മഞ്ഞപ്രയിൽ  പാടത്ത് യുവാവിൻ്റെ ഷോക്കേറ്റ് മരണം ; പോലീസിന്റെ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ 4 പ്രതികൾ പിടിയിൽ

മഞ്ഞപ്രയിൽ പാടത്ത് യുവാവിൻ്റെ ഷോക്കേറ്റ് മരണം ; പോലീസിന്റെ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ 4 പ്രതികൾ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

വടക്കഞ്ചേരി:- O9.O7.202l തിയ്യതി കാലത്ത് മഞ്ഞപ്ര ചേറുംകോട് പാടത്താണ് മഞ്ഞപ്ര , പന്നിക്കോട്, നാലു സെൻ്റ് കോളനിയിൽ കൃഷ്ണൻ മകൻ അഭയൻ (30) മരണപ്പെട്ട നിലയിൽ കാണപ്പെട്ടത്. പോലീസ് ഇൻക്വസ്റ്റിൽ നിന്നും പോസ്റ്റുമോർട്ടത്തിൽ നിന്നും മരണകാരണം ഇലട്രിക് ഷോക്കേറ്റാണ് എന്ന് വ്യക്തമായിരുന്നു .
തുടർന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവി വിശ്വനാഥ് .ആർ ഐ.പി.എസ്.ൻ്റെ നിർദ്ദേശ പ്രകാരം ആലത്തൂർ ഡി.വൈ.എസ്.പി. കെ.എം. ദേവസ്യ , വടക്കഞ്ചേരി ഇൻസ്പെക്ടർ എം. മഹേന്ദ്രസിംഹൻ എന്നിവരുടെ നേത്യത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.

പ്രദേശത്ത് കൃഷിയിടങ്ങളിൽ കാട്ടു പന്നി ശല്യമുള്ളതിനാൽ പന്നിയെ പിടിക്കാൻ ഒരുക്കിയ ഇലട്രിക് കെണിയിൽപ്പെട്ടാണ് അഭയൻ്റെ മരണമെന്ന നിഗമനത്തിൽ എത്തിയ പോലീസ് പരിസര പ്രദേശത്തെ നായാട്ടുകാരെയും , ഇലട്രിക് കെണി വെച്ച് കാട്ടു പന്നിയെ പിടിക്കുന്നവരേയും നിരീക്ഷിച്ച്‌ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രദേശവാസികളായ 1. അരുൺ വയസ്സ് 30, S\O കണ്ടമുത്തൻ , കുന്നത്ത് വീട്, ചിറ, മഞ്ഞപ്ര, 2. പ്രതീഷ് വയസ്സ് 38, S\O കാശു, കിഴക്കുമുറി, മഞ്ഞപ്ര, 3. രാജേന്ദ്രൻ @ മൊട്ട വയസ്സ് 30, S/O ശങ്കരൻ , ആറാം തൊടി , മഞ്ഞപ്ര , 4.നിഖിൽ വയസ്സ് 27, S\O നാരായണൻ , ആറാം തൊടി, മഞ്ഞപ്ര എന്നിവരിലേക്ക് എത്തിച്ചേർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും 08.07.2021 തിയ്യതി രാത്രി 10.00 മണിയോടെ മഞ്ഞപ്ര ചേറുoതൊടി പാടത്ത് സമീപത്തെ മോട്ടോർ ഷെഡിൽ നിന്നും വൈദ്യുതി മോഷ്ടിച്ച് കാട്ടുപന്നിയെ പിടിക്കുവാൻ ഇലട്രിക് കെണിയൊരുക്കുകയായിരുന്നു പ്രതികൾ. അടുത്ത ദിവസം പുലർച്ചെ 04.00 മണിക്ക് കെണി സ്ഥാപിച്ച സ്ഥലത്ത് എത്തിയ പ്രതികൾ അഭയൻ ഷോക്കടിച്ച് വയലിൽ മരിച്ചു കിടക്കുന്നതായി കാണുകയും , തെളിവു നശിപ്പിക്കുന്നതിനായി കെണിയൊരുക്കാൻ ഉപയോഗിച്ച സാമഗ്രികൾ സ്ഥലത്ത് നിന്നും നീക്കം ചെയ്യുകയായിരുന്നു.

പ്രതികളെ അറസ്റ്റ് ചെയ്ത് സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി . ഇലട്രിക് കെണിയൊരുക്കാൻ ഉപയോഗിച്ച സാമഗ്രികൾ റിക്കവറി ചെയ്തിട്ടുണ്ട്. മുൻപും പോക്സോ കേസടക്കം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ് പ്രതികൾ. പ്രതികൾ മഞ്ഞപ്ര പ്രദേശത്ത് മുൻപും കാട്ടുമൃഗങ്ങളെ ഇലട്രിക് ഷോക്ക് ഉപയോഗിച്ച് വേട്ടയാടിയിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മൃഗവേട്ടയെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.
പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

പുതുക്കോടും , കുത്തനൂരും കഴിഞ്ഞ ഒരു വർഷത്തിനകം രണ്ട് സമാന കേസുകളിൽ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പാലക്കാട് ജില്ലാ പോലീസ് മേധാവി വിശ്വനാഥ് .ആർ ഐ.പി.എസ്.ൻ്റെ നിർദ്ദേശ പ്രകാരം ആലത്തൂർ ഡി.വൈ.എസ്.പി. കെ.എം. ദേവസ്യ , വടക്കഞ്ചേരി ഇൻസ്പെക്ടർ എം. മഹേന്ദ്രസിംഹൻ എന്നിവരുടെ നേത്യത്വത്തിൽ വടക്കഞ്ചേരി എസ്.ഐ.മാരായ അനീഷ്.എസ്, കാശി വിശ്വനാഥൻ, എ .എസ് .ഐ മാരായ നീരജ് ബാബു .കെ.എൻ, മനോജ് .കെ, സീനിയർ സിവിൽ പോലിസ് ഓഫീസർമാരായ രാമദാസ്.എ. ആർ, ബാബു .എം, സജിത്ത്, സ്ക്വാഡ് അംഗങ്ങളായ കൃഷ്ണദാസ്.ആർ .കെ, റഹിം മുത്തു, സൂരജ് ബാബു.യു, ദിലീപ്.കെ എന്നിവരാണ് കേസന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.