അഴിമതിക്കാരല്ലാത്ത സി ഐയും, എസ് ഐയും എത്തിയതോടെ മുണ്ടക്കയത്ത് എല്ലാം ശരിയാകുന്നു; കൈക്കൂലി വാങ്ങി വാദിയെ പ്രതിയാക്കാത്ത ഉദ്യോഗസ്ഥർ എത്തിയതോടെ അകത്തെ താപ്പാനകൾ പ്രതിരോധത്തിൽ; അഴിമതിക്കാരനായ മുൻ സിഐയുടെ പിടിച്ചുപറിയും, അവിഹിതവും പുറത്ത് കൊണ്ടുവന്നത് തേർഡ് ഐ ന്യൂസ്
സ്വന്തം ലേഖകൻ
മുണ്ടക്കയം: അഴിമതിക്കാരല്ലാത്ത സി ഐ യും, എസ് ഐയും ചുമതലയേറ്റ് ദിവസങ്ങൾക്കകം മുണ്ടക്കയത്തെ ക്രമസമാധാന നില മെച്ചപ്പെട്ടു. എസ്എച്ച്ഒ ആയി എ. ഷൈൻ കുമാറും, എസ് ഐ ആയി റ്റി. ഡി. മനോജ് കുമാറുമാണ് ചുമതലയേറ്റത്. പെരുവന്താനം, ഉടുമ്പൻചോല, മലയിൽ കീഴ് തുടങ്ങിയ സ്റ്റേഷനുകളിൽ ജോലി ചെയ്ത് മികച്ച ട്രാക്ക് റെക്കോർഡുമായാണ് ഷൈൻ കുമാർ എത്തുന്നത്. മനോജ് കുമാർ പൊൻകുന്നം സ്റ്റേഷനിൽ പ്രിൻസിപ്പൽ എസ് ഐ ആയിരുന്നു. വിട്ടുവീഴ്ചയില്ലാതെ കർശനമായി നിയമം നടപ്പിലാക്കുന്ന ഉദ്യോഗസ്ഥനാണ് മനോജ്.
ഇതോടെ കഞ്ചാവ്, മയക്കുമരുന്ന് കച്ചവടക്കാരും, ബ്ലേഡുകാരും, ഗുണ്ടാ മാഫിയയുമെല്ലാം ഉൾവലിഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോലാഹലമേടു മുതൽ കുഴിമാവ് ആനക്കല്ല് വരെ നീണ്ടു കിടക്കുന്ന മുണ്ടക്കയം സ്റ്റേഷനിൽ ഏതാനും വർഷം മുൻപ് വരെ കൃത്യമായ പോലീസിംഗ് ഉണ്ടായിരുന്നു.
പ്രസാദ് എബ്രാഹാം വർഗീസ്, എം ജെ അരുൺ, മുഹമ്മദ് ഷാഫി, ഇന്ദ്രജിത്ത് തുടങ്ങിയ എസ് ഐ മാർ മുണ്ടക്കയം സ്റ്റേഷൻ ചുമതലയിലുണ്ടായിരുന്ന കാലത്ത് കൃത്യമായി നിയമം നടപ്പാക്കിയിരുന്നു. അന്നൊക്കെ, ബ്ലേഡ്, കഞ്ചാവ്, മയക്കുമരുന്ന്, ചാരായ മാഫിയകൾ നഗരത്തിൽ ഇല്ലായിരുന്നു.
പിന്നീട് വന്ന അഴിമതിക്കാരനായ സി ഐ യുടെ കാലത്താണ് മുണ്ടക്കയത്തിൻ്റെ ലോ ആൻഡ് ഓർഡർ താളം തെറ്റിയത്. പിന്നീട് സി ഐ കൈക്കൂലിക്കേസിൽ അകത്താകുകയും ചെയ്തു.
സി ഐ അകത്താകുന്നതിൻ്റെ മാസങ്ങൾക്ക് മുൻപ് തന്നെ അദ്ദേഹത്തിൻ്റെ കൈക്കൂലിയേ പറ്റിയും, അവിഹിത ബന്ധങ്ങളേക്കുറിച്ചും തേർഡ് ഐ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു .
മാസ്ക് തയ്യലിൻ്റെയും, കാൻ്റീൻ നടത്തിപ്പിൻ്റെയും പിന്നിലെ അവിഹിത ഇടപെടലുകളും പുറത്ത് കൊണ്ടുവന്നത് തേർഡ് ഐ ന്യൂസ് ആയിരുന്നു.
അഴിമതിക്കാരും, കൈക്കൂലിക്കാരുമല്ലാത്ത സിഐയും എസ് ഐ യും ചുമതലയേറ്റതോടെ മുൻ സിഐയുടെ ഇടപാടുകൾക്ക് കുടപിടിച്ചിരുന്നതും ഇപ്പോഴും മുണ്ടക്കയത്ത് ഉള്ളതുമായ മൂന്നാലു താപ്പാനകൾ പരിഭ്രാന്തിയിലാണ്.
പുതിയ സിഐയുടെയും എസ് ഐയുടേയും നേതൃത്വത്തിൽ മുണ്ടക്കയത്ത് നടപ്പാക്കുന്ന കൃത്യമായ പോലീസിംഗിന് ജില്ലാ പോലീസ് മേധാവി ഡി. ശില്പയുടേയും, ഡിവൈഎസ്പി കെ എൽ സജിമോൻ്റെയും ശക്തമായ പിന്തുണയുമുണ്ട്