മുണ്ടക്കയത്തെ ബ്ലേഡ്കാർക്ക് പിന്തുണയുമായി മൂന്നാംകിട വാട്സ്ആപ്പ്‌ ചാനലുകാരൻ; ബ്ലേഡ്കാർക്കെതിരെ പോലീസ് നടപടി തുടങ്ങിതോടെ വാട്സ് ആപ്പ് ചാനലുവഴി പ്രതികരിക്കാനൊരുങ്ങി ബ്ലേഡുകാർ; ചാനലുടമയെ തിരഞ്ഞ് മുണ്ടക്കയം പോലീസ്

മുണ്ടക്കയത്തെ ബ്ലേഡ്കാർക്ക് പിന്തുണയുമായി മൂന്നാംകിട വാട്സ്ആപ്പ്‌ ചാനലുകാരൻ; ബ്ലേഡ്കാർക്കെതിരെ പോലീസ് നടപടി തുടങ്ങിതോടെ വാട്സ് ആപ്പ് ചാനലുവഴി പ്രതികരിക്കാനൊരുങ്ങി ബ്ലേഡുകാർ; ചാനലുടമയെ തിരഞ്ഞ് മുണ്ടക്കയം പോലീസ്

Spread the love

സ്വന്തം ലേഖകൻ

മുണ്ടക്കയം: മുണ്ടക്കത്തേയും, വണ്ടൻപതാലിലേയും അനധികൃത ബ്ലേഡ് ഇടപാടിനെതിരെ തേർഡ് ഐ ന്യൂസ് നിരന്തരമായി വാർത്ത പ്രസിദ്ധീകരിച്ചതോടെ കച്ചവടം പൊളിഞ്ഞ ബ്ലേഡുകാർ വാട്സ് ആപ്പ് ചാനലുവഴി പ്രതികരണത്തിന്.

കൊള്ള പലിശയ്ക്ക് പണം കടം കൊടുക്കുന്ന അനധികൃത ബ്ലേഡ് ഇടപാട് നടത്തുന്നവരെ പിന്തുണച്ച് രംഗത്തെത്തിയ വണ്ടൻപതാൽ സ്വദേശിയായ ചാനലുകാരനെതിരെ നാട്ടുകാർ സംഘടിച്ചതോടെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനധികൃത കൊള്ള പലിശക്കാരുടെ ഇടപാടുകൾമൂലം കൃത്യമായി ലൈസൻസ് എടുത്ത് ബിസിനസ് ചെയ്യുന്നവരുടെ ബിസിനസിനേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്

തേർഡ് ഐ വാർത്തകളിൽ കൊള്ള പലിശക്കാരായ ഒരാളുടേയും പേരു വിവരങ്ങൾ വെളിപ്പെടുത്താതെയാണ് വാർത്ത പ്രസിദ്ധീകരിച്ചത്.

എന്നാൽ വാട്സ്ആപ്പ് ചാനലുകാരൻ്റെ ഇൻ്റർവ്യൂ കഴിയുന്നതോടെ മുണ്ടക്കയത്തേയും, വണ്ടൻപതാലിലേയും കഴുത്തറപ്പൻ ബ്ലേഡുകാർ ആരെല്ലാമാണെന്ന് തിരിച്ചറിയാം

വാട്സ് ആപ് ചാനലുവഴിയുള്ള പ്രതികരണത്തിന് നേതൃത്വം നല്കുന്നത് വണ്ടൻപതാലിലെ ഓട്ടോക്കാരനും, മുൻ ഗൾഫുകാരനുമാണെന്ന് തിരിച്ചറിഞ്ഞതോടെ ഇവർക്കെതിരേയും പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്