അനധികൃത ബ്ലേഡ് ഇടപാടുകളേ കുറിച്ച് നിരന്തരമായി വാർത്ത വന്നതോടെ വണ്ടൻപതാലിലെ വനിതാ ഗുണ്ട ഒതുങ്ങി; വണ്ടൻപതാലിലെ ഓട്ടോക്കാരൻ ഇപ്പോഴും പിരിവ് നടത്തുന്നു; സിറ്റിയിലെ പച്ചക്കറിക്കടയുടെ മറവിലും ബ്ലേഡ്; പത്തു സെൻ്റിലെ ബ്ലേഡുകാരനെതിരെ ഡിവൈഎസ്പിക്ക് പരാതി

Spread the love

സ്വന്തം ലേഖകൻ

മുണ്ടക്കയം: വണ്ടൻപതാലിലെ വനിതാ ഗുണ്ട ഒതുങ്ങി. വണ്ടൻപതാലിലേയും പത്തു സെൻ്റ് മുണ്ടക്കയം മേഖലകളിലേയും അനധികൃത ബ്ലേഡ് ഇടപാടുകൾ സംബന്ധിച്ച് നിരന്തരമായി വാർത്തകൾ വന്നതോടെ വന്നതോടെയാണ് വനിതാ ഗുണ്ട ഒതുങ്ങിയത്. പിന്നാലെ താമസസ്ഥലവും മാറ്റി.

എന്നാൽ വണ്ടൻപതാലിലെ ഓട്ടോക്കാരൻ ഇപ്പോഴും വ്യാപക പിരിവ് നടത്തുകയാണ്. ഇദ്ദേഹമടക്കം നിരവധി ബ്ലേഡുകാർ പോലീസ് നിരീക്ഷണത്തിലാണെന്നാണ് ലഭിക്കുന്ന സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വണ്ടൻപതാലിലെ താമസക്കാരനും സിറ്റിയിൽ പച്ചക്കറിക്കട നടത്തുന്നതുമായ ആളും കടയുടെ മറവിൽ ബ്ലേഡ് ഇടപാടുകൾ നടത്തുന്നതായാണ് ലഭിക്കുന്ന വിവരം.

അതിനിടെ പത്തു സെൻ്റിലെ ബ്ലേഡുകാരനെതിരെ ഇന്ന് ഡിവൈഎസ്പിക്ക് പരാതി ലഭിച്ചു. പലിശ നല്കാത്തതിന് സ്ത്രീത്വത്തെ അപമാനിച്ച് സംസാരിച്ചു എന്നും പരാതിയിൽ പറയുന്നു.

നിരന്തരമായി വാർത്തകൾ വന്നതോടെ ബ്ലേഡുകാർ പിൻവലിഞ്ഞുവെങ്കിലും ചിലർ ഇപ്പോഴും സജീവമായി രംഗത്തുണ്ട്.

അനധികൃത ബ്ലേഡ് ഇടപാട് നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡിവൈഎസ്പി കെ.എൽ സജിമോൻ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു