ളലേറ്റു. പാലക്കാട് ചാലിശേരി സ്വദേശി ക്യാപ്റ്റന്‍ സുബ്രമണ്യനാണ് പൊള്ളലേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഉറങ്ങി എഴുന്നേറ്റപ്പോഴാണ് കൈയ്യില്‍ നീറ്റല്‍ അനുഭവപ്പെട്ടത്. തുടര്‍ന്നുള്ള പരിശോധനയില്‍ വലതു കൈയില്‍ പൊള്ളിയ പാട് കണ്ടെത്തി. വീടിനു ചുറ്റും മരങ്ങള്‍ ഉള്ളതിനാല്‍ ജനലുകള്‍ തുറന്നിട്ട നിലയിലായിരുന്നു. സംസ്ഥാനത്ത് ഉഷ്ണതരംഗ […]

മേയറുടെ നടപടി മാതൃകാപരം ; കെഎസ്ആർടിസി ഡ്രൈവർ യദുവിനെ പിരിച്ചുവിടണമെന്ന് പ്രമേയം പാസാക്കി തിരുവനന്തപുരം കോർപ്പറേഷൻ ; മേയർ നഗരസഭയ്ക്ക് അപമാനമെന്ന് ബിജെപിയും കോൺഗ്രസ്സും ; തനിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണം, കൗൺസിൽ യോ​ഗത്തിൽ വിതുമ്പി മേയർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തിൽ കെഎസ്ആർടിസി ഡ്രൈവർ യദുവിനെ പിരിച്ചുവിടണമെന്ന് പ്രമേയം പാസാക്കി തിരുവനന്തപുരം കോർപ്പറേഷൻ. മേയർക്ക് ഭരണപക്ഷം നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. മേയറുടെ നടപടി മാതൃകാപരമാണ് എന്ന് ഡെപ്യൂട്ടി മേയർ പി കെ രാജു പറഞ്ഞു. ബസ്സിൽ നിന്ന് യാത്രക്കാർ ഇറക്കിവിട്ടത് അംഗീകരിക്കാനാവില്ല എന്ന് യുഡിഎഫ് കൗൺസിലർമാർ പറഞ്ഞു. ഇറക്കി വിട്ടതിന് തെളിവുണ്ടോ എന്ന് മേയർ ചോദിച്ചു. ഭരണ പക്ഷവുമായി വാക്കേറ്റം നടന്നതിനെ തുടർന്ന് യുഡിഎഫ് കൗൺസിലർമാർ കൗൺസിൽ യോഗം ബഹിഷ്കരിച്ചു. ബിജെപി കൗൺസിലർമാർ നടുത്തളത്തിൽ മുദ്രാവാക്യം ഉയർത്തി. […]

സുഹൃത്തുക്കളോടൊപ്പം പാമ്പാടി വെള്ളൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തിൽ കുളിക്കവേ യുവാവ് മുങ്ങിമരിച്ചു ; മരിച്ചത് വെളളൂർ നൊങ്ങൽ സ്വദേശി

സ്വന്തം ലേഖകൻ പാമ്പാടി : വെള്ളൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൻ്റെ കുളത്തിൽ യുവാവ് മുങ്ങിമരിച്ചു. വെളളൂർ നൊങ്ങൽ സ്വദേശി വരവുകാലായിൽ ജനാർദ്ദനനൻ വി.ജെയുടെയും രമണി ജനാർദ്ദനന്റെ മകൻ ദീപുമോൻ വി.ജെ -(28) ആണ് മരിച്ചത്. വൈകിട്ട് ദീപുവും സുഹൃത്തുക്കളും ചേർന്ന് ക്ഷേത്രക്കുളത്തിൽ കുളിക്കുകയായിരുന്നു . നാട്ടുകാർ എതിർത്തെങ്കിലും ഇവർ കുളത്തിൽ ഇറങ്ങിക്കുളിച്ചതാണ് അപകടത്തിന് കാരണം. ക്ഷേത്ര ആവശ്യങ്ങൾക്കും ശുദ്ധജലത്തിനുമാണ് ക്ഷേത്രക്കുളം ഉപയോഗിച്ചിരുന്നത്. പാമ്പാടി ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി മൃതദേഹം കരയ്ക്കടുത്തു. തുടർന്ന് മൃതദേഹം കോട്ടയം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

നവകേരള ബസ് ഇനി ‘ഗരുഡ പ്രീമിയം’ ; കോഴിക്കോട് – ബെംഗളുരു റൂട്ടിൽ ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും ; 26 പുഷ് ബാക്ക് സീറ്റുകൾ ; ടിക്കറ്റ് നിരക്ക് 1,171 രൂപ

സ്വന്തം ലേഖകൻ കോഴിക്കോട്: നവകേരള ബസ് കോഴിക്കോട് – ബെംഗളുരു റൂട്ടിൽ ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും. ‘ഗരുഡ പ്രീമിയം’ എന്ന പേരിലായിരിക്കും ബസ് വീണ്ടും നിരത്തിലിറങ്ങുക. 26 പുഷ് ബാക്ക് സീറ്റുകളാണ് ബസ്സിലുള്ളത്. രാവിലെ 04.00 മണിക്ക് കോഴിക്കോടു നിന്നും പുറപ്പെടുന്ന ബസ് സുല്‍ത്താന്‍ ബത്തേരി വഴി 11.35 ന് ബെംഗളൂരു എത്തും. ഉച്ചയ്ക്ക് 2.30ന് ബെംഗളൂരുവില്‍ നിന്നും ഇതേ റൂട്ടില്‍ രാത്രി 10.05 ന് കോഴിക്കോട് തിരിച്ച് എത്തും. കോഴിക്കോട്, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മൈസൂര്‍, ബെംഗളൂരു എന്നിവയാണ് സ്റ്റോപ്പുകള്‍. സര്‍വീസിന് […]

ചാമംപതാലിൽ വീട് കുത്തി തുറന്ന് കവർച്ച: പിടിയിലായ പ്രതികൾക്ക് ജാമ്യം ലഭിച്ചു

പള്ളിക്കത്തോട് : വീട് കുത്തി തുറന്ന് സ്വർണാഭരണങ്ങളും, പണവും കവർച്ച ചെയ്ത കേസിൽ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്ത മൂന്നുപേർക്ക് ജാമ്യം ലഭിച്ചു. പ്രതികൾക്ക് കാഞ്ഞിരപ്പള്ളി ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. വാഴൂർ ചാമംപതാൽ ബ്ലോക്ക്പടി ഭാഗത്ത് കാരിത്തറ വീട്ടിൽ അൽത്താഫ് എൻ.കെ (27), കങ്ങഴ ചാമംപതാൽ പനന്താനം മിച്ചഭൂമി കോളനി ഭാഗത്ത് ഓട്ടുപുരയ്ക്കൽ വീട്ടിൽ അനീഷ്. ആർ (38), കങ്ങഴ ചാമംപതാൽ പനന്താനം മിച്ചഭൂമി കോളനി ഭാഗത്ത് പനന്താനത്തിൽ വീട്ടിൽ സഞ്ജു സുരേഷ് (35) എന്നിവരെയാണ് പള്ളിക്കത്തോട് […]

കോട്ടയം ജില്ലാ പഞ്ചായത്ത്‌ മുൻ മെമ്പർ എൻ.ജെ പ്രസാദിന്റെ പിതാവ് നടുപ്പറമ്പിൽ എൻ.റ്റി ജോഷ്വാ നിര്യാതനായി

കോട്ടയം: ജില്ലാ പഞ്ചായത്ത്‌ മുൻ മെമ്പർ എൻ.ജെ പ്രസാദിന്റെ പിതാവ് നടുപ്പറമ്പിൽ എൻ.റ്റി ജോഷ്വാ (86) നിര്യാതനായി. ഭൗതിക ശരീരം ഇന്ന് വൈകുന്നേരം 5 ന് ഇലകൊടിഞ്ഞി യിലുള്ള ഭവനത്തിൽ എത്തിച്ചു. സംസ്ക്കാരം നാളെ (മെയ്‌ 1) രാവിലെ 10.30 ന് ഭവനത്തിലെ പ്രാർത്ഥനക്ക് ശേഷം വട്ടക്കുന്ന് സി.എസ്.ഐ പള്ളിയുടെ സെമിത്തേരിയിൽ.

മേയറും കെഎസ്‌ആർടിസി ഡ്രൈവറും തമ്മില്‍ നടുറോഡിലുണ്ടായ തര്‍ക്കം: പരസ്പരം വാദങ്ങളുന്നയിക്കുമ്പോള്‍ എല്ലാം കണ്ട സാക്ഷി ഇവിടെയുണ്ട്‌ ;സാക്ഷിയിൽ നിന്ന് ദൃശ്യങ്ങള്‍ നഷ്ടപ്പെടാനും സാധ്യത ; കെ.എസ്.ആർ.ടി.സി അധികൃതരും സാക്ഷിയുടെ കാര്യത്തില്‍ നിശബ്ദത പാലിക്കുകയാണ് ; സാക്ഷിയെ പൊലീസ് പരിശോധിക്കുമോ?

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരം മേയറും കെഎസ്‌ആർടിസി ഡ്രൈവറും തമ്മില്‍ നടുറോഡിലുണ്ടായ തർക്കത്തില്‍ പരസ്പരം വാദങ്ങളുന്നയിക്കുമ്പോള്‍ പ്രധാനസാക്ഷി ഇവിടെയുണ്ട്.തർക്കമെല്ലാം കണ്ട കെ എസ്.ആർ.ടി.സി ബസിലെ ക്യാമറകള്‍. തർക്കത്തിന് സാക്ഷിയായ തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101 എന്ന കെ.എസ്.ആർ.ടി.സി ബസില്‍ മൂന്ന് നിരീക്ഷണ ക്യാമറകളുണ്ട്. മേയർ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കെല്ലാം തെളിവ് ഇതിലുണ്ടെങ്കിലും പോലീസ് പരിശോധിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ബസില്‍ നിന്നും ഏപ്പോള്‍ വേണമെങ്കിലും ദൃശ്യങ്ങള്‍ നഷ്ടപ്പെടാനിടയുണ്ട്. കെ.എസ്.ആർ.ടി.സി അധികൃതരും ക്യാമറയുടെ കാര്യത്തില്‍ നിശബ്ദത പാലിക്കുകയാണ്. മന്ത്രി കെ.ബി ഗണേഷ്കുമാറിന്റെ നിർദേശപ്രകാരം അടുത്തിടെ ക്യാമറ ഘടിപ്പിച്ച ബസുകളിലൊന്നാണിത്. […]